കത്തോലിക്കക്കാരില്ലെങ്കില് തമിഴ്നാട് ബീഹാര്‍ പോലെയാകുമായിരുന്നു; സ്പീക്കര്‍ വിവാദത്തില്‍
ചെന്നൈ: തമിഴ്നാട് സ്പീക്കര്‍ അപ്പാവുവിന്റെ പരാമര്‍ശം വിവാദത്തില്‍. സംസ്ഥാനത്ത് കത്തോലിക്കാ വിഭാഗക്കാരില്ലെങ്കില്‍ ഇവിടം ബീഹാര്‍ പോലെയാകുമായിരുന്നുവെന്നാണ് അപ്പാവുവിന്റെ പരാമര്‍ശം. കത്തോലിക്കാ ക്രിസ്ത്യാനികളാണ് തമിഴ്നാടിന്റെ ഇന്നത്തെ പുരോഗതിക്ക് കാരണമെന്നാണ് അപ്പാവു അവകാശപ്പെടുന്നത്.

തിരുച്ചിറപ്പള്ളിയിലെ സെന്റ് പോള്‍ സെമിനാരിയുടെ നൂറാം വാര്‍ഷികാഘോഷത്തിനാണ് സ്പീക്കര്‍ ഞെട്ടിക്കുന്ന പരാമര്‍ശം നടത്തിയത്. കത്തോലിക്കാ ക്രിസ്ത്യാനികളും സഭയിലെ പിതാക്കന്മാരുമാണ് തമിഴ്നാട്ടില്‍ സാമൂഹ്യ നീതി കൊണ്ടുവന്നതിന് പ്രധാന കാരണം. ദ്രാവിഡ നയം നടപ്പാക്കുന്ന സര്‍ക്കാര്‍ വന്നത് അതിലൂടെയാണെന്നും അപ്പാവു അവകാശപ്പെട്ടു.
ജൂണ്‍ 28ന് സ്പീക്കര്‍ നടത്തിയ പരാമര്‍ശമാണിത്. അതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തമിഴ്നാടിന്റെ വളര്‍ച്ചയ്ക്ക് ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട് കത്തോലിക്ക വിഭാഗം. നിങ്ങളൊന്ന് തിരഞ്ഞ് നോക്കൂ, അവരില്ലെങ്കില്‍ എന്താകുമായിരുന്നു നമ്മുടെ അവസ്ഥ. ബീഹാറിനെ പോലെയാകുമായിരുന്നു നമ്മുടെ തമിഴ്നാട്.
ഇന്ന് ഞാന്‍ എങ്ങനെയാണോ ആ അവസ്ഥയിലേക്ക് എന്നെ നയിച്ചത് കത്തോലിക്കാ പുരോഹിതരും കന്യാസ്ത്രീകളും ചേര്‍ന്നതാണ്. തമിഴ്നാട് സര്‍ക്കാര്‍ നിങ്ങളുടെ സര്‍ക്കാരാണ്. നിങ്ങളാണ് അതിനെ രൂപപ്പെടുത്തിയതെന്നും സ്പീക്കര്‍ പറഞ്ഞു.
നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു, ഉപവാസമിരുന്നു. ഇന്ന് ഈ സര്‍ക്കാരിനുള്ളതെല്ലാം നിങ്ങള്‍ നേടിതന്നതാണ്. ദ്രാവിഡ ഭരണത്തിനും സാമൂഹ്യ നീതിക്കും കാരണം കത്തോലിക്കാ വിഭാഗവും ക്രിസ്ത്യന്‍ പുരോഹിതരുമാണെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ വിഭാഗങ്ങള്‍ അവര്‍ക്കുള്ള എല്ലാ പ്രശ്നങ്ങളും എഴുതി തയ്യാറാക്കി, അത് മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കണമെന്ന് സ്പീക്കര്‍ പറഞ്ഞു.
ഈ സര്‍ക്കാരിന് നിങ്ങളുടെ പരാതികേള്‍ക്കാന്‍ ബാധ്യതയുണ്ട്. നിങ്ങളുടെ സര്‍ക്കാരാണ് ഇതെന്ന കാര്യം തള്ളിക്കളയാന്‍ മുഖ്യമന്ത്രിക്കാവില്ല. ഇന്നത്തെ തമിഴ്നാട് നിങ്ങളുടെ സഹായം കൊണ്ടാണ് സാധ്യമായത്. ഈ മുഖ്യമന്ത്രിയും നിങ്ങളുടേതാണ്. ഞാനും നിങ്ങള്‍ക്കൊപ്പമുണ്ടെന്നും അപ്പാവു പറഞ്ഞു.
തമിഴ്നാട്ടില്‍ നിന്ന് ക്രിസ്ത്യാനികളെ നീക്കം ചെയ്യുകയാണെങ്കില്‍, ഇവിടെ യാതൊരു വികസനവും ഉണ്ടാവില്ല. ഈ സംസ്ഥാനത്തിന്റെ വികസനത്തിന് പ്രധാന കാരണം കത്തോലിക്കരാണെന്നും സ്പീക്കര്‍ അപ്പാവു പറഞ്ഞു. താന്‍ ചരിത്രം മാത്രമാണ് പറഞ്ഞത്. ക്രിസ്ത്യന്‍ മിഷണറിമാരാണ് എല്ലാവര്ക്കും വിദ്യാഭ്യാസം നല്‍കുന്നത്. സാമൂഹിക നീതിയും അവരാണ് നടപ്പാക്കിയത്.
റിതു... ഇത് മന്ത്രമോ മായമോ; എഴുതാത്ത കഥയിലെ രാജകുമാരിയാണോ? ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍
ദ്രാവിഡ രാഷ്ട്രീയം അതിനെ തുടര്‍ച്ച മാത്രമാണെന്നും വിവാദത്തില്‍ അപ്പാവു വിശദീകരിച്ചു. ബിജെപി ഈ വിഷയത്തില്‍ ഡിഎംകെയ്ക്കെതിരെ രംഗത്ത് വന്നു. ഇതാണ് ഡിഎംകെയുടെ മതേതരത്വം. അവരെ ഇനി അത്തരമൊരു പാര്‍ട്ടിയായി കാണാന്‍ പറ്റില്ല. അവരുടെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്. ഹിന്ദു വിരുദ്ധ പാര്‍ട്ടിയാണ് ഡിഎംകെയെന്നും ബിജെപി പറഞ്ഞു.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications