Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ തകര്‍ത്ത് പെയ്ത് മഴ, ചെന്നൈയില്‍ ഓറഞ്ച് അലര്‍ട്ട്, 24 ജില്ലകളില്‍ സ്‌കൂളുകള്‍ അടച്ചു

ചെന്നൈ: തമിഴ്‌നാട്ടിനെ വിട്ടൊഴിയാതെ അതിശക്തായ മഴ. പലയിടത്തായി കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. ചെന്നൈയിലും തൂത്തുക്കുടിയിലും പ്രളയ സമാനമാണ് സാഹചര്യങ്ങള്‍. വ്യാഴാഴ്ച്ച മുതല്‍ മഴ ശക്തമാകുകയായിരുന്നു. ഇന്നലെ നിര്‍ത്താതെയുള്ള മഴയായിരുന്നു പലയിടത്തും. അത് ഇന്നും തുടരുകയാണ്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് പലയിടത്തും കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്. വിവിധ ജില്ലാ ഭരണകൂടങ്ങള്‍ പലവിധ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. 24 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധിയാണ്. ചെന്നൈയില്‍ നഗരത്തില്‍ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

1

അടുത്ത ദിവസങ്ങളിലും അതിശക്തമായ മഴ തമിഴ്‌നാട്ടിലുണ്ടാവുമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ഇതിനെ നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങളെല്ലാം തയ്യാറെടുത്ത് കഴിഞ്ഞു. പുതുച്ചേരിയിലും സ്‌കൂളുകളും കോളേജുകളുമെല്ലാം അടച്ചിരിക്കുകയാണ്. ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. അതിശക്തമായ മഴയാണ് പുതുച്ചേരിയിലുമുള്ളത്. തൂത്തുക്കുടിയില്‍ തിരുച്ചെണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. പൂര്‍ണമായും വെള്ളത്തിനടിയിലാണ് ഈ ക്ഷേത്രം. രാമനാഥപുരം ജില്ലയിലും അതിശക്തമായ മഴയാണ് ഉള്ളത്. കേരളത്തിലും ആന്ധ്രപ്രദേശിലും അതിശക്തമായ മഴ പെയ്‌തൊഴിഞ്ഞതിന് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ വീണ്ടും മഴ ശക്തമായിരിക്കുന്നത്.

രാമനാഥപുരത്ത് കളക്ടര്‍ വിവിധ വകുപ്പുകളെ വിളിച്ച് ചേര്‍ത്തിരിക്കുകയാണ്. ഇവരോട് റിപ്പോര്‍ട്ടുകള്‍ തേടുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളാണ് പരമകുടി, ആര്‍എസ് മംഗലം എന്നിവിടങ്ങള്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ദുരന്തനിവാരണ അതോറിറ്റി ഈ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അതിശക്തമായ മഴയുടെ സാന്നിധ്യത്തില്‍ രാമേശ്വരത്തേക്കുള്ള തീര്‍ത്ഥാടകരുടെ വരവ് പോലും വല്ലാതെ കുറഞ്ഞിരിക്കുകയാണ്. രാമനാഥപുരം ജില്ലാ ഭരണകൂടം പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഏത് വിധത്തിലുള്ള സഹായവും ലഭ്യമാക്കാനാണ് കണ്‍ട്രോള്‍ റൂം തുറന്നത്.

രാമേശ്വരത്ത് 76.20 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. പാമ്പനില്‍ 42.10, തങ്കചിമാദത്തില്‍ 30.50 മില്ലി മീറ്റര്‍ മഴയും രേഖപ്പെടുത്തി. അതിശക്തമായ മിന്നലും ഇടിയുമാണ് മഴയ്ക്ക് പിന്നാലെ വന്നിരിക്കുന്നത്. ഇത് എല്ലായിടത്തും ഇല്ല എന്നതാണ് ആശ്വാസം. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളില്‍ ശക്തമായ ഇടിയോട് കൂടി മഴയുണ്ടായത്. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, കടലൂര്‍ എന്നിവിടങ്ങളില്‍ മഴയുടെ ശക്തി ഇന്ന് കുറഞ്ഞേക്കും. പക്ഷേ മഴ ഇടവിട്ട് തന്നെ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഇത് ചുഴലിക്കാറ്റായും മാറിയേക്കും.

വ്യാഴാഴ്ച്ച രാത്രി കനത്ത മഴയാണ് പെയ്തത്. പലയിടത്തും വെള്ളം നിറഞ്ഞിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 50 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രപ്രദേശിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. റായല്‍സീമ മേഖലയിലും ഈസ്റ്റ് ഗോദാവരിയിലെ യാനത്തും ശക്തമായ മഴ നാളെയും മറ്റന്നാളും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. പുതുക്കോട്ടയിലും രാമനാഥപുരത്തുമാണ് അടുത്ത കുറച്ച് മണിക്കൂറിനുള്ളില്‍ മഴ ശക്തമാകാന്‍ സാധ്യതയുള്ളതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നുണ്ട്.

അതേസമയം തൂത്തുക്കുടി ജില്ലയില്‍ 31 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്. തൂത്തുക്കൂടിയിലും തിരുച്ചെണ്ടൂരിലും ഇന്നലെ അതിശക്തമായ മഴയായിരുന്നു. കായര്‍പട്ടണത്തിലും കനത്ത മഴ രേഖപ്പെടുത്തി. തൂത്തുക്കുടിയില്‍ 27 സെന്റിമീറ്ററും തിരുച്ചെണ്ടൂരില്‍ 25 സെന്റി മീറ്റര്‍ മഴയും രേഖപ്പെടുത്തി. ദക്ഷിണ ചെന്നൈയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയുണ്ട്. നാഗപട്ടണം, ശ്രീവൈകുണ്ഠം, കുലശേഖരപട്ടണം, വായ്പാര്‍, എന്നിവിടങ്ങളിലും നിര്‍ത്താതെ മഴയാണ്. ഇതെല്ലാം തൂത്തുക്കുടി ജില്ലയുടെ ഭാഗമായ സ്ഥലങ്ങളാണ്. പല പ്രദേശങ്ങളും ചെന്നൈയില്‍ വെള്ളക്കെട്ടുള്ളതിനാല്‍ ഗതാഗത നിയന്ത്രണം അടക്കമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+