എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് മുഖ്യമന്ത്രിക്ക് നേരെ മൂന്നിടത്ത് കരിങ്കൊടി; കോണ്‍ഗ്രസ് അജണ്ടയെന്ന് കോടിയേരി

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളത്ത് മൂന്നിടത്ത് കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കാക്കനാട് വിവിധ ചടങ്ങുകള്‍ക്കായി എത്തിയതായിരുന്നു മുഖ്യമന്ത്രി. ഇതിനിടയിലായിരുന്നു കരിങ്കൊടി പ്രയോഗം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആലുവ, കമ്പനിപ്പടി, കളമശ്ശേരി, കാക്കനാട് എന്നിവിടങ്ങളില്‍ വെച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്.

അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ അജ്ഞാത ദ്വാരങ്ങള്‍, ഞെട്ടി വിദ്ഗധര്‍, കാരണം ഇതാണ്!!അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ അജ്ഞാത ദ്വാരങ്ങള്‍, ഞെട്ടി വിദ്ഗധര്‍, കാരണം ഇതാണ്!!

1

സ്വര്‍ണക്കള്ള കടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നായിരുന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് ചാടി വീണായിരുന്നു പ്രതിഷേധം.

കാറില്‍ തുടര്‍ച്ചയായി ഇടിച്ച ഇയാളെ പോലീസ് ബലം പ്രയോഗിച്ചാണ് അറസറ്റ് ചെയ്ത് നീക്കിയത്. അതേസമയം മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന അക്രമ സംഭവം അപലപനീയമാണെന്് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

കോണ്‍ഗ്രസ് വ്യക്തികളെ ഉപയോഗിച്ച് അക്രമ പ്രവര്‍ത്തനം നടത്താന്‍ തയ്യാറായിരിക്കുകയാണ്. മുഖ്യമന്ത്രി എവിടെയൊക്കെ പോയാല്‍ അവിടെയെത്തി ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് ഇതൊരു അജണ്ടയായി മാറ്റിയിരിക്കുകയാണ്. ആലപ്പുഴയില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസുകാരനാണ് ഇന്നത്തെ അക്രമം നടത്തിയിരിക്കുന്നത്. എന്നത് ഇതിന്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തുകയാണ് ലക്ഷ്യം. റോഡ് മാര്‍ഗം സഞ്ചരിച്ചാലും വിമാന മാര്‍ഗം സഞ്ചരിച്ചാലും ഇത്തരത്തിലുള്ള പരാക്രമണങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും കോടിയേരി തുറന്നടിച്ചു.

കോണ്‍ഗ്രസ് സമരത്തിന് വേണ്ട ആളുകളെ കിട്ടുന്നില്ല. അതുകൊണ്ടാണ് ഇത്തരം രീതികള്‍ പുറത്തെടുക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ലക്ഷ്യസ്ഥാനത്തേക്കുള്‌ല മുന്നേറ്റം ഇതുകൊണ്ടൊന്നും തടയാനായിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

അതേസസമയം കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലമാക്കാന്‍ ബിജെപി, ആര്‍എസ്എസ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവയെ കൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ് എന്ന് ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ പിടിപ്പുകേടും വര്‍ഗീയതയും മുതലെടുത്താണ് ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

കേന്ദ്രത്തില്‍ ബിജെപിയെ എതിര്‍ക്കാനുള്ള ശേഷി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും ഇഡി വേട്ടയാടുമ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് പ്രതിരോധം ദുര്‍ബലമാണ്. കോണ്‍ഗ്രസ് തുടങ്ങിവെച്ച നയം തന്നെയാണ് ബിജെപിയും നടപ്പാക്കുന്നത്. പൊതുമേഖലയുടെ വില്‍പ്പന, വിലക്കയറ്റം തുടങ്ങിയവ അതിന് തെളിവാണ്. ഇതിനാലാണ് ബിജെപി സര്‍ക്കാരിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ത്രാണിയില്ലാത്തത്.

ഇത് റസൂലിന്റെ അന്നയൊന്നുമല്ല, ഒരുപാട് മാറി, ഒന്നൊന്നര ഹോട്ട് ലുക്കില്‍ ആന്‍ഡ്രിയ ജെറെമിയ; ചിത്രങ്ങള്‍ വൈറല്‍

വര്‍ഗീയതയുടെ കാര്യത്തിലും ഇരുപാര്‍ട്ടികളും തമ്മില്‍ വലിയ വ്യത്യാസമില്ല. ആര്‍എസ്എസ് ഹിന്ദു രാഷ്ട്രം പറയുമ്പോള്‍ ഹിന്ദു രാജ്യമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ഇപി ജയരാജന്‍ ആരോപിച്ചു.

രശ്മിക മന്ദാന കോണ്‍ഗ്രസ് എംപിയാകും; ജാതകപ്രകാരം രക്ഷിതുമായി പിരിഞ്ഞു, പ്രവചനവുമായി ജ്യോതിഷിരശ്മിക മന്ദാന കോണ്‍ഗ്രസ് എംപിയാകും; ജാതകപ്രകാരം രക്ഷിതുമായി പിരിഞ്ഞു, പ്രവചനവുമായി ജ്യോതിഷി

Ernakulam
English summary
congress raises black flag against cm in three places in kochi, kodiyeri says it is their agenda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X