വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി കൊലപ്പെടുത്തി: പ്രതിക്ക് ഇരട്ട ജീവപര്യന്തം
കൊച്ചി: വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി കൊന്ന കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. 2020 ജനുവരിയിലാണ് പതിനേഴുകാരിയെ കൊലപ്പെടുത്തിയ സംഭവം. മരട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയെയാണ് പ്രതിയായ സഫര്‍ഷാ കൊലപ്പെടുത്തിയത്. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. പ്രതിക്ക് രണ്ടര ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
സഫര്‍ഷായും കലൂരില്‍ താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിനിയായിരുന്നു പതിനേഴുകാരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടി പിന്നീട് പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ യുവതി ഇയാള്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുമ്പോള്‍ കാറില്‍ കയറ്റി വാല്‍പ്പാറയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ, കുടുംബം കൊച്ചി സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതോടെ പോലീസ് ഈ പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുകയും, സഫര്‍ഷായെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയെ വാല്‍പ്പാറയില്‍ കാട്ടില്‍ ഉപേക്ഷിച്ചു എന്നായിരുന്നു സര്‍ഫഷാ പോലീസിനോട് ആദ്യം പറഞ്ഞത്. പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം കാട്ടില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടില്‍ പെണ്‍കുട്ടി കൊല്ലപ്പെടുന്ന സമയത്ത് നാല് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications