• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മദ്യപിച്ച് നക്ഷത്ര ഹോട്ടലിലെ ബാർ അടിച്ചുതകര്‍ത്തു; പ്രമുഖ യൂട്യൂബ് ചാനലുകാർ പോലീസ് പിടിയിൽ

Google Oneindia Malayalam News

ചെന്നൈ: തമിഴ് ഭാഷയിലെ പ്രമുഖ യുട്യൂബ് കുക്കിങ് ചാനല്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് കേസ്‍. യൂട്യൂബ് ചാനലിന്റെ ഉടമയായ ‍ഡാഡി അറുമുഖത്തിന്റെ മകൻ ഗോപിനാഥിനെയാണ് പുതുച്ചേരി പൊലീസ് അറസ്റ്റു ചെയ്തത്.

മദ്യപിച്ച് സംഘർഷം ഉണ്ടാക്കുകയും ബാർ അടിച്ചു തകർക്കുകയും ചെയ്താണ് കേസ് എടുക്കാൻ കാരണം. വില്ലേജ് കുക്കിങ് ഫാക്ടറിയെന്ന പ്രമുഖമായ തമിഴ് യുട്യൂബ് കുക്കിങ് ചാനലാണ് ഇവരുടേത്.

1

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഹോട്ടല്‍ അടച്ചതിന് ശേഷം അറുമുഖത്തിന്റെ മകന്‍ ഗോപിനാഥും സംഘവും ചേർന്ന് സമീപത്തെ ബാറിൽ മദ്യപിക്കാൻ എത്തിയിരുന്നു. എന്നാൽ, ഇവർ മദ്യപിക്കുന്നതിന് ഇടയിൽ 11 മണിക്ക് ബാര്‍ കൗണ്ടര്‍ അടയ്ക്കാന്‍ ജീവനക്കാര്‍ തയ്യാറായി. ഇതോടെ ഗോപിനാഥും കൂട ഉണ്ടായിരുന്നവരും ഇതിനെ എതിര്‍ത്ത് രംഗത്ത് എത്തി. തുടർന്ന് നടന്ന സംഘർഷത്തിന് ഇടയിൽ ഇവർ ബാർ ജീവനക്കാരന്റെ തലയിൽ ബിയര്‍ കുപ്പി അടിച്ചു പൊട്ടിച്ചു.

ഷിജുഖാനെ സംരക്ഷിച്ച് സിപിഎം; ഷിജുഖാനെ സംരക്ഷിച്ച് സിപിഎം; "ഖാൻ തെറ്റുകാരനല്ലെന്ന് ആനാവൂർ" ;"ആനാവൂരും തെറ്റുകാരനെന്ന് അനുപമ" ...

2

തുടർന്ന് ഗോപിനാഥിന്റെ നേതൃത്വത്തില്‍ തന്നെ ഇവർ നക്ഷത്ര ഹോട്ടലിലെ ബാറ് അടിച്ചു തകര്‍ത്ത് തുടങ്ങി. ഹോട്ടലിന്റെ ചില്ലു വാതിലുകളും ഇവർ തല്ലി തകര്‍ത്തു. കുപ്പികളും പാത്രങ്ങളും എടുത്ത് എറിയും ചെയ്തു. ആക്രമം നടത്തിയ ഇവരെ ബലമായി പിടികൂടി ബാറില്‍ നിന്നും പുറത്തേയ്ക്ക് ഇറക്കി. തുടർന്ന് ഇവർ നടു റോഡിൽ ആണ് പ്രകടനം നടത്തിയത്.

3

വിവരം അറിഞ്ഞ് സ്ഥലത്ത് പൊലീസ് എത്തി. എന്നാൽ പോലീസിനെ കണ്ട് ഗോപിനാഥും മറ്റൊരാളും കടന്നു കളഞ്ഞു. ആക്രമണം നടത്തിയ സംഭവത്തിൽ സ്ഥലത്ത് വെയ്ച്ച് മൂന്ന് പേരെ പോലീസ് പിടിച്ചിരുന്നു. തുടർന്ന് ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരിച്ചിലിൽ ആണ് ഗോപിനാഥിനെ അറസ്റ്റ് ചെയതത്.

ഇന്‍ബോക്സില്‍ മുഴുവന്‍ തെറിയാണ്; അനേകം പോസിറ്റീവുകള്‍ കാണാവുന്ന സിനിമയാണ് ചുരുളി: വിനയ് ഫോര്‍ട്ട്ഇന്‍ബോക്സില്‍ മുഴുവന്‍ തെറിയാണ്; അനേകം പോസിറ്റീവുകള്‍ കാണാവുന്ന സിനിമയാണ് ചുരുളി: വിനയ് ഫോര്‍ട്ട്

5

ഡാഡി അറുമുഖവും മക്കളും ഒന്നിച്ചുളള പാചക വീഡിയോകള്‍ക്ക് ഏറെ കാഴ്ചക്കാർ ഉണ്ട്. നാല്‍പത്തിയാറ് ലക്ഷം വരിക്കാരുള്ള കുക്കിങ് ചാനൽ ആണ് വില്ലേജ് കുക്കിങ് ഫാക്ടറി. ഭക്ഷണപ്രേമികൾക്ക് എല്ലാം ഏറെ പ്രിയമുളളതും അവരെ ശ്രദ്ധ ആകർഷിക്കുന്നതും ആണ് ഈ ചാനൽ.

cmsvideo
  Tamil Nadu’s Village Cooking Channel crosses 10 million subscribers on YouTube | Oneindia Malayalam
  5

  ഡാഡി അറുമുഖം എന്ന മുതിര്‍ന്ന മനുഷ്യനും അദ്ദേഹത്തിന്റെ മക്കളും ചേർന്ന് നടത്തുന്ന ചാനൽ നോൺ വെജ് വിഭവങ്ങള്‍ കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു. ഇവരുടെ തന്നെ ഇന്ദിരാ നഗറിലെ ഡാഡി അറുമുഖം എന്ന ബിരിയാണി സെന്റര്‍ പുതുച്ചേരിയിലെ തന്നെ പ്രധാന നോണ്‍ വെജ് ഹോട്ടൽ എന്ന നിലയിൽ പ്രശസ്തമാണ്.

  English summary
  daddy arumugam son known for village food factory youtube channel arrested here's why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X