എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഉപ്പും മുളകും' തട്ടുകട അടപ്പിക്കാന്‍ അധികൃതര്‍ ; പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി യുവാക്കള്‍

Google Oneindia Malayalam News

കൊച്ചി: അനധികൃതമായി തട്ടുകട തടത്തുന്നെന്നാരോപിച്ച് അടച്ചുപൂട്ടാനെത്തിയ അധികൃതരെ മുള്‍മുനയിലാക്കി യുവാക്കള്‍. എറാണകുളത്താണ് സംഭവം. നാട്ടുകാരേയും ഉദ്യോഗസ്ഥരേയും ഒന്നര മണിക്കൂറാണ് തട്ടുകട നടത്തിപ്പുകാരായ യുവാക്കള്‍ നിര്‍ത്തിയത്. എറണാകുളം പനമ്പള്ളിനഗറിലാണ് 'ഉപ്പും മുളകും' എന്ന തട്ടുകട. അനധികൃതമെന്നാരോപിച്ച് തട്ടുകട നീക്കാനെത്തിയതായിരുന്നു കോര്‍പ്പറേഷന്‍, ആരോഗ്യ, പോലീസ് ഉദ്യോഗസ്ഥര്‍.
ഇവര്‍ എത്തിയ ഉടന്‍ യുവാക്കള്‍ ബഹളമുണ്ടാക്കി.

ഇവരുടെ മുന്നില്‍ വെച്ച് ശരീരമാകെ പെട്രോള്‍ ഒഴിച്ച് രണ്ട് യുവാക്കളിം ആത്മഹത്യാ ഭീഷണി മുഴക്കി. വ്യാഴാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. കട നടത്താന്‍ ലൈസന്‍സ് എടുത്ത ആള്‍ സ്ഥലത്ത് ഇല്ലാത്തതുകൊണ്ട് കട എടുത്ത് കൊണ്ട് പോകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ ഭക്ഷണം കഴിക്കാനെത്തതിയ ആളുകളേയും ഉുദ്യോഗസ്ഥരേയും മുന്നില്‍ വെച്ചുതന്നെ യുവാക്കള്‍ കന്നാസില്‍ ഉണ്ടായിരുന്ന പെട്രോള്‍ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.

jeep

'പിണറായി വിജയന്റെ ഏകാധിപത്യത്തിനെതിരെ സിപിഎമ്മിനുള്ളില്‍ ആദ്യവെടി പൊട്ടി': സന്ദീപ് വാര്യര്‍'പിണറായി വിജയന്റെ ഏകാധിപത്യത്തിനെതിരെ സിപിഎമ്മിനുള്ളില്‍ ആദ്യവെടി പൊട്ടി': സന്ദീപ് വാര്യര്‍

കട എടുക്കാന്‍ ശ്രമിച്ചാല്‍ ജീവനൊടുക്കും എന്ന് ഇവര്‍ പറഞ്ഞു. ലൈസന്‍സിയുടെ ബന്ധുക്കളെന്ന് അവകാശപ്പെട്ട മലപ്പുറം നിലമ്പൂര്‍ കരുവാരക്കുണ്ട് സ്വദേശി ഹബീബ് റഹ്മാനും കാളികാവ് സ്വദേശി സിന്‍സാറുമാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഹബീബ് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബിരുദം നേടിയയ ആളാണ്. ഹോട്ടല്‍ മാനേജ്‌മെന്റും പഠിച്ചതിന് ശേഷമാണ് തട്ടുകട നടത്താനെത്തിയത്. ജീവിക്കാന്‍ മറ്റുമാര്‍ഗ്ഗവും ഇല്ലാത്തതിനാല്‍ ആണ് ഇത് ചെയ്യുന്നതെന്ന് പറഞ്ഞിട്ടും അധികൃതര്‍ പിന്‍മാറാന്‍ തയ്യാറായില്ല.
യുവാക്കള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് നില്‍ക്കുന്നത് കൊണ്ടുതന്നെ ജനങ്ങള നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു.എന്നാല്‍ കൂടുതല്‍ പൊലീസിനെ വിളിച്ചുവരുത്തിയ അധികൃതര്‍ ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്നും പിന്‍മാറിയില്ല.

വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ, ചുവപ്പില്‍ അതീവ സുന്ദരിയായി ഗുര്‍പ്രീത് കൗര്‍; മുഖ്യമന്ത്രിയുടെ കല്യാണം ആഘോഷമാക്കി പഞ്ചാബ്

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

ഇതിനിടെ സ്ഥലത്തെത്തിയ എറണാകുളം സൗത്ത് സിഐ ഫൈസലിന്റെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പൊലീസ് കൂടുതല്‍ ബലപ്രയോഗം നടത്താതിരുന്നതിനാല്‍ പ്രശ്‌നം വഷളായില്ല. പ്രശ്‌നം സംസാരിച്ച് തീര്‍ക്കാമെന്ന് പൊലീസ് പറഞ്ഞെങ്കിലും രണ്ടുപേരും വഴങ്ങിയില്ല. ഒപ്പമുണ്ടായിരുന്ന ചിലരുടെ സഹായത്തോടെ കന്നാസ് പിടിച്ചു വാങ്ങിയതോടെയാണ് രംഗം കുറച്ചു ശാന്തമായത്.

Ernakulam
English summary
attempt to close shop leads to clashes in Ernakulam, two youth attempt suicide in front of police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X