പശ്ചിമഘട്ടത്തില്‍ രണ്ട് പുതിയ ഇനം ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തി: ഒരു മത്സ്യം കബനിയില്‍ നിന്ന്!
കൊച്ചി: പശ്ചിമഘട്ട പര്‍വ്വത നിരകളിലെ ശുദ്ധജല നീരുറവകളില്‍ നിന്ന് രണ്ട് ഇനം പുതിയ മത്സ്യങ്ങളെ കൂടി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വയനാട്ടിലെ കമ്പനി നദിയില്‍ നിന്നും മഹാരാഷ്ട്രയിലെ ഹിരണ്യകേശി നദിയില്‍ നിന്നുമാണ് പുതിയ മത്സ്യ ഇനങ്ങളെ കണ്ടെത്തിയത്. ബ്രിട്ടീഷ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റേയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെയും സഹകരണത്തോടെ കേരള ഫിഷറീസ് സമുദ്ര ശാസ്ത്ര പഠന സര്‍വ്വകലാശാലയിലെ (കുഫോസ്) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ ഇനം മത്സ്യങ്ങളെ കണ്ടെത്തിയത്.
കമ്പനിനദീയില് നിന്ന് കണ്ടെത്തിയ മത്സ്യത്തിന് ഡാറിയോ നീല (Dario neela) എന്നാണ് പേരിട്ടിരിക്കുന്നത്. കുഫോസിലെ സ്കൂള്‍ ഓഫ് ഓഷ്യന്‍ സയന്‍സ് ആന്റ് ടെകനോളജിയില്‍ പി.എച്ച്.ഡി ഗവേഷകനായ അനൂപ് വി.കെ. ആണ് ഡാറിയോ നീലയെ കണ്ടെത്തിയത്. കമ്പനി നദിയില്‍ പെരിയയ്ക്കും ബോയ്സ് ടൗണിനും ഇടയിലാണ് ഡാറിയോ നീലയുടെ സാന്നിധ്യമുള്ളത്. ഈ ഇനത്തിലെ ആണ്‍മത്സ്യങ്ങളുടെ നീല നിറം പരിഗണിച്ചാണ് പുതിയ ഇനത്തിന് ഈ പേര് നല്‍കിയതെന്ന് അനൂപ് വി.കെ.പറഞ്ഞു.

പശ്ചിമഘട്ട പര്‍വ്വത നിരകളുടെ വടക്കേ അറ്റത്ത് നിന്ന് ഉത്ഭവിക്കുന്ന ഹിരണ്യകേശി നദിയില്‍ നിന്ന് കണ്ടെത്തിയ പുതിയ ഇനത്തിന് പെത്തിയ സാഹിത് (Pethia sahit) എന്നാണ് പേര് നല്‍കിയിരിക്കുന്ന്. കുഫോസിലെ ഫിഷ് ടാക്സോണമി അധ്യാപകനായ ഡോ.രാജീവ് രാഘവന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. പുതിയ മത്സ്യ ഇനങ്ങളെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അനിമല്‍ ടാക്സോണമി ജേര്‍ണ്ണലായ സൂടാക്സയില്‍ (Zootaxa) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ഇതോടെ പശ്ചിമഘട്ടത്തിലെ ശുദ്ധജല മത്സ്യങ്ങളുടെ പട്ടിക പുതിയ ഇനങ്ങളെ കൂടി ശാസ്ത്രലോകം പുതുക്കി. ലോകത്തിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യ മേഖലകളിലൊന്നായിട്ടാണ് കേരളം ഉള്‍പ്പെടുന്ന പശ്ചിഘട്ടത്തെ ശാസ്ത്രലോകം കണക്കാക്കുന്നത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications