• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചെന്നൈയിലെ പെരുമഴ: ആഘാതം കെട്ടടുങ്ങിയില്ല; 3 പേർ ഷോക്കേറ്റു; പരിഭ്രാന്തിയിൽ ജനങ്ങൾ

Google Oneindia Malayalam News

ചെന്നൈ: കഴിഞ്ഞ ദിവസം പെയ്ത മഴയുടെ ആഘാതം ചൈന്നെയിൽ മാറാതെ തുടരുകയാണ്. 30 - ാം തീയതി ഉച്ച മുതൽ ചൈന്നെ വീണ്ടും വെളളത്തിലായിരുന്നു. അർധരാത്രി വരെ മഴ നിർത്താതെ പെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളും വെളളം കൊണ്ട് മുങ്ങി. 3 പേർ ഷോക്കേറ്റു മരണപ്പെട്ടു.

മഴക്കെടുതിയിൽ ഷോപ്പിങ് മാളിന്റെ സീലിങ് അടർന്നു വീണു താഴേക്ക് പതിച്ചു. എന്നിരുന്നാലും ആളപായം റിപ്പോർട്ട് ചെയ്തില്ല. കനത്ത മഴയെത്തുടർന്നുളള വെളളക്കെട്ടിൽ ഗതാഗതം താറുമാറായി. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പലരും അവരുടെ ഓഫീസിൽ തന്നെ രാത്രി നിൽക്കേണ്ടി വന്നു.

അതേ സമയം, കാഞ്ചീപുരം, ചെങ്കല്‍പട്ട്, ചെന്നൈ എന്നിവിടങ്ങളിൽ പെട്ടെന്നുണ്ടായ മഴയിൽ അപകടമുണ്ടായി. മഴ ശക്തമായതോടെ ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചിരുന്നു. തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.

മഴക്കെടുതി രൂക്ഷമായ ചെന്നൈ, ചെങ്കൽ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. 10 ജില്ലകളിൽ ജനങ്ങൾക്കായി മഴ മുന്നറിയിപ്പും നൽകിയിരുന്നു. അതിനൊപ്പം ഭരണകൂടം ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിരുന്നു.

എന്നാൽ, ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. മഴയെ തുടർന്ന് ചെന്നൈയിലുടനീളവും മറീന ബീച്ച്, പടിനപാക്കം, എം ആ ര്‍സി നഗര്‍, നന്ദനം, മൈലാപ്പൂര്‍, ഉള്‍പ്പടെയുള്ള പ്രദേശങ്ങളിൽ ആണ് ശക്തമായ മഴ പെയ്തത്. പല റോഡുകളും വെള്ളത്തിനടിയിരുന്നു.

പത്ത് ജില്ലകളിൽ കൂടി സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിയോട് കൂടിയുള്ള മഴയായിരിക്കും ഉണ്ടാവുക എന്നാണ് വിവരം. എന്നാൽ ഇത് അതി തീവ്രമാകില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേ സമയം, ദുരിത ബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സന്ദർശിച്ചിരുന്നു.

അതേ സമയം, 2 മാസങ്ങൾക്ക് മുൻപും സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. അന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ട പശ്ചാത്തലത്തിൽ അപകട സാധ്യത കണക്കിലെടുത്ത് ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ഭരണകൂടം നിർദ്ദേശം നൽകിയിരുന്നു. മൂന്നു മണിക്കൂറോളം മഴ കനക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. കടലൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

മൂന്നാം മുന്നണി തലപ്പത്തേക്ക് ശരത് പവാര്‍, മമതയും കോണ്‍ഗ്രസും വരും, രാഹുല്‍ പിന്നണിയിലേക്ക്മൂന്നാം മുന്നണി തലപ്പത്തേക്ക് ശരത് പവാര്‍, മമതയും കോണ്‍ഗ്രസും വരും, രാഹുല്‍ പിന്നണിയിലേക്ക്

cmsvideo
  രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1500 കടന്നു | Oneindia Malayalam

  കനത്ത മഴയുടെ സാഹചര്യത്തിൽ തമിഴ്നാട്ടിലെ പല ജില്ലകളും അവധി പ്രഖ്യാപിരുന്നു. ചെന്നൈയിലെ 11 സബ് വേകൾ അടച്ച് പൂട്ടിരുന്നു. പ്രതികൂല സാഹചര്യത്തെ തുടർന്ന് ട്രെയിൻ, വിമാന സർവീസുകൾ നിർത്തലാക്കിയുന്നു. തിരദേശ ജില്ലകളിൽ വ്യാപകമായി കൃഷി നാശമുണ്ടായി. ഇരുചക്ര വാഹന യാത്രകൾക്ക് പോലും നിയന്ത്രണം ഏർപ്പെടുത്തിയതായി നിർദേശമുണ്ടായിരുന്നു.

  English summary
  Heavy rains in Chennai; 3 people's were shocked; People highly panic in tamil nadu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X