4 ലക്ഷം രൂപയുടെ ബുള്ളറ്റ് മോഷണം, കള്ളനെ പൊക്കാന്‍ പോലീസിനൊപ്പം ഇറങ്ങി ഉടമ; അറസ്റ്റ്
കൊച്ചി: നാല് ലക്ഷം രൂപ വിലയുള്ള ബുള്ളറ്റ് മോഷണം പോയതിന് പിന്നാലെ നടന്നത് നാടകീയ നിമിഷങ്ങള്‍. ഉടമസ്ഥന്റെ തന്നെ പോലീസിനൊപ്പം തിരച്ചിലിനിറങ്ങിയാണ് ബുള്ളറ്റ് കണ്ടെത്തിയതും മോഷ്ടാവിനെ പിടിക്കുന്നതും. ഉടമസ്ഥന്റെ സുഹൃത്ത് അപ്രതീക്ഷിതമായി പകര്‍ത്തിയ ദൃശ്യങ്ങളാണ് വഴിത്തിരിവായി മാറിയത്.
ബുള്ളറ്റ് ഓടിക്കുന്നയാള്‍ വിലയേറിയ മറ്റൊരു ബൈക്ക് ചവിട്ടി കൊണ്ട് മുന്നോട്ട് പോകുന്ന ദൃശ്യമാണ് മുഹമ്മദ് ഫായിസിന്റെ സുഹൃത്ത് പകര്‍ത്തിയത്. വിലയേറിയ ബൈക്കായിട്ടും യുവാവ് പെട്രോള്‍ അടിക്കാതെ ചവിട്ടി കൊണ്ടുപോകുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. പിന്നീട് കേസിലെ നിര്‍ണായക തെളിവായി ഈ ദൃശ്യങ്ങള്‍ മാറുകയായിരുന്നു.

അതേസമയം സ്വന്തമായി ബൈക്കില്ലാത്ത സുഹൃത്തിന് വേണ്ടി മോഷ്ടിക്കുകയായിരുന്നു എന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ പോലീസ് തയ്യാറായില്ല. മുഹമ്മദ് ഫായിസ് എന്ന യുവാവിന്റെ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കാണ് മോഷണം പോയത്.
ഇടപള്ളിയിലെ മാളിന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം അകത്തുപോയതായിരുന്നു ഫായിസ്. എന്നാല്‍ നാല് മണിയോടെ തിരികെ എത്തിയപ്പോള്‍ ബൈക്ക് അവിടെയുണ്ടായിരുന്നില്ല. ഉടന്‍ തന്നെ യുവാവ് എളമക്കര പോലീസിനെ ബന്ധപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഇടപെട്ടത് കൊണ്ടാണ് മോഷ്ടാക്കളെ പോലീസിന് പിടിക്കാന്‍ സാധിച്ചത്.
പോലീസ് വേഗത്തില്‍ തന്നെ സമീപത്തെയും മാളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതോടെ മൂന്ന് മണിയോടെയാണ് മോഷണം നടന്നിരിക്കുന്നത് എന്നത് മനസ്സിലാവുകയായിരുന്നു. പോലീസിനൊപ്പം അന്വേഷണത്തിന് ഫായിസിന്റെ സുഹൃത്തുക്കളും ഇറങ്ങി. ആ സമയത്താണ് സുഹൃത്ത് പകര്‍ത്തിയ ദൃശ്യം സഹായകരമായത്.
മോഷണ ബൈക്ക് ചവിട്ടി കൊണ്ട്‌പോകുന്ന ബൈക്കിന്റെ ദൃശ്യങ്ങളില്‍ നിന്ന് നമ്പര്‍ ലഭിച്ചതോടെ പരിശോധന ആ വഴിക്കായി. നമ്പര്‍ പിന്നീട് വ്യാജമെന്ന് തെളിഞ്ഞു. കൊച്ചിയിലെ തന്നെ മറ്റൊരു ഫ്‌ളാറ്റ് സമുച്ചയത്തിലാണ് ബൈക്കിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണമെത്തിയത്. ബൈക്ക് അകത്തേക്ക് കയറ്റുന്ന ദൃശ്യവും പിന്നീട് ലഭിച്ചു.
പോലീസ് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൊല്ലം സ്വദേശിയാണ് ബൈക്ക് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഫായിസും കൊല്ലത്തെത്തുകയായിരുന്നു. ബൈക്ക് കണ്ടെത്തുകയും, പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലായവര്‍ വിദ്യാര്‍ത്ഥികളായിരുന്നു.
ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി മറ്റൊരു നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് കൊല്ലത്തേക്ക് കടത്തിയത്. ആസൂത്രിത സംഘം ഇതിന് പിന്നിലുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. സുഹൃത്തിന് ബൈക്ക് ഇല്ലാത്തതിനാല്‍ മോഷ്ടിച്ചു എന്നാണ് പ്രതികള്‍ വാദിക്കുന്നത്. ഇത് പോലീസ് വിശ്വസിച്ചിട്ടില്ല.












Click it and Unblock the Notifications