തൃക്കാക്കര പിടിക്കാനുറച്ച് സിപിഎം, പരിഗണിക്കുന്നത് പ്രമുഖരെ, സ്വരാജ് അടക്കം പട്ടികയില്‍
കൊച്ചി: തൃക്കാക്കര പിടിക്കാന്‍ സര്‍വസന്നാഹവുമായി സിപിഎം. ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കാനാണ് നീക്കം. ഉപതിരഞ്ഞെടുപ്പില്‍ യുവനേതാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. മേയര്‍ എം അനില്‍കുമാറിന്റെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന്റെയും പേരുകളാണ് സജീവമായി മുന്നിലുള്ളത്. ആദ്യ ചര്‍ച്ചകളിലാണ് ഈ പേരുകള്‍ സജീവമായത്. എന്നാല്‍ ഇത്തവണയും പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കാനാവും സിപിഎമ്മിന്റെ ശ്രമം. കോണ്‍ഗ്രസ് പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തൃക്കാക്കരയില്‍ മത്സരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവരുമായി കഴിഞ്ഞ ദിവസം ചര്‍ച്ചയും നടത്തിയിരുന്നു.

മുമ്പ് മണ്ഡലത്തില്‍ മത്സരിച്ച സെബാസ്റ്റ്യന്‍ പോള്‍, ഡോ ജെ ജേക്കബ് എന്നിവരുടെ പേരുകളും സ്ഥാനാര്‍ത്ഥിത്വത്തിലേക്കായി സിപിഎമ്മില്‍ ഉയര്‍ന്നിട്ടുണ്ട്. കെവി തോമസിന്റെ മകള്‍ രേഖ തോമസിനെയും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ത്രികോണ മത്സരം തൃക്കാക്കരയില്‍ ഉണ്ടാവുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്. സിപിഎമ്മിലും കോണ്‍ഗ്രസിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പ്രശ്‌നങ്ങളുണ്ടെന്ന് സുരേന്ദ്രന്‍ പറയുന്നു. കെവി തോമസിനെ അടക്കം പരിഗണിക്കുന്നത് സിപിഎമ്മില്‍ എതിര്‍പ്പിന് കാരണമായെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.
കഴിഞ്ഞ തവണ 15483 വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സജിക്ക് ലഭിച്ചത്. ഈവോട്ടുയര്‍ത്താനാണ് എഎന്‍ രാധാകൃഷ്ണനെ സ്ഥാനാര്‍ത്ഥിയായി ബിജെപി പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പ് മേയ് മാസത്തിലായിരിക്കും നടക്കുകയെന്നാണ് സൂചന. ഉമാ തോമസുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിക്കാഴ്ച്ച നടത്തിയതില്‍ നിന്ന് കെപിസിസി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച മട്ടാണ്. കെസി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ഒരുമിച്ചാണ് ഉമയെ കാണാനെത്തിയത്. കോണ്‍ഗ്രസില്‍ നിന്നുയര്‍ന്ന മറ്റൊരു പേരിനും ഉമയുടെ അത്ര പ്രാധാന്യം ലഭിച്ചിട്ടില്ല. അതുകൊണ്ട് ഉമ വരണമെന്നാണ് കെപിസിസി നിലപാട്. അവര്‍ കോളേജ് പഠന കാലത്ത് വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം തൃക്കാക്കരയില്‍ഏകപക്ഷീയമായി കെപിസിസി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് നേതാക്കളുടെ പരാതി. മുന്‍ എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്‍ പരസ്യമായി തന്നെ നേതൃത്വത്തിന് എതിരെ രംഗത്ത് വന്നു. പാര്‍ട്ടിയിലോ മണ്ഡലത്തിലോ നേതാക്കള്‍ക്കിടയിലോ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ചര്‍ച്ച പോലും ചെയ്തില്ലെന്നാണ് പരാതി. സുധാകരനും സതീശനും ഉമയുടെ വീട് സന്ദര്‍ശിച്ചതും, സ്ഥാനര്‍ത്ഥിത്വം ഉറപ്പ് നല്‍ാന്‍ ശ്രമിച്ചതും അതുകൊണ്ടാണ്. എ,ഐ ഗ്രൂപ്പുകള്‍ കെപിസിസി തീരുമാനങ്ങളില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. പിടി തോമസിന്റെ പത്ത് ലക്ഷം രൂപ കടബാധ്യത തീര്‍ക്കണമെന്നാണ് ആവശ്യം. നേതാക്കളെയും പണം നല്‍കാന്‍ പോയപ്പോള്‍ അവഗണിച്ചു. സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞത്.












Click it and Unblock the Notifications