കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്സ് 26,000, ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം. സെന്‍സെക്‌സ് 26,000 പോയന്റ് കടന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സെന്‍സെക്‌സ് ഇത്രയും ഉയരത്തില്‍ എത്തുന്നത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് വിപണിയിലെ മുന്നേറ്റം.

നിഫ്റ്റിയിലും വന്‍ മുന്നേറ്റമാണ് കാണുന്നത്. 7,765 പോയന്റ് വരെ നിഫ്റ്റി ഉയര്‍ന്നു. എന്നാല്‍ ബാങ്കിങ്, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകളില്‍ ഈ മുന്നേറ്റം പ്രകടമല്ല.

Sensex

വരുന്ന ആഴ്ചയില്‍ റെയില്‍വേ ബജറ്റും കേന്ദ്ര ബജറ്റും അവതരിപ്പിക്കപ്പെട്ടും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വിപണി പ്രതീക്ഷയര്‍പ്പിക്കുന്നു എന്നാണ് വിപണിയിലെ മുന്നേറ്റം നല്‍കുന്ന സൂചന. തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് വന്‍ ഭൂരിപക്ഷം കിട്ടിപ്പോള്‍ മുതല്‍ ഇന്ത്യന്‍ ഓഹരി വിപണി കുതിപ്പിന്റെ സൂചനകള്‍ പ്രകടമാക്കിയിരുന്നു.

ഐടി, ഊര്‍ജ്ജം, വാഹനം തുടങ്ങിയ മേഖലകളിലാണ് വന്‍ കുതിപ്പ് പ്രകടമാകുന്നത്. ഇന്‍ഫോസിസ്, ടാറ്റ പവര്‍, ടിസിഎസ്, ഡോ റെഡ്ഡീസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നല്ല മുന്നേറ്റമുണ്ടാക്കി. എന്നാല്‍ എണ്ണ, പ്രകൃതിവാതക മേഖലകളിലെ പൊതുമേഖല കമ്പനികളായ ഒഎന്‍ജിസിയും ഗെയ്‌ലും നഷ്ടത്തിലാണ്. റിയന്‍സ് ഇന്ത്യ ലിമിറ്റഡും സ്വകാര്യ ബാങ്ക് ആയ എച്ച്ഡിഎഫ്‌സിയും നഷ്ടത്തില്‍ തന്നെയാണ് തുടരുന്നത്.

English summary
Sensex breaches 26,000-mark; Nifty at record-high
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X