Get Updates
Get notified of breaking news, exclusive insights, and must-see stories!

മോൻസൺ നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി: പരാതിയുമായി പീഡനക്കേസിലെ ഇര

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെ മോൻസൺ മാവുങ്കലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നു. പീഡനക്കേസിൽ ഇരയായ പെൺകുട്ടിയാണ് ഇപ്പോൾ ഇയാൾക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. ബലാത്സംഗക്കേസ് പിൻവലിക്കുന്നതിനായി മോൻസൺ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി. സുഹൃത്തും ബന്ധവുമായ ശരത് സുന്ദരേശൻ പ്രതിയായ കേസിൽ മോൻസൺ ഇടപെട്ടുവെന്നും തന്റെ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പെൺകുട്ടി ചൂണ്ടിക്കാണിക്കുന്നത്.

കോൺഗ്രസിന് അടുത്ത തലവേദന; രാഷ്ട്രീയകാര്യ സമിതി ഒഴിവാക്കണമെന്ന് ഗ്രൂപ്പ് നേതാക്കൾ

1

ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടി തന്റെ സഹോദരനെയും സുഹൃത്തിനേയും മോൻസൺ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും ഈ സമയത്ത് പ്രതി പകർത്തിയ നഗ്നദൃശ്യങ്ങൾ കാണിച്ച് മോൺസൺ ഭീഷണിപ്പെടുത്തിയെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയിട്ടുള്ളത്. ശരത് സുന്ദരേശനെതിരായ കേസ് പിൻവലിക്കാത്ത പക്ഷം നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി മുഴക്കിയത്.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2


പ്രണയത്തിലായ ശേഷം യുവതിയെ വിവാഹ വാഗ്ധാനം നൽകിയാണ് ശരത് സുന്ദരേശൻ എന്ന വ്യവസായി പീഡനത്തിനിരയാക്കിയത്. ഇതിനിടെ പെൺകുട്ടിയെ വീട്ടിലെത്തിയ പ്രതി വിവാഹം കഴിക്കാമെന്ന് കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും പെൺകുട്ടി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ പിന്നീട് ശരത് ഈ ബന്ധത്തിൽ നിന്ന് പിന്മാറുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇതെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശരത് ഇത്തരത്തിൽ പല പെൺകുട്ടികൾക്കും വിവാഹ വാഗ്ധാനം നൽകിയതായി കണ്ടെത്തിയത്.

3

തന്റെ നഗ്നചിത്രങ്ങൾ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്തിരുന്ന പ്രതി ഇവ മോൻസണ് നൽകിയെന്നും പെൺകുട്ടി ആരോപിക്കുന്നു. ഇതോടെയാണ് പെൺകുട്ടിയുടെ സഹോദരനെ നേരിൽ കാണണമെന്ന് മോൻസൺ ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് സഹോദരൻ തയ്യാറാവില്ലെന്ന് മനസ്സിലായതോടെ രാഷ്ട്രീയ നേതാക്കളെയും ബിസിനസുകാരെയും ഉപയോഗിച്ച് ഭീഷണി മുഴക്കിയെന്നും പെൺകുട്ടി പറയുന്നു. മോൻസണെതിരെ കേസുമായി മുന്നോട്ട് പോയാൽ ഭാവി അപകടത്തിലാവുമെന്നായിരുന്നു ഭീഷണി. ഇതിനിടെ ശരതിന്റെ കയ്യിലുണ്ടായിരുന്ന ദൃശ്യങ്ങൾ മോൻസൺ കാണിക്കുകയും ഇന്റർനെറ്റിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
    Actor Bala tried to help Monson mavunkal
    4


    കേസ് പിൻവലിക്കുന്നതിനായി പത്ത് ലക്ഷം രൂപ വാഗ്ധാനം ചെയ്യുകയും ചെയ്തിരുന്നു. അല്ലാത്ത പക്ഷം ഹണിട്രാപ്പ് കേസിൽ പെടുത്തിക്കൊണ്ട് ജയിലിലടക്കുമെന്നും മോൻസൺ ഭീഷണി മുഴക്കിയെന്നും ഇരയായ പെൺകുട്ടി പരാതിയിൽ പറയുന്നു. ഇതിനിടെ മോൻസണെതിരെ പോലീസിൽ പരാതിപ്പെട്ടെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ലെന്നും പെൺകുട്ടി ചൂണ്ടിക്കാണിക്കുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+