കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോയെ പിടിക്കാന്‍ പെടാപ്പാട്... ഓഫര്‍ പെരുമഴയുമായി മറ്റുള്ളവരും!!! ഗുണം കിട്ടുന്നത് ആര്‍ക്ക്?

Google Oneindia Malayalam News

വമ്പന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ എത്തിയപ്പോള്‍ മറ്റ് മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളെല്ലാം അന്തം വിട്ടിരിക്കുന്ന അവസ്ഥയിലാണ് . കാരണം തങ്ങളുടെ ഉപഭോക്താക്കളെല്ലാം തന്നെ മഴവെള്ളം പോലെ ജിയോയിലേക്ക് ഒലിച്ചുപോകാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് അവര്‍ക്ക് നന്നായി അറിയാം.

Read Also: ജിയോ തരുന്നത് 'ഫ്രീ' അല്ല മക്കളേ... മുട്ടന്‍ പണിയാണ് !!! സത്യം അറിഞ്ഞാല്‍ ഞെട്ടിപ്പോകുംRead Also: ജിയോ തരുന്നത് 'ഫ്രീ' അല്ല മക്കളേ... മുട്ടന്‍ പണിയാണ് !!! സത്യം അറിഞ്ഞാല്‍ ഞെട്ടിപ്പോകും

ഇനി മുന്നിലുള്ളത് ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്തുക എന്നതാണ്. അതിന് ഓഫറുകളല്ലാതെ മറ്റ് വഴികളില്ല. ജിയോയെ വെല്ലാന്‍ 4ജി ഡാറ്റ ഓഫറുകള്‍ മാത്രം മതിയാവില്ല, ഫ്രീ വോയ്‌സ് കോളുകളും കൂടി കൊടുക്കേണ്ടിവരും. എന്നാല്‍ നിലവില്‍ മറ്റ് കമ്പനികള്‍ക്ക് അത് സാധ്യമാണോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.

എന്തായാലും ചെറിയ സര്‍വ്വീസ് ദാതാക്കള്‍ പോലും ഓഫറുകളുമായി ഇപ്പോഴേ ഇറങ്ങിയിട്ടുണ്ട്. എയര്‍സെല്‍ കര്‍ണാടകത്തില്‍ നല്‍കുന്ന ഡാറ്റ ഓഫര്‍ ജിയോയോട് കിടപിടിക്കുന്നത് തന്നെയാണ്.

ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍

ജിയോ വരാന്‍ വേണ്ടി കാത്തിരിക്കുക്കയായിരുന്നു ബിഎസ്എന്‍എല്‍ എന്ന് തോന്നുന്നു. ബോര്‍ഡ് ബാന്‍ഡില്‍ വന്‍ ഓഫറാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 249 രൂപയ്ക്ക് 300 ജിബി ഡാറ്റയാണ് അവര്‍ നല്‍കാന്‍ പോകുന്നത്.

എയര്‍സെല്‍

എയര്‍സെല്‍

പിടിച്ചു നില്‍ക്കാന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചേ മതിയാകൂ. കര്‍ണാടകത്തില്‍ എയര്‍ സെല്‍ ഇപ്പോള്‍ നല്‍കുന്നത് അഞ്ച് ജിബി 3ജി ഡാറ്റ വെറും 298 രൂപയ്ക്കാണ്. 598 രൂപയ്ക്ക് 11 ജിബി 3ജി ഡാറ്റയും. 28 ദിവസമാണ് വാലിഡിറ്റി.

എയര്‍ടെല്‍

എയര്‍ടെല്‍

രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളാണ് ഭാരതി എയര്‍ടെല്‍. അവര്‍ എന്ത് ഓഫറാണ് പ്രഖ്യാപിക്കാന്‍ പോകുന്നത് എന്നാണ് എല്ലാവരും കാത്ത് നില്‍ക്കുന്നത്. ജിയോ പ്രഖ്യാപനം നടക്കുമ്പോള്‍ മാത്രം എയര്‍ടെല്ലിന് ഓഹരിവിപണിയില്‍ ഉണ്ടായത് പതിനായിരത്തിലധികം കോടിയുടെ നഷ്ടമാണ്.

ഐഡിയ

ഐഡിയ

ഐഡിയയും വോഡഫോണും എല്ലാം ഓഫറുകള്‍ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. പക്ഷേ ജിയോയുടെ മാസ്മരികതയെ എങ്ങനെ മറികടക്കും എന്ന ആശയക്കുഴപ്പവും ഉണ്ട്.

നഷ്ടത്തില്‍

നഷ്ടത്തില്‍

മൊബൈല്‍ സേവന മേഖല കടുത്ത നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത് എന്നാണ് ആ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ 35,000 കോടി നഷ്ടത്തിലാണത്രെ. ഈ സാഹചര്യത്തില്‍ എങ്ങനെ ജിയോ പ്രതിഭാസത്തെ മറികടക്കും എന്നതും വിഷയമാണ്.

ഗുണം ആര്‍ക്ക്

ഗുണം ആര്‍ക്ക്

എന്തായാലും മൊബൈല്‍ കന്പനികള്‍ നിരക്കുകള്‍ കുറക്കാന്‍ നിര്‍ബന്ധിതരാണ്. അതുകൊണ്ടുള്ള ഗുണം ഉപഭോക്താക്കള്‍ക്ക് തന്നെയാണ്. പക്ഷേ എത്രനാള്‍ അവര്‍ക്ക് ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും എന്നും ആലോചിക്കണം.

English summary
To tackle Reliance Jio, other service providers are compelled to announce more and more offers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X