എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാമനാട്ടുകരയില്‍ ഫോണ്‍ ഓണാക്കി... ഒട്ടും സമയം പാഴാക്കാതെ പൊലീസ്; ഫ്‌ളാറ്റ് കൊലപാതകത്തില്‍ അര്‍ഷാദ് പിടിയില്‍

Google Oneindia Malayalam News

കൊച്ചി: കൊച്ചി കാക്കനാട് ഫ്‌ളാറ്റ് കൊലപാതകത്തിലെ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പൊലീസ് പിടിയില്‍. കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാസര്‍കോഡ് വച്ചാണ് അര്‍ഷാദിനെ പൊലീസ് പിടികൂടിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അര്‍ഷാദിനെ പിടികൂടാന്‍ പൊലീസിന് ആയത്.

Recommended Video

cmsvideo
പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പൊലീസ് പിടിയില്‍ | *Crime

കോഴിക്കോട് രാമനാട്ടുകരയിലായിരുന്നു അര്‍ഷാദിന്റെ മൊബൈല്‍ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. ഇതോടെ ഇയാള്‍ വടക്കന്‍ കേരളത്തിലേക്ക് തന്നെയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ വിവിധ ജില്ലകളിലെ പൊലീസുമായി കേന്ദ്രീകരിച്ച് വിപുലമായി നടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദ് പൊലീസിന്റെ പിടിയിലായത്.

'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു

1

അര്‍ഷാദിന്റെ സഹായി അശ്വന്തും പൊലീസ് പിടിയിലാണ്. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ സജീവ് കൃഷ്ണയുടെ മൃതദേഹം ഇന്നലെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്‌സോണിയ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ശരീരമാസകലം കുത്തേറ്റ നിലയിലായിരുന്നു സജീവ് കൃഷ്ണയുടെ മൃതദേഹം.

2

മൃതദേഹം പ്ലാസ്റ്റിക് കവറും പുതപ്പും കൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. തലയിലും കഴുത്തിലുമടക്കം 20 ലേറെ മുറിവുകളുണ്ട് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഫ്‌ളാറ്റിലെ പൈപ്പ് ഡെക്റ്റിനിടയില്‍ നിന്നാണ് സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി സജീവ് കൃഷ്ണയുടെ സഹതാമസക്കാര്‍ ഇവിടെയില്ല.

3

ഇവര്‍ വിവരം അറിയിച്ചത് പ്രകാരം നടത്തിയ പരിശോധനയിലാണ് മുറി തുറന്ന് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടക്കുമ്പോള്‍ സജീവും അര്‍ഷാദും മാത്രമായിരുന്നു ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത്. അതേസമയം അര്‍ഷാദ് ഈ ഫ്‌ളാറ്റിലെ സ്ഥിരതാമസക്കാരന്‍ ആയിരുന്നില്ല. കൊടൈക്കെനാലിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഫ്‌ളാറ്റിലെ കെയര്‍ ടേക്കറോട് കാര്യമന്വേഷിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് പരിശോധന നടന്നതും മൃതദേഹം കണ്ടെത്തിയതും.

തുടര്‍ച്ചയായി അവധിദിനങ്ങള്‍; ഒറ്റദിവസം ഗുരുവായൂരില്‍ വഴിപാട് വഴി ലഭിച്ചത് 75.10 ലക്ഷം രൂപ!

4

ബെഡ്ഷീറ്റും ബ്ലാങ്കറ്റും ഉപയോഗിച്ചു വരിഞ്ഞ് മുറുക്കി പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു സജീവ് കൃഷ്ണയുടെ മൃതദേഹം. മൃതദേഹത്തിനു രണ്ട് ദിവസത്തെ പഴക്കമുണ്ട് എന്നാണ് പൊലീസിന്റെ നിഗമനം. കഴുത്തിലും നെഞ്ചിലും വെട്ടേറ്റ നിലയിലായിരുന്നു. തലയിലും ദേഹത്താകമാനവും മുറിവുകളും ക്ഷതങ്ങളുമുണ്ട്. വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര രാമകൃഷ്ണന്റെ മകനാണ് മരിച്ച സജീവ് കൃഷ്ണന്‍. മാതാവ് ജിഷ ഐ സി ഡി എസ് സൂപ്പര്‍വൈസറാണ്.

5

ഒക്‌സോണിയ എന്ന ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന നാല് പേരില്‍ മൂന്ന് പേര്‍ കൊടൈക്കെനാലിലേക്ക് വിനോദയാത്ര പോയി. ഫ്‌ളാറ്റിലുണ്ടായിരുന്ന നാലാമന്‍ കൊല്ലപ്പെട്ടു. മൂവര്‍ സംഘം വിനോദയാത്ര പോയ സമയത്ത് നാലാമനൊപ്പം താമസിച്ചയാളെ കാണാനില്ല. ഇതെല്ലാമാണ് കാണാതായ അര്‍ഷാദിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിച്ചത്.

ഇവിടെ ഏത് ഡ്രെസും ഓക്കെ ആണ്...ലുക്ക് പിന്നെ പറയേണ്ടല്ലോ; ദാവണിയില്‍ ഷംനയുടെ കലക്കന്‍ ചിത്രങ്ങള്‍ കാണാം

Ernakulam
English summary
Arshad, who is suspected to be the accused in the Kochi Kakkanad flat murder, has been arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X