കൊച്ചിയില്‍ സ്ഥലം മാറ്റിയ പോലീസുകാരന് വീണ്ടും പ്രതിഷ്ഠിക്കാന്‍ തിരക്കിട്ട നീക്കം: പ്രതിഷേധം ഉയരുന്നു
കാക്കനാട്: കലക്ടറുടെ സുരക്ഷാ ചുമതയുള്ള ഗണ്‍മാന്മാര്‍ വേരുറച്ചുപോകുന്നതില്‍ സിവില്‍ സ്റ്റേഷന്‍ ജീവനക്കാരില്‍ മുറുമുറുപ്പ്. ജീവനക്കാരുടെ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗണ്‍മാന്മാര്‍ അനധികൃത ഇടപെടല്‍ നടത്തുന്നുവെന്നാണ് ജീവനക്കാരുടെ ആരോപണം. ജില്ല ഭരണാധികാരികളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്ന ഗണ്‍മാന്‍മാരുടെ ഇടപെടലാണ് ജീവനക്കാരുടെ മുറുമുറപ്പിന് കാരണം.
മൂന്ന് വര്‍ഷത്തേക്ക് നിയമിക്കപ്പെടുന്ന പൊലിസുകാരെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറ്റത്തതാണ് ജീവനക്കാരുടെ അമര്‍ഷത്തിന് ഇടയാക്കിയിരിക്കുന്നത്. 18 വര്‍ഷമായി ജില്ലയിലെ വിവിധ കലക്ടര്‍മാരുടെ സുരക്ഷാചുമത നിര്‍വഹിച്ചിരുന്ന ഗണ്‍മാനെ ഒന്നര മാസം മുമ്പ് ട്രാഫിക് പൊലിസിലേക്ക് മാറ്റിയതാണ്് അടുത്തകാലത്തുണ്ടായ സ്ഥലം മാറ്റം. പത്ത് വര്‍ഷത്തിലേറെമായി സുരക്ഷ ചുമതലയുള്ള മറ്റൊരു പൊലിസുകാരനാണ് നിലവില്‍ കലക്ടറുടെ സുരക്ഷ ചുമതയുള്ളത്. സ്ഥലം മാറ്റിയ ഗണ്‍മാന്‍ വീണ്ടും അതേ സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്നതിനാല്‍ പകരം നിയമനം നടത്തിയിട്ടില്ല. സ്ഥലം മാറ്റിയ പൊലിസുകാരനെ വീണ്ടും അതേ സ്ഥാനത്ത് നിയമിക്കാനുള്ള നീക്കം സജീവമായതോടെ കലക്ടറുടെ ഗണ്‍മാന്‍ പദവി ഒഴിച്ചിട്ടിരിക്കുകയാണ്. കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ ഗണ്‍മാന്‍ സാബു വര്‍ഗീസിനെയാണ് ഒന്നര മാസം മുമ്പ് സ്ഥലം മാറ്റിയത്. കോതമംഗലം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റിയ ഇയാള്‍ അവിടെ ചുമതലയേറ്റിട്ടില്ല.

കലക്ടറുടെ ഗണ്‍മാന്മാരായ പൊലിസുകാര്‍ ഉദ്യോഗകയറ്റം ഉള്‍പ്പെടെ തൃജിച്ചാണു ജോലിയില്‍ തുടരുന്നത്. എസ് ഐ റാങ്കില്‍ വരെ എത്താവുന്ന ഗണ്‍മാന്മാര്‍ വെറും പൊലിസുകാരായാണ് കലക്ടറെ സേവിക്കുന്നത്. രണ്ട് പൊലിസുകാര്‍ക്കാണ് കലക്ടറുടെ ഗണ്‍മാന്മാരായി സുരക്ഷാ ചുമതലയുള്ളത്. ഒരാളെ മാറ്റിയതോടെ നിലവിലുള്ള പൊലിസുകാരന് മാത്രമായി രാത്രിയും പകലും ഡ്യൂട്ടി. പൊലിസില്‍ ആയുധ പരിശീലനം ലഭിച്ചവരെയാണ് ഗണ്‍മാന്മാരായി നിയോഗിക്കുന്നത്. വിരമിക്കുന്നത് വരെ കലക്ടര്‍മാരുടെ ചുരക്ഷാ ചുമതലയില്‍ തുടരാനാണ് പൊലിസുകാര്‍ക്ക് താല്‍പ്പര്യം. ഒരേ സ്ഥലത്ത് മൂന്ന് വര്‍ഷത്തിലധികം ജോലിചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിന്റെ ഭാഗമായാണ് ഗണ്‍മാനെയും മാറ്റിയ തെന്നാണ് ഉന്നത പൊലിസുകാരുടെ വിശദീകരണം.രണ്ട് പതിറ്റാണ്ടായി കലക്ടറുടെ ഗണ്‍മാന്‍ പദവിയില്‍ വേരുറച്ചുപോയാളെ വീണ്ടും അതേ പോസ്റ്റില്‍ തിരിച്ചെത്തിക്കുന്നതിനെതിരെ സേനക്കുള്ളിലും മുറുമുറുപ്പ് രൂക്ഷമാണ്.












Click it and Unblock the Notifications