എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി; കൊച്ചി ഒറ്റപ്പെടുന്നു... ബസ് സർവീസുകൾ നിലച്ചു

  • By Desk
Google Oneindia Malayalam News

കൊച്ചി: നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിലായതോടെ ബസ് സർവീസുകളും നിലച്ചു. ആലുവ, തൃപ്പൂണിത്തുറ, കൊച്ചി- ധനുഷ്കോടി ദേശീയ പാത തുടങ്ങി നഗരത്തിൽ നിന്നു വിവിധ ഭാഗങ്ങളിലേക്കുള്ള റോഡുകളെല്ലാം തന്നെ വെള്ളത്തിൽ മുങ്ങി. കൊച്ചിയിലേക്കെത്തിയവരും നഗരത്തിലേക്കെത്താനുള്ളവരും പല ഭാഗങ്ങളിലും കുടുങ്ങി കിടക്കുകയാണ്.

<strong>മഴയിൽ തൃശ്ശൂരിൽ വ്യാപക നാശം: പൂമലയില്‍ വീട് തകര്‍ന്ന് 2 മരണം, ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു!</strong>മഴയിൽ തൃശ്ശൂരിൽ വ്യാപക നാശം: പൂമലയില്‍ വീട് തകര്‍ന്ന് 2 മരണം, ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു!

കൊച്ചിയേയും ഇടുക്കിയേയും കൂട്ടിയോജിപ്പിച്ചു കൊണ്ട് ഇതര സംസ്ഥാനത്തേക്ക് ബന്ധിപ്പിക്കുന്ന കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറിയിരിക്കുകയാണ്. തിരുവാങ്കുളം മാമല, കോലഞ്ചേരി പെരുവംമുഴി, മൂവാറ്റുപുഴ തുടങ്ങി ദേശീയ പാതയുടെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി.

Kochi

എംസി റോഡിൽ പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും വെള്ളം കയറിയതോടെ ഇതുവഴിയുള്ള സ്വകാര്യബസ്- കെഎസ്ആർട്ടിസി സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ്. ഇടപ്പള്ളി ആലുവ, മുട്ടം തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ അങ്കമാലി പ്രദേശത്തേക്കുള്ള ബസ് സർവീസുകളും നിലച്ചു.

കാലടിയും പരിസര പ്രദേശങ്ങളും പെരിയാർ- ചാലക്കുടി പുഴകളുടെ തീരങ്ങൾ വെള്ളത്തിലായതോടെ ഇരു നദികളുടെ കരകളിലും പ്രാന്ത പ്രദേശങ്ങളിലും ഗതാഗത സംവിധാനങ്ങൾ പൂർണമായി നിലച്ച അവസ്ഥയാണുള്ളത്. ജലനിരപ്പ് കൂടുതൽ ഉയരുന്നതോടെ സ്വന്തം വാഹനങ്ങൾ പോലും അവശ്യഘട്ടങ്ങളിൽ നിരത്തിലിറക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

കൊച്ചി നഗരത്തിൽ കാര്യമായി വെള്ളക്കെട്ടില്ലെങ്കിലും തുടരെ തുടരെ പെയ്യുന്ന മഴ വെല്ലുവിളി സ‌ൃഷ്ടിക്കുന്നുണ്ട്. ട്രെയ്ൻ -മെട്രൊ- ബസ് ഗതാഗതങ്ങൾ നിലച്ചത് നഗര വാസികളെ വലച്ചു. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പതിവുപോലെ തന്നെ വെള്ളത്തിലായി. ഒരു മഴ പെയ്താൽ കെഎസ്ആർടിസി സ്റ്റാൻഡ് വെള്ളത്തിനടയിലാകാൻ തുടങ്ങിയിട്ട് കാലം കുറെയായി. മഴയിൽ പതിവ് പോലെ തന്നെ സ്റ്റേഷൻ വെള്ളത്തിലായി.

സ്റ്റേഷനിലെ കാത്തിരുപ്പു കേന്ദ്രവും, ടിക്കറ്റ് റിസർവേഷന്‍ കൗണ്ടറുകളിലുമെല്ലാം വെള്ളം കയറി. കെഎസ്ആർടിസി സ്റ്റാൻഡിലേക്കുള്ള പ്രധാനറോഡുകളിലും വെള്ളം ഉയർന്നതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. സ്റ്റാൻഡിനകത്ത് പ്രവർത്തിക്കുന്ന കടകളിലും മുട്ടോളം വെള്ളം ഉയർന്നതോടെ ശുദ്ധജലത്തിനായി പോലും യാത്രക്കാർ വലയുന്ന സാഹചര്യമാണ് ഉണ്ടായത്. തുടർന്ന് സ്റ്റാൻഡിന് പുറത്ത് സജീകരിച്ച താൽക്കാലിക സൗകര്യങ്ങളിലാണ് ബസ് സർവീസ് നടത്തിയത്. ചുരുങ്ങിയ റൂറൽ- ദീർഘ ദൂര സർവീസുകൾ മാത്രമാണ് നടത്തിയത്. പല സർവീസുകളും ലക്ഷ്യ സ്ഥാനത്ത് എത്താതെ അവസാനിപ്പിക്കുന്ന സ്ഥിതിയുമുണ്ടായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Ernakulam
English summary
Bus services stopped in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X