കനത്ത മഴ; നെട്ടൂർ അന്താരാഷ്ട്ര മാർക്കറ്റും പരിസരവും വെള്ളക്കെട്ടായി
മരട്: കഴിഞ്ഞ രണ്ടു ദിവസമായി നിലയ്ക്കാതെ പെയ്യുന്ന മഴയിൽ നെട്ടൂർ അന്താരാഷ്ട്ര മാർക്കറ്റും പരിസരവുമെല്ലാം വെള്ളക്കെട്ടിലായി. നിത്യവും കോടിക്കണക്കിന് രൂപയുടെ വ്യാപാരം നടക്കുന്ന മാർക്കറ്റിൽ വെള്ളക്കെട്ടുകാരണം കാലു കുത്താൻ പറ്റാത്ത അവസ്ഥയിലായിരുന്നു. കാനകൾ തിങ്ങിനിറഞ്ഞു പരിസരത്തെല്ലാം വെള്ളം കയറിയതിനാൽ കാര്യമായ കച്ചവടം ഒന്നും തന്നെ നടന്നില്ലയെന്ന് വ്യാപാരികൾ പറഞ്ഞു.
വെള്ളക്കെട്ടുകാരണം ചരക്കുകൾ ഒന്നും പുറത്തേക്ക് പോലും എടുത്ത് വയ്ക്കാൻ പറ്റാതെ വന്നു. നിത്യവും പുലർച്ചെ മുതൽ തന്നെ വാഹനങ്ങളുടെ നീണ്ട നിര കാണുമെങ്കിലും ഇന്നലെ അതുണ്ടായില്ല.
മാർക്കറ്റ് അതോറിട്ടി വെള്ളക്കെട്ട് ഇല്ലാതാക്കാൻ കാനകൾ പണിതിട്ടിട്ടുണ്ടെങ്കിലും നീരൊഴുക്ക് തടസ്സപ്പെടുന്നതും കാരണമാകുന്നു.

മാർക്കറ്റിന്റെ പ്രധാന പ്രവേശന കവാടത്തിലേക്കുള്ള റോഡും വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുകയാണ്. ഇത് വഴി ഇരുചക്രവാഹനങ്ങളിലും മറ്റും മാർക്കറ്റിനകത്തേക്ക് എത്തിപ്പെടാൻ അഭ്യാസം തന്നെ നടത്തണം. അത്രയ്ക്ക് ശോചനീയാവസ്ഥയിലാണീ റോഡ്. ഈ റോഡിൽ അന്താരാഷ്ട്ര മാർക്കറ്റ് കൂടാതെ വാട്ടർ അതോറിട്ടി, നെട്ടുർ ശാന്തി വനം. ഫ്ലാറ്റുകൾ തുടങ്ങീ നിരവധി ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശമാണ് എന്നിട്ടും അധികൃതർ റോഡ് നന്നാക്കുന്നതിനും മറ്റും അലംഭാവം കാട്ടുകയാണ്. നിരവധി സമരങ്ങൾ മുൻ കൗൺസിലറുടെ നേതൃത്വത്തി ൽ നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതു മൂലം വലയുന്നത് സാധാരണക്കാരായ ജനങ്ങളാണ്.












Click it and Unblock the Notifications