യുവാക്കള്‍ എഐയുടെ നിര്മാതാക്കളാകണം; വിദേശ അല്‍ഗോരിതങ്ങളെ ആശ്രയിക്കുന്നത് അപകടം: അദാനി
മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് മേഖലയില്‍ യുവാക്കളുടെ കഴിവുകള്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ പ്രശംസിച്ച് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. സാമ്പത്തിക വളര്‍ച്ച, ദേശീയ ശേഷി, തൊഴില്‍ മേഖല എന്നിവയെ കൃത്രിമ ബുദ്ധി അടിമുടി മാറ്റുന്ന ഒരു നിര്‍ണായക ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും ഗൗതം അദാനി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിദ്യാ പ്രതിഷ്ഠാന്‍ ശരദ് പവാര്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഗൗതം അദാനി.
കേവലം സാങ്കേതിക വിദ്യയുടെ ഉപയോക്താക്കള്‍ എന്നതിലുപരി, ഇന്ത്യയുടെ ദേശീയ മുന്ഗണനകള്ക്കനുസരിച്ചുള്ള ഇന്റലിജന്‍സ് സംവിധാനങ്ങളുടെ നിര്‍മ്മാതാക്കളായി മാറാന്‍ ഇന്ത്യന്‍ യുവാക്കള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വ്യാവസായിക-ഡിജിറ്റല്‍ വിപ്ലവങ്ങള്‍ക്ക് ശേഷമുള്ള മനുഷ്യ പുരോഗതിയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. രാജ്യത്തിന്റെ മുന്‍ഗണനകള്‍ മനസില്‍ വെച്ചുകൊണ്ട് വേണം യുവാക്കള്‍ കൃത്രിമ ബുദ്ധിയെ നയിക്കാനും നവീകരിക്കാനുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗൗതം അദാനിയുടെ വാക്കുകള്‍: ചരിത്രം പരിശോധിച്ചാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ എപ്പോഴും തുടക്കത്തില്‍ ആശങ്കകള്‍ ഉണ്ടാക്കാറുണ്ടെങ്കിലും, അവ ആത്യന്തികമായി കൂടുതല്‍ അവസരങ്ങളാണ് സൃഷ്ടിക്കാറുള്ളതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യന്ത്രവല്‍ക്കരണം, വൈദ്യുതീകരണം, കമ്പ്യൂട്ടറുകള്‍ എന്നിവ പോലെ എഐയും സാധാരണ പൗരന്മാരുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. ആധാര്‍, ജന്‍ ധന്, യുപിഐ എന്നിവ ഇന്ത്യയുടെ ഡിജിറ്റല്‍ മുഖച്ഛായ മാറ്റിയതുപോലെ, എഐ എന്നത് പൗരന്മാരുടെ തീരുമാനങ്ങള്‍ വേഗത്തിലാക്കാനും പുതിയ സംരംഭകത്വം വളര്‍ത്താനും സഹായിക്കുന്ന അടിസ്ഥാന ഘടകമായി മാറും.
കര്‍ഷകര്‍, ചെറുകിട സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്ക് ഡാറ്റ വിശകലനം ചെയ്യാനും ആഗോള അവസരങ്ങള്‍ കണ്ടെത്താനും എഐ ഉപകരണങ്ങള്‍ കൊണ്ടു സാധിക്കും. ഭൂമിശാസ്ത്രപരമായ പരിഗണനകള്‍ ഇല്ലാതെ ആഗോള അവസരങ്ങള്‍ ആക്സസ് ചെയ്യാനും എഐയിലൂടെ സാധിക്കും. പശ്ചാത്തലത്തേക്കാള്‍ കഴിവിനും പൊരുത്തപ്പെടലിനുമായിരിക്കും വരുംകാലത്ത് മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ സ്വന്തമായി കൃത്രിമബുദ്ധി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത അദാനി ചൂണ്ടിക്കാട്ടി. തന്ത്രപരമായ തീരുമാനങ്ങളെ എഐ സ്വാധീനിക്കുന്ന ഇക്കാലത്ത്, വിദേശ അല്‍ഗോരിതങ്ങളെയും പ്ലാറ്റ്ഫോമുകളെയും അമിതമായി ആശ്രയിക്കുന്നത് അപകടകരമാണ്. ഇന്ത്യയുടെ ഡാറ്റയും കമ്പ്യൂട്ടിങ് ഇന്‍ഫ്രാസ്ട്രക്ചറുകളും രാജ്യത്തിന്റെ താല്‍പ്പര്യങ്ങളുമായി ചേര്ന്നുനില്ക്കണം. വിദേശത്ത് നിര്‍മ്മിച്ച സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍, ഇന്ത്യയില്‍ നിര്‍മ്മിച്ചതും നിയന്ത്രിക്കപ്പെടുന്നതുമായ ഒരു ദേശീയ ശേഷിയായി കൃത്രിമ ബുദ്ധിയെ വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
എഐയുടെ വികസനത്തിന് ആവശ്യമായ ഡാറ്റാ സെന്ററുകള്‍, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ശുദ്ധമായ ഊര്‍ജ്ജം എന്നിവയുടെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക സമ്പദ്വ്യവസ്ഥയില് ഹൈവേകളും തുറമുഖങ്ങളും പവര്‍ പ്ലാന്റുകളും പോലെ പ്രധാനമാണ് ഈ ഡിജിറ്റല്‍ സൗകര്യങ്ങളും.
2023-ല്‍ അദാനി ഗ്രൂപ്പ് നല്കിയ 25 കോടി രൂപയുടെ ധനസഹായത്തോടെയാണ് വിദ്യാ പ്രതിഷ്ഠാന്‍ ശരദ് പവാര്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപിതമായത്. സാങ്കേതിക വിദ്യകളില്‍ ഗവേഷണം, നൈപുണ്യ വികസനം, വ്യവസായാധിഷ്ഠിത പരിശീലനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കൃഷി, ആരോഗ്യ സംരക്ഷണം, ഭരണം, വ്യവസായം തുടങ്ങിയ നിര്‍ണായക മേഖലകളില്‍ എഐ ഉപയോഗിച്ചുള്ള പരിഹാരങ്ങള്‍ കണ്ടെത്താനാണ് ഈ കേന്ദ്രം ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും യഥാര്‍ത്ഥ ലോകത്തെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമുള്ള ഒരു സഹകരണ പ്ലാറ്റ്ഫോമായി ഇത് പ്രവര്‍ത്തിക്കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications