എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎമ്മിന്‍റേത് ഇര വിരുദ്ധത,ദിലീപി​നെ അമ്മയിൽ തിരിച്ചെടുത്തതിൽ സിപിഎം നയം വ്യക്തമാക്കണം: പിടി തോമസ്

  • By Desk
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിപിഎമ്മിന്‍റേത് ഇര വിരുദ്ധനിലപാടെന്ന് പി.ടി തോമസ് എംഎൽഎ. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപി​നെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ തിരിച്ചെടുത്ത നടപടിയെക്കുറിച്ച്​ കേരളത്തി​ലെ സിപിഎം നയം വ്യക്തമാക്കണം. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ഇതുവരെയും വിഷയത്തിൽ നയം വ്യക്തമാക്കിയിട്ടില്ല.

ഭൂരിപക്ഷം ഇടത്​ സഹയാത്രികളുള്ള സംഘടനയാണ്​ അമ്മ. സിപിഎം എംഎൽഎമാരായ ഗണേഷ്​കുമാറും മുകേഷും എംപിയായ ഇന്നസെന്‍റും കൈരളി ടിവി എംഡിയായ മമ്മൂട്ടിയു​മൊക്കെയാണ്​ സംഘടനയുടെ ഉന്നതങ്ങളിലുള്ളത്​. ഇവരുടേത്​​ പാർട്ടി നിലപാടാണോ എന്ന്​ വ്യക്തമാക്കണം​. പാർട്ടി പറയുന്നതെന്തുമനുസരിക്കുമെന്ന്​ പറഞ്ഞ കെ.പി.എ.സി ലളിതയെ​പ്പോലുള്ളവർ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ലെന്നും പി.ടി. ​തോമസ് പറഞ്ഞു.

PT Thomas

അമ്മയെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വർഗബഹുജനസംഘടനയായി കൂട്ടാം. കുറ്റാരോപിതനായ വ്യക്തിയെ മഹത്വവത്കരിക്കാനും അതോടൊപ്പം അദ്ദേഹത്തി​ന്​ ജാമ്യം കിട്ടാൻ ​പ്രോസിക്യൂഷൻ സഹായിച്ചു എന്നത്​ പരസ്യമായ രഹസ്യമാണ്​. പ്രതി സാമ്പത്തികസ്വധീനമുള്ളവനും അംഗബലമുള്ളവനും എന്തും ചെയ്യാൻ മടിക്കാത്തവനുമാണെന്ന്​ സാധാരണ ജാമ്യം നിഷേധിക്കാൻ പ്രോസിക്യൂഷൻ ചൂണ്ടിക്കാറുണ്ട്​.

എന്നാൽ ദിലീപി​ന്‍റെ കാര്യത്തിൽ അതുണ്ടായില്ല. അമ്മയെന്ന മഹത്തായ വാക്ക്​ ഈ സിനിമാസംഘടന കൊണ്ടുനടക്കുന്നത്​ തന്നെ വലിയൊരുകുറ്റമാണെന്നും പി.ടി. തോമസ്​ പറഞ്ഞു. പീഢിപ്പിക്കപ്പെട്ട പെൺകുട്ടിക്ക്​ എതിരെ നിൽക്കുന്നവരെ പിന്താങ്ങുന്നതാണ്​ നയമെന്ന് പറയുന്ന അമ്മയെ എന്തുചെയ്യണമെന്നാണ്​ ചോദ്യമുയരേണ്ടത്​.

ഡൽഹിയിൽ ഇടതുപക്ഷസഹയാത്രികരായ ആളുകൾ പ്രതിഷേധം സംഘടിപ്പിച്ച​പ്പോൾ കേരളത്തി​ലെ സിപിഎം ഉറങ്ങുകയല്ലെന്ന്​ പൊതുജനത്തെ ബോധ്യപ്പെടുത്തണ​മെന്നും പി.ടി. തോമസ്​ പറഞ്ഞു. പാർട്ടി പോളിറ്റ് ബ്യൂറോ അംഗം ബ‌ൃന്ദ കാരാട്ടിന്‍റെയും വനിത കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈനെ പോലുള്ളവരുടെ നിലാപാടിനെ തള്ളിയാണ് സിപിഎം ദിലീപിനെ സംരക്ഷിക്കുന്നത്. ഇടതുപക്ഷസർക്കാരി​ന്‍റെ കാലത്ത്​ സ്​ത്രീപീഢനം വർധിക്കുകയാണെന്നും പി.ടി​ തോമസ്​ പറഞ്ഞു.

Ernakulam
English summary
Ernakulam Local News about PT Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X