Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുവത്‌സരാഘോഷത്തിന്റെ മറവില്‍ ആഡംബര ഹോട്ടലില്‍ ലഹരിവിരുന്ന്: 2 പ്രതികള്‍ക്ക് കഠിനതടവും പിഴയും

തളിപറമ്പ്: പുതുവത്‌സരാഘോഷത്തിന്റെ ഭാഗമായി ബംഗ്‌ളൂര് മോഡിലില്‍ ലഹരിവിരുന്ന് നടത്തിയ പ്രതികളെ നര്‍ക്കോട്ടിക്ക് കോടതി കുറ്റക്കാരെന്ന് കണ്ടു ശിക്ഷിച്ചു. പുതുവത്‌സരമാഘോഷിക്കുന്നതിനിടെ തളിപ്പറമ്പ് ബക്കളത്തെ ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പന നടത്തിയെന്ന കേസില്‍ രണ്ടു പ്രതികള്‍ക്കാണ് പത്തുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

വടകര എന്‍.ഡി.പി. എസ് കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷവിധിച്ചത്. തളിപ്പറമ്പ് വോളിപ്പാറ സ്വദേശി കെ.കെ സമീര്‍ അലി(29) ഏഴോം നരിക്കോട് സ്വദേശി ത്വയ്യിബ് (33) എന്നിവരെയാണ് നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് സുരേഷ്ബാബുശിക്ഷിച്ചത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഞ്ചുപേരെ കുറ്റക്കാരല്ലെന്ന് കണ്ടു വെറുതെ വിട്ടു.

case

2021-നാണ് കേസിനാസ്പദമായ സംഭവം. പുതുവത്‌സരമാഘോഷിക്കുന്നതിനിടെ ഹോട്ടലില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പന നടത്തുകയായിരുന്ന യുവതിയടക്കമുള്ള ഏഴുപേരെയാണ് എക്‌സൈസ് സംഘം രഹസ്യവിവരം ലഭിച്ചതനുസരിച്ച് ഹോട്ടലില്‍ റെയ്ഡു നടത്തി പിടികൂടിയത്. ഇവരില്‍ നിന്നും 53ഗ്രാം എം.ഡി. എം. എ, 5.37 ഗ്രാം ഹാഷിഷ് ഓയില്‍, 0.175 ഗ്രാം എല്‍. എസ്. ഡി തുടങ്ങിയ മാരകമയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. തളിപറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ദിലീപും സംഘവുമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

പ്രതികളുടെ കൂടെയുണ്ടായിരുന്ന കരിമ്പം പൂമംഗലം സ്വദേശി മുഹമ്മദ് ഹനീഫ(33) മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശി പച്ചംബള ഹബീബ് നഗറിലെ എച്ച്. മുഹമ്മദ് ഷിഹാബ്(22) ബീറോളിക്കയില്‍ താമസക്കാരനായ ഇച്ചിലങ്കോട് സ്വദേശി മുഹമ്മദ് ഷഫീഖ്(25) മാനന്തവാടി ചെറുകാട്ടൂര്‍ കൂളിവയലിലെ കെ. ഷഹബാസ്(25) ഹോട്ടലില്‍ പ്രവര്‍ത്തിച്ചിരുന്ന അന്നാബെല്‍ എന്ന സ്പാ ബ്യൂട്ടിഷ്യയായിരുന്ന പാലക്കാട് ചിറ്റൂരിലെ കടുംചിറ സ്വദേശി എം. ഉമ(25) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാണ് കോടതി ഇവരെ വെറുതെ വിട്ടത്. നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. വിട്ടയക്കപ്പെട്ട പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ ടി.പി ഹരീന്ദ്രന്‍, സിജിത്ത് സോമസുന്ദരം, നിഷാദ്,സുകേഷ് എന്നിവര്‍ ഹാജരായി.

തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടറായിരുന്ന വി.വി പ്രഭാകരന്‍, റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ദിലീപ്, നിലവില്‍ തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ബി.കെ ശ്രീരാഗ്കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിലാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതികളെ ഉള്‍പ്പെടുത്തി അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നതിനെതിരെ എക്‌സൈസ് നടത്തുന്ന റെയ്ഡില്‍ പിടികൂടിയ സുപ്രധാന കേസുകളിലൊന്നായിരുന്നു തളിപ്പറമ്പിലേത്. ഈ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് എക്‌സൈസ് നടത്തിയ കേസ് അന്വേഷണത്തില്‍ സുപ്രധാന നേട്ടങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+