സ്വര്‍ണവില മാറി; അഞ്ചാംദിനം കുതിപ്പ്... ക്രൂഡ് ഓയില്‍ വിലയും വര്‍ധിച്ചു, പവന്‍, ഗ്രാം നിരക്ക് അറിയാം
കൊച്ചി: നാല് ദിവസം ഒരേ വിലയില്‍ തുടര്‍ന്ന സ്വര്‍ണം ഇന്ന് മുന്നേറി. നേരിയ കുതിപ്പ് മാത്രമാണ് എന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. അതേസമയം, നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ വില കുറയാനുള്ള സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. ആഗോള വിപണിയില്‍ സ്വര്‍ണം നേരിയ മുേേന്നറ്റം നടത്തിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് ഇന്ന് കേരളത്തില്‍ കണ്ടത്.
ഡോളര്‍ സൂചിക അല്‍പ്പം ഇടിഞ്ഞ ശേഷം മുന്നേറ്റം തുടങ്ങി എന്നതാണ് വിപണിയില്‍ നിന്നുള്ള മറ്റൊരു വിവരം. ഡോളര്‍ കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില കുറയേണ്ടതാണ്. അതേസമയം, രൂപയുടെ മൂല്യത്തില്‍ നാമമാത്രമായ മുന്നേറ്റം പ്രകടമായി എങ്കിലും പിന്നീട് ഇടിഞ്ഞു. വലിയ തോതിലുള്ള തിരിച്ചുവരവ് രൂപ സമീപ ദിനങ്ങളില്‍ നടത്തിയേക്കില്ല. രൂപ കരുത്ത് വര്‍ധിപ്പിച്ചാലും സ്വര്‍ണവില കുറയും.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ ഇന്ന് ഇടിഞ്ഞു. യുഎസ് കടപത്രങ്ങളിലേക്ക് കൂടുതല്‍ പേര്‍ തിരിഞ്ഞതാണ് ബിറ്റ് കോയിന്‍ വില ഇടിയാന്‍ ഇടയാക്കിയത്. 96000 ഡോളര്‍ എന്ന നിരക്കിലേക്ക് ബിറ്റ് കോയിന്‍ വില താഴ്ന്നു. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല.
സ്വര്‍ണം 22 കാരറ്റ് ഗ്രാമിന് 10 രൂപയുടെ വര്‍ധനവാണ് ഇന്ന് കേരളത്തില്‍ രേഖപ്പെടുത്തിയത്. ഇതോടെ വില 7225 രൂപയിലെത്തി. പവന്‍ വില 57800 രൂപയിലും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 5965 രൂപയിലെത്തി. വെള്ളിയുടെ വില ഗ്രാമിന് 97 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2647 ഡോളര്‍ ആണ് പുതിയ നിരക്ക്.
ഡോളര്‍ സൂചിക 108.62 എന്ന നിരക്കിലേക്ക് കുതിച്ചു. ഇതോടെ ഇന്ത്യന്‍ രൂപ തകര്‍ന്നടിഞ്ഞു. 85.83 എന്ന നിരക്കിലാണ് രൂപ. വ്യാപാരം തുടരുന്നതിനാല്‍ ഇനിയും രൂപ താഴോട്ട് പോയേക്കും. ഈ വര്‍ഷം ഡോളറിനെതിരെ 92 എന്ന നിരക്കിലേക്ക് രൂപ തകരുമെന്നാണ് പ്രവചനം. അങ്ങനെ സംഭവിച്ചാല്‍ വിപണിയില്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടി ലഭിക്കും.
ഡോളര്‍ കരുത്ത് കൂട്ടിയാല്‍ മറ്റു കറന്‍സികളുടെ മൂല്യം താഴുകയും അവ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് കുറയുകയും ചെയ്യും. എല്ലാ രാജ്യങ്ങളും അവരുടെ കേന്ദ്ര ബാങ്കുകള്‍ മുഖേനയാണ് സ്വര്‍ണം വാങ്ങി കരുതല്‍ ധനമായി സൂക്ഷിക്കുക. കഴിഞ്ഞ മാസം ചൈന 10 ടണ്‍ സ്വര്‍ണം വാങ്ങി എന്നാണ് വിവരം. ഇന്ത്യയും വന്‍തോതില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ ഇത് കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.
അതേസമയം, ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 77 ഡോളര്‍ പിന്നിട്ടു. യുഎഇയുടെ മര്‍ബണ്‍ ക്രൂഡിനും 77 കടന്നു. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 74 ഡോളര്‍ ആണ് വില. ക്രൂഡ് ഓയില്‍ വില കൂടുന്നത് ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. അവശ്യവസ്തുക്കളുടെ വില വര്‍ധിക്കാനും സാധാരണക്കാര്‍ പ്രതിസന്ധിയിലാകാനും ഇത് കാരണമാകും.












Click it and Unblock the Notifications