മോഡലുകളുടെ മരണം; ഐ.ടി വിദഗ്ധരുടെ സഹായത്തോടെ ഹാർഡ് ഡിസ്കുകൾ പരിശോധിക്കും
കൊച്ചി: മുൻ മിസ് കേരളയുടെയും റണ്ണർ അപ്പിൻ്റെയും മരണത്തിൽ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്കുകൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കാൻ പൊലീസ്. കണ്ടെടുത്ത ഹാർഡ് ഡിസ്കിൻ്റെ പാസ്സ്‌വേർഡ് അറിയില്ലെന്ന് ഹോട്ടലുടമ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ഐ.ടി സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തിൽ പാസ് വേർഡ് കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കിയേക്കും.

ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നടന്ന ആഘോഷ പാർട്ടി (ഡി.ജെ.പാർട്ടി) കഴിഞ്ഞ് മടങ്ങുമ്പോഴാണ് അൻസിയെയും അഞ്ജനയെയും ആഷിഖിനെയും മരണം കവർന്നെടുക്കുന്നത്. അപകടത്തില്‍ 2019ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), 2019 ലെ മിസ് കേരള റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24) എന്നിവരാണ് സംഭവ ദിവസം മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കഴിഞ്ഞ ദിവസം ആശുപത്രി വിട്ട അബ്ദുൾ റഹ്മാനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്നതായി വാഹനത്തിലുണ്ടായിരുന്ന തൃശ്ശൂര്‍ മാള സ്വദേശി അബ്ദുൾ റഹ്മാൻ മൊഴി നൽകിയിരുന്നു. ഇയാൾക്കെതിരെ പൊലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്കും മദ്യപിച്ച് വാഹനമോടിച്ചതിനും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആഷിഖ് എന്ന യുവാവ് കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചിരുന്നു. തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പം വീട്ടില്‍ അഷ്‌റഫിന്റെ മകനായിരുന്നു മുഹമ്മദ് ആഷിഖ് എന്ന ഇരുപതിയഞ്ചുകാരൻ. ഡ്രൈവർക്ക് പുറമേ കാറിൽ മൂന്നു പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട മൂന്നു പേരും ഇതോടെ മരിച്ചു. ഡ്രൈവറെയും പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട ഉടൻ പാലാരിവട്ടം പൊലീസ് അബ്ദുൾ റഹ്മാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തലയ്ക്കായിരുന്നു ആഷിഖിന് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വൈറ്റില ഭാഗത്തു നിന്ന് ഇടപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ഇടത്തേക്കു വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
2019-ൽ നടന്ന മിസ് കേരള മത്സരത്തിലെ വിജയിയായിരുന്നു തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശി അൻസി കബീർ. ഇതേ മത്സരത്തിലെ റണ്ണർ അപ് ആയിരുന്നു ആയുർവേദ ഡോക്ടർ കൂടിയായ തൃശ്ശൂർ ആളൂർ സ്വദേശി അഞ്ജന ഷാജൻ. കൂടാതെ, ഇരുവരും കേരളത്തിലെ മോഡലിംഗ് സൗന്ദര്യ മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരായ മൂവരുടെയും മരണത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും.

അതേസമയം, കൊവിഡ് കാലത്ത് ഡി.ജെ പോലുളള കൂടിച്ചേരലുകൾക്ക് നിയന്ത്രണങ്ങൾ വരുത്തിയിട്ടുള്ളപ്പോഴാണ് ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് രാത്രിയും പകലുമായി മണിക്കൂറുകളോളം നീളുന്ന പാർട്ടികള്‍ അരങ്ങേറിയത്. നിശ്ചിതസമയം കഴിഞ്ഞും മദ്യവിൽപ്പന നടത്തിയതിനാണ് ഹോട്ടലിന്‍റെ ബാർ ലൈസൻസ് തൊട്ടടുത്ത ദിവസം എക്സൈസ് സസ്പെൻഡ് ചെയ്തത്. ലഹരിമരുന്ന് വിതരണം എന്ന സംശയത്തിന്റെ പേരിൽ എക്സൈസും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ കേന്ദ്ര എജൻസികളും ഇവിടെ പരിശോധനയ്ക്കെത്തിയതാണ്. എന്നാൽ, ഇവിടെ നടന്ന ഡി.ജെ പാർട്ടിയെക്കുറിച്ച് പ്രതികരിക്കാൻ ഹോട്ടലുടമ തയാറായിട്ടില്ല.
വീണ്ടും ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടുമായി മാധുരി; ഹോട്ട് ലുക്കിലാണെന്ന് ആരാധകര്‍
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications