കല്ലാകുറിച്ചിക്ക് പിന്നാലെ തിരുവള്ളൂരില്‍ വീണ്ടും വിദ്യാര്‍ത്ഥിനിയുടെ മരണം; ആത്മഹത്യയെന്ന് സംശയം
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണം. തിരുവള്ളൂര്‍ ജില്ലയില്‍ തന്നെയാണ് പന്ത്രണ്ടാം ക്ലാസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ കല്ലാകുറിച്ചിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതും ഇതേ ജില്ലയില്‍ തന്നെയാണ്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ഹോസ്റ്റല്‍ മുറിയിലാണ് വിദ്യാര്‍ത്ഥിനിയെ ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം ഇത് ആത്മഹത്യയാണെന്ന് പോലീസ് ഉറപ്പിച്ചിട്ടില്ല. അതുകൊണ്ട് കാര്യങ്ങള്‍ കൂടുതലായി മനസ്സിലാക്കുന്നത് വരെ ഇക്കാര്യത്തില്‍ ഒന്നും പറയാന്‍ പറ്റില്ലെന്ന് പോലീസ് പറഞ്ഞു.
തമിഴ്‌നാട് സിബി-സിഐഡി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളില്‍ പോലീസ് അധികൃതരെയും നിയോഗിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവള്ളൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് വളരെ തിരക്കേറിയ സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന സംശയമാണ് പോലീസ് പ്രകടിപ്പിക്കുന്നത്.
ജൂലായ് പതിമൂന്നിനാണ് കല്ലാകുറിച്ചിയില്‍ പന്ത്രണ്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്യുന്നത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ കുട്ടിയുടെ മൃതദേഹം ദുരൂഹ സാഹര്യത്തിലാണ് കണ്ടെത്തിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
വീണ്ടുമൊരു പെണ്‍കുട്ടി കൂടി മരിച്ചത് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന ഭയത്തിലാണ് പോലീസ്. നേരത്തെ മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളും തെരുവില്‍ പ്രതിഷേധത്തിലായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, മൃതദേഹം ഏറ്റുവാങ്ങാനാവില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.
കോടതിയുടെ ഇടപെടലും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ആവശ്യപ്പെടുന്ന ഡോക്ടറുടെ സാന്നിധ്യത്തില്‍ ഒരു പോസ്റ്റുമോര്‍ട്ടം വേണമെന്നും മാതാപിതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സ്‌കൂളുകള്‍ അടിച്ചുതകര്‍ക്കുന്നതിലേക്കും സര്‍ട്ടിഫിക്കറ്റ് കത്തിക്കുന്നതിലേക്കും വരെ പ്രശ്‌നങ്ങള്‍ നീണ്ടിരുന്നു.
സ്‌കൂള്‍ ബസ്സുകളും പോലീസ് ബസ്സും പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഇവര്‍ക്കൊപ്പം സമരത്തില്‍ ചേര്‍ന്നു. മദ്രാസ് ഹൈക്കോടതി ഡോക്ടര്‍മാരുടെ ഒരു ടീമിനെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിശകലനം ചെയ്യാനായി നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.
ശനിയാഴ്ച്ച പെരിയനസെല്ലൂര്‍ ഗ്രാമത്തില്‍ ഈ കുടുംബത്തിന്റെ കണ്ണീരിനൊപ്പം നിരവധി പേര്‍ ചേര്‍ന്നിരുന്നു. പെണ്‍കുട്ടിക്ക് ആദരാഞ്ജി അര്‍പ്പിക്കാന്‍ അത്രയേറെ പേരാണ് എത്തിയത്. മകളുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്ന് മാത്രമാണ് പിതാവ് ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications