Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും കേസും തമ്മില്‍ എന്ത് ബന്ധം, ചോദ്യങ്ങളുമായി കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും സാക്ഷികളെ വിസ്തരിക്കണമെന്ന ആവശ്യത്തില്‍ പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് കോടതി വ്യക്തമാക്കി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്റെ വീഴ്ച്ചകള്‍ മറികടക്കാന്‍ വേണ്ടിയാകരുത് പുനര്‍വിസ്താരം. വിചാരണ നീട്ടാനാണോ പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. ഇരയുടെ മാത്രമല്ല, പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. സാക്ഷി വിസ്താരം മാസങ്ങള്‍ക്ക് മുമ്പേ കഴിഞ്ഞതാണെന്നും കോടതി പറഞ്ഞു.

1

അതേസമയം നടി ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളതെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ കേസിനെ എങ്ങനെയാണ് സഹായിക്കുകയെന്നും കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസിലെ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി അനുവദിക്കുന്നില്ലെന്ന പരാതിയുമായിട്ടാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഇതിനിടെ കേസില്‍ തുടരന്വേഷണം ആവശ്യമാണെന്നും വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 16 സാക്ഷികളുടെ പുനര്‍ വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ കോടതിയുടെ അനുമതി തേടിയിരിക്കുന്ത്. ഇതില്‍ ഏഴ് പേരും നേരത്തെ തന്നെ മൊഴി രേഖപ്പെടുത്തിയിരുന്നവരാണ്. അഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഒമ്പത് പേരില്‍ നിന്ന് പുതുതായി വിവരങ്ങള്‍ തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഈ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു.ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ സംവിധായന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടന്‍ ദിലീപ് അടക്കമുള്ളവര്‍ ശ്രമിക്കുന്നതിന്റേതെന്ന് അവകാശപ്പെട്ടുള്ള ശബ്ദരേഖ നേരത്തെ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു. അതേസമയം കഴിഞ്ഞ ദിവസം പള്‍സര്‍ സുനിയുടെ കത്തും പുറത്തുവന്നിരുന്നു. ദിലീപിന് അയച്ചതെന്ന് അവകാശപ്പെടുന്ന കത്താണിത്. ദിലീപിന് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും, ഗൂഢാലോചനയുടെ സമയത്ത് നടന്‍ സിദ്ദീഖും ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായും പറഞ്ഞിരുന്നു. നേരത്തെ ബാലചന്ദ്രകുമാര്‍ പറഞ്ഞത് നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്നായിരുന്നു. പള്‍സര്‍ സുനിയെ താന്‍ ദിലീപിന്റെ വീട്ടില്‍ കണ്ടിരുന്നതായും ഇയാള്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+