ആമസോണും ഫ്‌ളിപ്കാര്‍ട്ടും നേര്‍ക്കുനേര്‍!!!എന്തുവാങ്ങണമെന്ന അങ്കലാപ്പില്‍ ഉപഭോക്താക്കള്‍!!

Subscribe to Oneindia Malayalam

ഓണ്‍ലൈന്‍ രംഗത്തെ അതികായന്‍മാര്‍ ഓഫര്‍ പെരുമഴ തീര്‍ത്ത് രംഗത്ത് വന്നതോടെ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് രംഗത്തെ യുദ്ധം മുറുകുകയാണ്. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് ഈ ഓഫര്‍ സെയില്‍. വ്യത്യസ്ത പേരുകളിലാണെങ്കിലും ഓഫര്‍ നല്‍കുന്നതില്‍ ഭൂരിഭാഗം കാറ്റഗറികളും ഒന്നാണ്.

ആമസോണും ഫ്ളിപ്കാര്‍ട്ടുമാണ് സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നത്. ഫ്‌ളിപ്കാര്‍ട്ട് ഫ്രീഡം സെയില്‍ എന്ന് പേരിട്ടപ്പോള്‍ ആമസോണില്‍ അത് ഗ്രേറ്റ് ഇന്ത്യന്‍ സെയിലാണ്. ഏതു വെബ്‌സൈററില്‍ കയറി ഏത് ഉത്പന്നം തിരഞ്ഞെടുക്കുമെന്ന അങ്കലാപ്പിലാണ് ഉപഭോക്താക്കള്‍.

ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍

ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍

ആഗസ്റ്റ് 9 മുതല്‍ 11 വരെയാണ് ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍.
ഓഫര്‍ പ്രകാരം സ്മാര്‍ട്ട് ഫോണുകള്‍ക്ക് 40 ശതമാനം വരെ വിലക്കുറവുണ്ട്. ആപ്പിള്‍,സാസംങ്ങ്,വണ്‍ പ്ലസ്,ലെനോവോ,സോണി, മോട്ടറോള തുടങ്ങിയ കമ്പനികളുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ വില്‍പനക്കുണ്ട്. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെയും വിലക്കുറവുണ്ട്. പവര്‍ ബാങ്കിന് 65 ശതമാനം വരെയാണ് ഓഫര്‍. ആമസോണ്‍ പേ ഉപഭോക്താക്കള്‍ക്ക് 15 ശതമാനവും ഡിസ്‌കൗണ്ട് ഉണ്ട്. ഓഫറിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 ഫ്രീഡം സെയില്‍

ഫ്രീഡം സെയില്‍

71 ശതമാനം വരെ ഡിസ്‌കൗണ്ട് ആണ് ഫ്ളിപ്കാര്‍ട്ട് ഓഫര്‍ ചെയ്യുന്നത്. ഇരു കൂട്ടരും മത്സരിച്ച് ഓഫര്‍ പ്രഖ്യാപിച്ചതോടെ ഉപഭോക്താക്കളും മത്സരിച്ച് തിരച്ചിലും ആരംഭിച്ചു കഴിഞ്ഞു. മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കുമാണ് ഫ്ളിപ്കാര്‍ട്ടിന്റെ ഫ്രീഡം സെയിലില്‍ ഏറ്റവുമധികം ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഓഫറിനെക്കുറിച്ച് കൂടുതറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ആമസോണ്‍ Vs ഫ്‌ളിപ്കാര്‍ട്ട്

ആമസോണ്‍ Vs ഫ്‌ളിപ്കാര്‍ട്ട്

ആഗസ്റ്റ് 9 മുതല്‍ 11 വരെ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു കൊണ്ട് ഗ്രേറ്റ് ഇന്ത്യന്‍ സെയിലുമായി ആമസോണും രംഗത്തുണ്ട്. ഇതോടെ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് രംഗത്തെ രണ്ട് അതികായന്‍മാര്‍ തമ്മിലാണ് ഇപ്പോള്‍ കടുത്ത മത്സരം നടക്കുന്നത്.

 എല്ലാം..

എല്ലാം..

ജനപ്രിയ ഉത്പന്നങ്ങളെല്ലാം ഓഫര്‍ നിരക്കില്‍ വില്‍പനക്കുണ്ട്. ആമസോണും ഫ്ളിപ്കാര്‍ട്ടും മത്സരിച്ച് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതോടെ എന്തു വാങ്ങണമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.

English summary
The Amazon Great Indian Sale & Flipkart Big Freedom Sale
Please Wait while comments are loading...