ബാദർ രാജകുമാരൻ വെറും 'പ്രോക്‌സി'; 2,900 കോടിയുടെ ചിത്രം വാങ്ങിയത് കിരീടാവകാശി മുഹമ്മദ് ബിൽ സൽമാൻ?

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ഡാവിഞ്ചി ചിത്രം വാങ്ങിയത് മുഹമ്മദ് ബിൻ സല്‍മാൻ?

  റിയാദ്/വാഷിങ്ടണ്‍: ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വ പ്രസിദ്ധമായ സാല്‍വേറ്റര്‍ മോണ്ടി എന്ന ചിത്രം വാങ്ങിയത് ആരാണ് എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. സൗദി അറേബ്യയിലെ, അത്രയേറെ അറിയപ്പെടാത്ത ബാദര്‍ രാജകുമാരന്‍ ആണ് ചിത്രം ലേലത്തില്‍ പിടിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

  2,900 കോടിയുടെ ഇസ്ലാം വിരുദ്ധ ചിത്രം വാങ്ങിയത് സൗദി രാജകുമാരന്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

  എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത ശരിക്കും അമ്പരപ്പിക്കുന്നതാണ്. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആണ് ചിത്രം വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

  സൗദി-ട്രംപ് മധുവിധു കഴിയുന്നു; ട്രംപിന് സല്‍മാൻ രാജാവിന്റെ മുന്നറിയിപ്പ്... എന്തിനും കൂടെനിന്നവർ

  ലോകത്തിലെ ഏറ്റവും വലിയ വിലക്ക് വിറ്റുപോയ ചിത്രം എന്ന റെക്കോര്‍ഡ് ഇപ്പോള്‍ സാല്‍വേറ്റര്‍ മുണ്ടിക്കാണ്. 450 മില്യണ്‍ ഡോളറിനാണ് ചിത്രം വാങ്ങിയത്. ഏതാണ്ട് 2,900 കോടി രൂപ. അഴിമതിക്കെതിരെ പോരാടുന്ന, രാജകുമാരന്‍മാരെ അടക്കം തുറുങ്കില്‍ അടച്ച മുഹമ്മദ് രാജകുമാരന്‍ തന്നെ ആണോ ആ ചിത്രം വാങ്ങിയത്?

  അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി?

  അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി?

  വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ആഗോള തലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു മാധ്യമം ആണ്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയേയും ചില രഹസ്യ സ്രോതസ്സുകളേയും ഉദ്ധരിച്ചാണ് അവര്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൗദി അറേബ്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

  ബാദര്‍ വെറും പ്രോക്‌സി?

  ബാദര്‍ വെറും പ്രോക്‌സി?

  അത്രയൊന്നും അറിയപ്പെടാത്ത ഒരു സൗദി രാജകുമാരന്‍ ആയിരുന്നു ബാദര്‍ ബിന്‍ അബ്ദുള്ള. എന്നാല്‍ ഡാവിഞ്ചി ചിത്രം സ്വന്തമാക്കി എന്ന വാര്‍ത്ത വന്നതോടെ ബാദര്‍ പ്രശസ്തനായി. എന്നാല്‍ ബാദര്‍ വെറും പ്രോക്‌സി ആയിരുന്നു എന്നാണ് ഇപ്പോള്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നത്.

  അടുത്ത സുഹൃത്ത്

  അടുത്ത സുഹൃത്ത്

  കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനും ബാദര്‍ രാജകുമാരനും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേരും കിങ് ഖാലിദ് സര്‍വ്വകലാശാലയില്‍ ഒരേ കാലത്താണ് പഠിച്ചിരുന്നത്.

  ആഡംബരം

  ആഡംബരം

  അഴിമതിക്കെതിരെ പോരാടുന്ന മുഹമ്മ് ബിന്‍ സല്‍മാനെതിരെ ആഡംബര ആരോപണങ്ങളാണ് ഉയരുന്നത്. കോടിക്കണക്കിന് രൂപ മുടക്കി ഉല്ലാസ യാനം വാങ്ങിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അതിന് ശേഷം ആണ് ഇപ്പോള്‍ പുതിയ വിവാദം.

