എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുകെജിയില്‍ പഠിക്കുന്ന മകളെ കൊണ്ടു സ്‌കൂട്ടര്‍ 'പറത്തി'; പിതാവിന്റെ ലൈസന്‍സ് റദ്ദുചെയ്തു

  • By Desk
Google Oneindia Malayalam News

കൊച്ചി: യുകെജിയില്‍ പഠിക്കുന്ന മകളെ കൊണ്ടു സ്‌കൂട്ടര്‍ 'പറത്തിയ' പിതാവിന്റെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പു റദ്ദു ചെയ്തു. കുട്ടികളുടെ സുരക്ഷിതത്വം അപകടത്തിലാക്കിയതിനു കേസെടുക്കാന്‍ പൊലീസും നടപടി തുടങ്ങി. പള്ളുരുത്തിയില്‍ താമസിക്കുന്ന പെരുമ്പടപ്പ് സ്വദേശി ഷിബു ഫ്രാന്‍സിസ് ആണ് വെട്ടിലായത്.

വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയപാതയില്‍ ഇടപ്പള്ളി ലുലു മാളിന് സമീപം ഫ്‌ലൈ ഓവറില്‍ ഞായര്‍ രാവിലെ 10നായിരുന്നു സംഭവം. മാതാപിതാക്കളെയും ഒരു വയസുള്ള അനുജത്തിയെയും പിന്നിലിരുത്തിയാണ് അഞ്ചു വയസുള്ള ബാലിക സ്‌കൂട്ടര്‍ ഓടിച്ചത്. സീറ്റിനും ഹാന്‍ഡിലിനുമിടെ നിന്നാണു കുട്ടി ഡ്രൈവ് ചെയ്തത്. തൊട്ടു പിന്നില്‍ പിഞ്ചു കുഞ്ഞും ഹെല്‍മറ്റ് ധരിച്ച ഷിബുവും ഏറ്റവും പിന്നില്‍ മാതാവും.

Ernakulam map

സാമാന്യം വേഗത്തില്‍ തന്നെയായിരുന്നു ഡ്രൈവിങ്. ബാലിക ഓടിക്കുന്നതു കണ്ട് അമ്പരുന്ന മറ്റു വാഹനങ്ങളിലുണ്ടായിരുന്നവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടി സ്‌കൂട്ടര്‍ ഓടിക്കുന്നതിനെ യാത്രക്കാര്‍ ചോദ്യം ചെയ്യുന്നതും കേള്‍ക്കാം. ഇതിനിടെ, മാതാവ് കൈവീശുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്.

ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്നാണ് ഇടപ്പള്ളി പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടപടി തുടങ്ങിയത്. സ്‌കൂട്ടറിന്റെ നമ്പര്‍ തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തില്‍ ഷിബുവിന്റെ ഭാര്യാ പിതാവ് രാമചന്ദ്രന്റേതാണു സ്‌കൂട്ടറെന്നു കണ്ടെത്തി. കരാര്‍ അടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചു കൊടുക്കുന്ന ഷിബുവാണ് ഇതുപയോഗിക്കുന്നത്.

അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ സ്‌കൂട്ടറുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ മട്ടാഞ്ചേരി സബ് റീജ്യനല്‍ ഓഫിസില്‍ ഷിബു ഹാജരായപ്പോഴാണ് ഡ്രൈവിങ് ലൈസന്‍സ് പിടിച്ചെടുത്തത്. തുടര്‍നടപടികള്‍ക്കായി എറണാകുളം ആര്‍ടിഒയ്ക്ക് കൈമാറി. ഷിബുവിനോട് ഇന്നലെ ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയതത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ വകുപ്പുണ്ടെന്നു പൊലീസ് അറിയിച്ചു. വാഹന ഉടമയ്‌ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Ernakulam
English summary
Ernakulam Local News; motor vehicle department canceled lisence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X