കൊച്ചി നഗരസഭയിൽ സംഘർഷം; മേയറെ തടഞ്ഞ് പ്രതിപക്ഷം; ലാത്തിച്ചാർജ്, നിരവധി പേർക്ക് പരിക്ക്
യു.ഡി.എഫ് കൗൺസിലർമാര്‍ മേയറെ തടയാന്‍ ശ്രമിച്ചതാണ് സംഘർഷത്തിൽ എത്തിയത്.

Pc: screen grab
കൊച്ചി: ബ്രഹ്മപുരം വിഷയത്തെച്ചൊല്ലി കൊച്ചി കോർപറേഷനിൽ സംഘർഷം. യു.ഡി.എഫ് കൗൺസിലർമാര്‍ മേയറെ തടയാന്‍ ശ്രമിച്ചതാണ് സംഘർഷത്തിൽ എത്തിയത്. സംഘര്‍ത്തിനിടെ പ്രതിഷേധക്കാര്‍ക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട്.
നിരവധിപേര്‍ക്ക് പരിക്ക് പറ്റിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോലീസ് അനുവദിച്ചില്ലെന്ന് യുഡിഎഫ്. പോലീസും സമരക്കാരുമ ഏറ്റുമുട്ടി. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷാംഗങ്ങൾ കോർപറേഷനിൽ എത്തിയത്. പ്രതിപക്ഷ ബഹളത്തിനിടെ പോലീസ് സംരക്ഷണയോടെ മേയർ കോർപറേഷന് അകത്തേക്ക് കടന്നു. പ്രതിഷേധിച്ചവരെ മുറിക്കുള്ളിലേക്ക് തള്ളിയിട്ടതിന് ശേഷം പോലീസ് ഏകപക്ഷീയമായി പ്രതിപക്ഷ കൗൺസിലർമാരെ മർദ്ദിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
കോർപറേഷൻ ഗേറ്റിന് മുന്നിൽ മേയർക്ക് പിന്തുണയുമായി സി.പി.എം പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പുറത്തുണ്ട്. അതേസമയം കോർപറേഷനുപുറത്ത് ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധം ഉയർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ബ്രഹ്മപുരം മാലിന്യപ്ളാന്റിലെ തീ ഇന്നലെ വൈകിട്ട് ആറു മണിയോടെ പൂർണമായും അണച്ചു. ചതുപ്പ് പ്രദേശത്ത് മാത്രം നേരിയ പുകയുണ്ട്. വിഷപ്പുക ശ്വസിച്ചതിന്റെ ആരോഗ്യപ്രശ്നങ്ങളുടെ രൂക്ഷത അറിയാനിരിക്കുന്നതേയുള്ളൂ. വായു മലിനീകരണത്തോത് 148 മുതൽ 215 വരെ എത്തിയിരുന്നു.100 വരെയാണ് തൃപ്തികരം












Click it and Unblock the Notifications