കുഞ്ഞ് മരിച്ചെന്ന് നോക്കാന്‍ കടിച്ച് നോക്കി, ജനിച്ചത് മുതല്‍ കൊല്ലാന്‍ നോക്കി, അശ്വതി തടഞ്ഞില്ല
കൊച്ചി: കറുകപ്പള്ളിയിലെ ലോഡ്ജ് മുറിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയത് അതിക്രൂരമായി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചേര്‍ത്തല സ്വദേശിനിയായ അശ്വതിയുടെ കുഞ്ഞ് മറ്റൊരു ബന്ധത്തില്‍ ജനിച്ചതാണ് എന്നുള്ളതാണ് കൊലപാതകത്തിന് കാരണമായിരിക്കുന്നത്. അശ്വതിയുടെ സുഹൃത്തായ ഷാനിഫാണ് അതിക്രൂരമായി കുഞ്ഞിനെ കൊലപ്പെടുത്തിയത്.
ഇയാളില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. അമ്മയ്ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നതിനും തെളിവ് ലഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. കാല്‍മുട്ട് കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. കൊലപാതകം അമ്മയും അറിഞ്ഞുകൊണ്ടാണെന്ന് പോലീസ് പറയുന്നു. അതേസമയം അശ്വതിയെയും ഷാനിഫിനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്ന് തന്നെ അറസ്റ്റുണ്ടാവുമെന്നാണ് വിവരം.

കുഞ്ഞിന്റെ വാരിയെല്ലിനാണ് പരിക്കേറ്റതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഷാനിഫ് മുമ്പും ശ്രമിച്ചിട്ടുണ്ടെന്നും, ഇതറിഞ്ഞിട്ടും തടയാന്‍ അമ്മ ശ്രമിച്ചില്ലെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം അശ്വതി കൊലപാതകം മറച്ചുവെക്കാനും ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. കുഞ്ഞിന് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പാക്കാന്‍ ശരീരത്തില്‍ കടിച്ചുനോക്കിയെന്നും ഷാനിഫ് പോലീസിനോട് വെളിപ്പെടുത്തി. അശ്വതിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപാതകം നേരത്തെ നടത്താന്‍ തീരുമാനിച്ചതെന്നാണ് വിവരം. കഴിഞ്ഞ നാലുമാസമായി ഇവര്‍ തമ്മില്‍ അടുപ്പത്തിലാണ്. ഇതിനിടെയാണ് കുഞ്ഞ് പിറന്നത്. അന്ന് മുതല്‍ ഇയാള്‍ കുഞ്ഞിനെ ഉപദ്രവിക്കുന്നത് പതിവായിരുന്നു.
കുഞ്ഞ് ജനിച്ച് അന്ന് മുതല്‍ കൊല്ലാന്‍ തീരുമാനിച്ചിരുന്നുവെന്നും, ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും അതിനായിട്ടാണ് ലോഡ്ജില്‍ മുറിയെടുത്തതെന്നും ഷാനിഫ് പോലീസിന് മൊഴി നല്‍കി. ചെറിയ പരിക്കുകളുണ്ടാക്കി കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കാനും, അതുവഴി സ്വാഭാവിക മരണമായി ചിത്രീകരിക്കാനുമായിരുന്നു ഇയാള്‍ ശ്രമിച്ചത്. ഇതെല്ലാം പക്ഷേ പരാജയപ്പെട്ടു. തുടര്‍ന്നാണ് ലോഡ്ജില്‍ മുറിയെടുത്ത് കൊല്ലാന്‍ തീരുമാനിച്ചത്.
കുഞ്ഞിനെ പലതരത്തില്‍ ആക്രമിച്ചപ്പോഴുണ്ടായതാണ് വാരിയെല്ലിന് ഉള്‍പ്പെടെയുള്ള ക്ഷതങ്ങള്‍. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച ശേഷം ന്യൂമോണിയ അടക്കം ബാധിച്ച് മരിച്ചു എന്ന് ചിത്രീകരിക്കാനായിരുന്നു ശ്രമം. ഞായറാഴ്ച്ച രാവിലെ എട്ടരയോടെയാണ് ഇവര്‍ ആശുപത്രിയില്‍ എത്തുന്നത്. ശരീരത്തിലെ മുറിവുകള്‍ കണ്ട ഡോക്ടര്‍മാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. കേസില്‍ നിര്‍ണായകമായതും ഈ തീരുമാനമായിരുന്നു.
കുഞ്ഞിനെ കൊല്ലാന്‍ പോകുന്ന കാര്യം ഷാനിഫ് അശ്വതിയോട് പറഞ്ഞിരുന്നു. എന്നാല്‍ അശ്വതി ഇതിനെ എതിര്‍ക്കുകയോ ആരോടും വെളിപ്പെടുത്തുകയോ ചെയ്തില്ലെന്നും പോലീസ് പറയുന്നു. കുഞ്ഞിനെ കൊല്ലുകയെന്ന ഉദ്ദേശത്തോടെയാണ് അശ്വതിയും ഷാനിഫും ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
അതേസമയം കുഞ്ഞ് കൈയ്യില്‍ നിന്ന് വീണതാണെന്നും ഡോക്ടറോട് ഇവര്‍ പറഞ്ഞിരുന്നു. രണ്ട് തരത്തില്‍ കാര്യങ്ങള്‍ പറഞ്ഞതോടെയാണ് ഡോക്ടര്‍ക്ക് അടക്കം സംശയം വന്നത്. നേരത്തെ തനിക്ക് കൃത്യത്തില്‍ പങ്കില്ലെന്നായിരുന്നു അശ്വതി പറഞ്ഞിരുന്നത്.












Click it and Unblock the Notifications