  അമ്പരപ്പിച്ച ലേലം വിളി

  അമ്പരപ്പിച്ച ലേലം വിളി

  നവംബര്‍ മാസത്തില്‍ ആയിരുന്നു അമേരിക്കയിലെ ക്രിസ്റ്റീസ് ഓക്ഷന്‍ ഹൗസില്‍ സാല്‍വേറ്റര്‍ മോണ്ടിയുടെ ലേലം തുടങ്ങിയത്. അജ്ഞാതരായ രണ്ട് പേര്‍ ആയിരുന്നു ശക്തമായി രംഗത്ത് ഉണ്ടായിരുന്നത്. പ്രതിനിധികളെ ഉപയോഗിച്ചായിരുന്നു ഇവര്‍ ലേലത്തില്‍ പങ്കെടുത്തത്. ഫോണ്‍ വഴി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നും ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ആണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലേലത്തുകയ്ക്ക് ചിത്രം വിറ്റുപോയത്.

  ഇസ്ലാമിക വിരുദ്ധം?

  ഇസ്ലാമിക വിരുദ്ധം?

  യേശു ക്രിസ്തുവിനെ ആണ് ലോകത്തിന്റെ രക്ഷകന്‍ എന്ന് പേരിട്ട് ഡാവിഞ്ചി വരച്ചിട്ടുള്ളത്. എന്നാല്‍ ഇസ്ലാമിക വിശ്വാസ പ്രകാരം യേശുക്രിസ്തു പ്രവാചകരില്‍ ഒരാളാണ്. പ്രവാചകരുടെ ചിത്രം വരയ്ക്കുന്നത് ഇസ്ലാമില്‍ നിഷിദ്ധമാണ്.

  സൗദിക്ക് എന്തിന്?

  സൗദിക്ക് എന്തിന്?

  ഇത്രയധികം കോടികള്‍ മുടക്കി എന്തിനാണ് ഡാവിഞ്ചി ചിത്രം സൗദി രാജകുമാരന്‍ വാങ്ങിയത് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. മുഹമ്മദ് രാജകുമാരനോ ബാദര്‍ രാജകുമാരനോ ഇങ്ങനെ കലാമൂല്യമുള്ള വസ്തുക്കള്‍ സ്വന്തമാക്കുന്ന ഒരു ചരിത്രവും ഇല്ല.

  എംബിഎസിന്റെ സ്വന്തം

  എംബിഎസിന്റെ സ്വന്തം

  ബാദര്‍ രാജകുമാരനും മുഹമ്മദ് രാജകുമാരനും തമ്മിലുള്ള അടുപ്പത്തെ കുറിച്ചും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മുഹമ്മദ് രാജകുമാരന്‍ കിരീടാവകാശിയായതിന് തുടര്‍ന്ന് ബാദര്‍ രാജകുമാരനും ചില നിര്‍ണായക സ്ഥാനങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

  വിമര്‍ശകര്‍ക്കുള്ള വടി

  വിമര്‍ശകര്‍ക്കുള്ള വടി

  സൗദി അറേബ്യയില്‍ മുഹമ്മദ് രാജകുമാരന്‍ നടത്തുന്ന പരിഷ്‌കാരങ്ങള്‍ പല വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. അഴിമതി തടയുന്നതിന്റെ ഭാഗമായി രാജകുമാരന്‍മാര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത് അതില്‍ പ്രധാനപ്പെട്ടതാണ്. അത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ ഇനി ഈ ചിത്രത്തിന്റെ കാര്യവും ഉന്നയിക്കുമോ എന്നാണ് അറിയേണ്ടത്.

  English summary
  U.S. government intelligence and a Middle East art-world figure familiar with the purchase say Crown Prince Mohammed bin Salman used a proxy to purchase the 500-year-old ‘Salvator Mundi’- Wall Street Journal Report.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്