2ജി മൊബൈല്‍ സേവനങ്ങള്‍ ഒഴിവാക്കാന്‍ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും.. നീക്കം 4 ജിയിലേക്ക് ഉപയോക്താക്കളെ എത്തിക്കാന്‍
മുംബൈ: മൊബൈല്‍ സേവനതാദാക്കളായ വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവ അര്‍പയു ആവറേജ് റിയലൈസേഷന്‍ പെര്‍ യൂസേഴ്‌സ് ഉപഭോക്താക്കളെ ഒഴിവാക്കാന്‍ തീരുമാനം. 2ജി മൊബൈല്‍ സേവനങ്ങളില്‍ നിന്ന് ഒഴിവാക്കി 4ജിയിലേക്ക് എത്തിക്കാനാണ് തീരുമാനം. ഒരുമാസം 35 രൂപയില്‍ താഴെ ഫോണ്‍ സേവനങ്ങള്‍ ഉപയോഗിക്കാത്ത ഉപഭോക്താക്കളെ ഒഴിവാക്കാനാണ് കമ്പനികളുടെ തീരുമാനം.ഇത് നിലവില്‍ വരുന്നതോടെ 250 മില്ല്യണ്‍ 2ജി ഉപഭോക്താക്കള്‍ക്ക് മബൈല്‍ കണക്ഷന്‍ നഷ്ടമാകും.
ഗോവയില് ബിജെപിയെ പ്രതിസന്ധിയിലാക്കി മന്ത്രിയുടെ വെളിപ്പെടുത്തല്.. മുതലെടുക്കാന് കോണ്ഗ്രസ്
എയര്‍ടെലിന് 100 മില്ല്യണ്‍ ഉപയോഗ്താക്കള്‍ മാസത്തില്‍ 35 രൂപയ്ക്ക് താഴെയുള്ള സേവനങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. വോഡഫോണ്‍-ഐഡിയയ്ക്ക് ഏകദേശം 150 മില്ല്യണ്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നവരാണ്.ഇരു കമ്പനികളും 35 രൂപയില്‍ തുടങ്ങുന്ന സേവനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. 35 രൂപയുടെ റീചാര്‍ജ് കമ്പനികളുടെ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. മിനിമം റീചാര്‍ജ് ചെയ്യുമ്പോള്‍ കമ്പനിക്ക് ലഭിക്കുന്നത് 10 രൂപയാണ്.ഒരുമാസത്തെ കമ്പനിയുടെ വരുമാനം എയര്‍ടെലിന് 100 കോടിയാകും.ഇനി ആവറേജ് റിയലൈസേഷന്‍ പെര്‍ യൂസേഴ്‌സ് 35 രൂപയാക്കിയാല്‍ വരുമാനം 175 കോടിയാകും.
250 മില്ല്യണ്‍ ഉപയോക്താക്കളും ഡ്യുവ്ല്‍ സിം ഉപയോഗിക്കുന്നവരാണ്.അതായത് അവര്‍ മറ്റ് നെറ്റ് വര്‍ക്കുകളും ഉപയോഗിക്കുന്നു.ഇന്‍കമിംഗ് കോളുകള്‍ക്ക് മാത്രമാണ് ഇവര്‍ ഈ സിം ഉപയോഗിക്കുന്നത്.10 രൂപ ടോപ് അപില്‍ ഇന്‍കമിംഗ് സാധ്യമായിരുന്നതും ആറുമാസത്തോളം ഇവയ്ക്ക് കാലാവധി ഉള്ളതും ആണ് ഇത്രയധികം ആര്‍പ്യു ഉപയോക്താക്കളാകാന്‍ കാരണം.35 റീചാര്‍ജ് വരുന്നതോടെ ഉപയോക്താക്കാള്‍ ആര്‍പ്യു ചെയിനില്‍ നിന്നും മുകളിലേക്ക് പോകുകയും അല്ലെങ്കില്‍ പ്രൈമറി സിമ്മിലേക്ക് മാറുകയൊ ചെയ്യുമെന്ന് ങാരതി നോഡഫോ്# ഐഡിയ കണക്കാക്കുന്നു.
റിലയന്‍സ് ജിയോയുടെ ആവറേജ് റിയലൈസേഷന്‍ പെര്‍ യൂസേഴ്‌സ് മാസത്തില്‍ 131 രുപയാണ്.കാരണം ജിയോയുടെ ഏറ്റവും കുറഞ്ഞ റീചാര്‍ജ് തുക 49 രൂപയാണ്.ഉപയോക്താക്കള്‍ 4ജിയിലേക്ക് മാറിയതും അണ്‍ലിമിറ്റഡ്,പോസ്റ്റ്‌പെയ്ഡ് ഉപഭോഗം വര്‍ധിച്ചതും 2ജിയുടെ ആവറേജ് റിയലൈസേഷന്‍ പെര്‍ യൂസേഴ്‌സ് താഴാന്‍ കാരണമായ്.2ജി നെറ്റ് വര്‍ക്കുകള്‍ നിര്‍ത്തലാക്കി ഉപയോക്താക്കളെ 4ജിയിലേക്ക് കൊണ്ടുവരാന്‍ കമ്പനികള്‍ ശ്രമിക്കുന്നതിന്‍റെ ഭാഗം കൂടിയാണ് ഈ തീരുമാനം.