Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിമന്യു കൊലക്കേസ്: പ്രതികള്‍ റിമാന്‍ഡില്‍, ഒളിവിലുള്ള പ്രതികള്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ്

കൊച്ചി: മഹാരാജാസ് കോളെജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യു കുത്തേറ്റു മരിച്ച കേസില്‍ ഒളിവിലുള്ള പ്രതികള്‍ വിദേശത്തേക്കു കടക്കാതിരിക്കാന്‍ പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും സര്‍ക്കുലര്‍ കൈമാറി. മുഖ്യപ്രതിയും മഹാരാജാസ് കോളെജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ എറണാകുളം വടുതല സ്വദേശി മുഹമ്മദ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു വേണ്ടിയാണു സെന്‍ട്രല്‍ പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇവര്‍ വിദേശത്തേക്കു കടന്നേക്കുമെന്ന സൂചനയെ തുടര്‍ന്നാണിത്. പ്രതികളില്‍ ചിലരുടെ വീടുകളില്‍ നടത്തിയ റെയ്ഡുകളില്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ പിടിച്ചെടുത്തിരുന്നു. കൊച്ചി സിറ്റി പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്കായി ഇന്നലെയും തെരച്ചില്‍ തുടര്‍ന്നു.

കേസില്‍ അറസ്റ്റിലായ എസ്ഡിപിഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്നലെ രാവിലെ രേഖപ്പെടുത്തി രാത്രി വൈകി റിമാന്‍ഡ് ചെയ്തു. കൊലപാതകം നടന്ന തിങ്കളാഴ്ച പുലര്‍ച്ചെ സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കോട്ടയം കങ്ങഴ പത്തനാട് ചിറയ്ക്കല്‍ ഹൗസില്‍ ബിലാല്‍ (19), ഫോര്‍ട്ട് കൊച്ചി കല്‍വത്തി പുതിയാണ്ടി ഹൗസില്‍ റിയാസ് (37), പത്തനംതിട്ട കുളത്തൂര്‍ നരക്കാത്തിനാംകുഴിയില്‍ ഹൗസില്‍ ഫറൂക്ക് (19) എന്നിവരാണു റിമാന്‍ഡിലായത്. അഭിമന്യുവിനെയും മറ്റു എസ്എഫ്‌ഐ പ്രവര്‍ത്തകരെയും മഹാരാജാസ് കോളെജിന് പിന്നിലെ ഗെയ്റ്റിന് സമീപം ആക്രമിച്ച സംഘത്തില്‍ പെട്ടവരാണു മൂവരും.

abhimanyumurder

പ്രതികളില്‍ ബിലാല്‍ ആലുവ ലോ കോളെജില്‍ നിയമവിദ്യാര്‍ഥിയാണ്. ഫറൂക്ക് മഹാരാജാസ് കോളെജില്‍ പുതിയ അധ്യയന വര്‍ഷം എക്കണോമിക്‌സ് ബിരുദ കോഴ്‌സിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥിയാണ്. നേരത്തെ വിദേശത്തായിരുന്ന ബിലാല്‍ നാട്ടില്‍ തിരിച്ചെത്തി എയര്‍കണ്ടീഷന്‍ മെക്കാനിക്കായി ജോലി ചെയ്യുകയാണ്. ആക്രമണം നടന്നതിനു സമീപത്തു നിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ മൂന്നു പേരുമുണ്ട്. പ്രതികളില്‍ നിന്ന് ആക്രമണത്തെ കുറിച്ചു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അക്രമി സംഘത്തിനു വാഹനമേര്‍പ്പാടാക്കി നല്‍കിയ സെയ്ഫുദ്ദീന്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടത്. ഇവരെ ചോദ്യം ചെയ്തു വരുന്നു. എട്ടു ബൈക്കുകളും ഒരു കാറും സംഭവദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, മലപ്പുറം ഉള്‍പ്പെടെ ജില്ലകളില്‍ വിവിധ ജില്ലകളില്‍ കഴിഞ്ഞ ദിവസം പരിശോധനകള്‍ നടന്നു. കൊലപാതകം നടത്തിയ സംഘത്തിലെ മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

എറണാകുളം നോര്‍ത്തിലെ ഒരു താമസ സ്ഥലം ഉള്‍പ്പെടെ വിവിധകേന്ദ്രങ്ങളില്‍ പരിശോധന നടന്നു. മുഖ്യപ്രതിയും കോളെജിലെ അറബിക് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ മുഹമ്മദ് എസ്ഡിപിഐയുടെ പ്രവര്‍ത്തകനാണെന്നു സ്ഥിരീകരിച്ചു. അതിനിടെ അഭിമന്യുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. നെഞ്ചില്‍ ആഴത്തിലേറ്റ കുത്താണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റത്തവണയാണ് കുത്തേറ്റിരിക്കുന്നത്. പരുക്കേറ്റ കൊല്ലം കൊട്ടാരക്കര സ്വദേശിയും മഹാരാജാസ് കോളെജിലെ വിദ്യാര്‍ഥിയുമായ അര്‍ജുനന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. അന്വേഷണ പുരോഗതി ഐജി വിജയ് സാഖറെ വിലയിരുത്തി.എസിപി കെ.ലാല്‍ജി, സിഐ എ.അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+