മോഡലുകളുടെ മരണത്തില്‍ അടിമുടി ദുരൂഹത; നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം, 6 പേരെ ചോദ്യം ചെയ്യുന്നു
കൊച്ചി: മുന്‍ മിസ് കേരള വിജയികള്‍ അടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ നിര്‍ണായക നീക്കത്തിലേക്ക് കടന്ന് അന്വേഷണ സംഘം. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. അപകടം നടക്കുന്ന ദിവസം ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ആറ് പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇവരെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. 2019ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), 2019 ലെ മിസ് കേരള റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന് (24), തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്റഫിന്റെ മകന് മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് മരിച്ചത്. വിശദാംശങ്ങളിലേക്ക്....

ഹോട്ടലിലെ രജിസ്റ്ററില്‍ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇവര്‍ അന്ന് നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. അന്നത്തെ പാര്‍ട്ടിക്കിടെ സംഭവിച്ചത് എന്താണെന്നും മിസ് കേരള വിജയികള്‍ അടക്കമുള്ളവര്‍ മറ്റുള്ളവരുമായി തര്‍ക്കള്‍ ഉണ്ടായോ എന്ന് സംബന്ധിച്ച് ചോദിച്ചറിയും.

പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പങ്കെടുത്തവരില്‍ നിന്നും വിവരം ശേഖരിക്കാന്‍ പൊലീസ് തീരുമാനിച്ചത്. നേരത്തെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അപകടം നടന്ന ദിവസം ഹോട്ടലില്‍ താമസിച്ചതായ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. മിസ് കേരള വിജയികള്‍ അടങ്ങിയ സംഘത്തോട് പാര്‍ട്ടിയില്‍വച്ച് ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു,

പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ രജിസ്റ്ററില്‍ പേര് വിവരങ്ങള്‍ രേഖപ്പെടുത്താത്ത മറ്റ് ചിലര്‍ അന്നത്തെ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുകയാണ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്ത സൈജു തങ്കപ്പന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. താന്‍ പിന്തുടര്ന്നത് കൊണ്ടല്ല അപകടം സംഭവിച്ചതെന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനാണ് പിന്തുടര്‍ന്നതെന്നുമാണ് സൈജുവിന്റെ വാദം.

സംഭവ ദിവസം രാത്രി നടന്ന പാര്‍ട്ടിയില്‍ സിനിമാ രംഗത്തെ ചില പ്രമുഖര്‍ അടക്കം പങ്കെടുത്തിരുന്നതായുളള സൂചനകള്‍ പുറത്ത് വരുന്നുണ്ട്. ഇവരില്‍ ചിലരുമായി അന്‍സി കബീര്‍ അടങ്ങിയ സംഘം തര്ക്കമുണ്ടാക്കിയിരുന്നുവെന്നും അതിന് ശേഷമാണ് ഹോട്ടലില്‍ നിന്നും പോയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് റോയി വയലാട്ടിന്റെ നിര്‍ദേശ പ്രകാരം സൈജു എന്നയാള്‍ ഓഡി കാറില്‍ ഇവരെ പിന്തുടരുകയായിരുന്നു. കേസിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ താനും പങ്കെടുത്തിരുന്നു. പാര്ട്ടിക്കിടെയിലാണ് മോഡലുകള്‍ ഉള്‍പ്പടെയുള്ളവരെ പരിചയ്പ്പെടുന്നത്. പാര്‍ട്ടിക്ക് ശേഷം താന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവരും ഹോട്ടലില്‍ നിന്ന് ഇറങ്ങിയത്. അവരുടെ സംഘത്തിലുണ്ടായിരുന്നു അബ്ദുള്‍ റഹ്മാന് നന്നായി മദ്യപിച്ചിരുന്നു. അബ്ദുള്‍ റഹ്മാന് വാഹനം ഒടിക്കുന്നത് താന്‍ വിലക്കിയിരുന്നു. എന്നാല്‍ അത് വകവയ്ക്കാതെയാണ് നാലംഗ സംഘം കാറുമായി പോയത്.

പിന്നീട് ഇവരുടെ വാഹനം കുണ്ടന്നൂര്‍ ജംഗ്ഷനില്‍ വച്ചാണ് കണ്ടത്. വീണ്ടും ഇവരോട് വാഹനം ഒടിക്കരുതെന്ന് ആവശ്യപ്പെട്ടു. പിന്നാലെ ഇവര്‍ തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തുപോയി. ഇതിന് ശേഷമാണ് അപകടം സംഭവിച്ചതെന്നും ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചെന്നും സൈജു തന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.

അതേസമയം, കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് എസ്പി ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല. അന്വേഷണ സംഘത്തില്‍ ആരൊക്കെയുണ്ടെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. സൗത്ത് എസിപി നിസാമുദ്ദീന്റെ നേതൃത്വത്തില്‍ കെ അനന്തലാലാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ ദിവസം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെ മാറ്റിയത്. കൊച്ചിയില്‍ മോഡലുകള്‍ ഉള്‍പ്പെടെ 3 പേരുടെ മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലൂടെ ആരെയൊക്കെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. തലേദിവസം ആ ഹോട്ടലില്‍ ആരൊക്കെയാണ് ഉണ്ടായിരുന്നതെന്നതുള്‍പ്പെടെ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതാണ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ഉടമ ടെക്നീഷ്യന്റെ സഹായം തേടിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വാട്സാപ്പ് വഴി ടെക്നീഷ്യനെ വിളിച്ചതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡിജെ പാര്‍ട്ടിയില്‍ വച്ച് നടന്ന തര്‍ക്കത്തെ തുടര്‍ന്നാവാം ഇവര്‍ ഹോട്ടല്‍ വിട്ടതെന്നാണ് വിവരം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് അപകടം നടന്ന സ്ഥലം വരെ രണ്ട് കാറുകള്‍ ഇവരെ പിന്തുടര്ന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കേസില്‍ കഴിഞ്ഞ ദിവസം ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, അഞ്ച് ഹോട്ടല്‍ ജീവനക്കാര്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചതിനാണ് ഹോട്ടല്‍ ഉടമ അടക്കമുളളവര്‍ അറസ്റ്റിലായത്. അപകടം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക് കായലില്‍ എറിഞ്ഞതായാണ് ഹോട്ടല്‍ ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സംഭവം നടന്ന ദിവസം ഹോട്ടലില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരാണ് ഇവര്‍. ഹോട്ടലുടമ റോയി വയലാട്ട് പറഞ്ഞത് പ്രകാരമാണ് ഹാര്‍ഡ് ഡിസ്ക് കായലില്‍ എറിഞ്ഞത് എന്നാണ് ജീവനക്കാരുടെ മൊഴി.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications