വോഡഫോണിന്റെ അത്യുഗ്രന്‍ ഓഫര്‍!!!6 രൂപക്ക് അണ്‍ലിമിറ്റഡ് ഡാറ്റ!!!

Subscribe to Oneindia Malayalam

മുംബൈ: ടെലികോ രംഗത്ത് യുദ്ധം മുറുകുന്നു. ഏറ്റവുമൊടുവിലായി 6 രൂപക്ക് അണ്‍ലിമിറ്റഡ് ഡേറ്റ എന്ന ഓഫറുമായി വോഡഫോണ്‍ രംഗത്തെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ ഓഫര്‍ നിലവില്‍ വന്നു കഴിഞ്ഞു. ജിയോയില്‍ തുടങ്ങിയ ടെലകോം വിപ്ലവം തുടരുന്നു എന്നു സാരം.

vodafone

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് പുതിയ ഓഫര്‍ ലഭ്യമാകുക. ഒരു മണിക്കൂറാണ് ഓഫര്‍ വാലിഡിറ്റി. റീടെയില്‍ ഷോപ്പുകളില്‍ നിന്നും ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നതിനു പുറമേ *444*4# ഡയല്‍ ചെയ്തും ഓഫര്‍ ആക്ടിവേറ്റ് ചെയ്യാം. വോഡഫോണ്‍ സൂപ്പര്‍ നൈറ്റ് ഓഫറില്‍ 29 രൂപക്കാണ് പരിധിയില്ലാത്ത 3 ജി അല്ലെങ്കില്‍ 4 ജി ഡാറ്റ ലഭ്യമാകുക. ഓഫര്‍ ഏതു സമയത്തും ആക്ടിവേറ്റ് ചെയ്യാം. എന്നാല്‍ രാവിലെ 1 മണി മുതല്‍ 6 മണിവരെയുള്ള സമയം മാത്രമേ ഓഫര്‍ ഉപയോഗപ്പെടുത്താനാകൂ.

നേരത്തേ പ്രീപെയ്ഡ് വരിക്കാര്‍ക്ക് 19 രൂപക്ക് വോഡൈഫോണ്‍ നെറ്റ്വര്‍ക്കില്‍ അണ്‍ലിമിറ്റഡ് കോളും 100 എംബിയ ഡേറ്റയും എന്ന ഓഫര്‍ വോഡഫോണ്‍ അവതരിപ്പിച്ചിരുന്നു. അതിനെ വെല്ലുന്നതാണ് പുതിയ ഓഫര്‍. ജിയോയുടെ വരവോടു കൂടി നെറ്റ്വര്‍ക്ക് ഏതായാലും ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്ന് ചുരുക്കം.

English summary
Vodafone Offers Unlimited Internet Access at Rs. 6 per Hour
Please Wait while comments are loading...