എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉറവിടമറിയാത്ത രോഗികൾ വർധിക്കുന്നു: നായരമ്പലം സ്വദേശിയുടെ ഉറവിടം തേടി അധികൃതർ, ആധിയേറുന്നു!!

Google Oneindia Malayalam News

കൊച്ചി: എറണാകുളത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതിന് പിന്നാലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. ഞായറാഴ് അഞ്ച് പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ നായരമ്പലം സ്വദേശിയായ 43 കാരന്റെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

കോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്ക്: 5 പേര്‍ക്ക് രോഗമുക്തികോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്ക്: 5 പേര്‍ക്ക് രോഗമുക്തി

നാല് ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്നാണ് ഇയാൾ കലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. സാമ്പിൾ ശേഖരിച്ച് പരിശോധിച്ചതോടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇയാൾക്ക് പിന്നാലെ മറ്റൊരാളെക്കൂടി കൊറോണ വൈറസിന് സമാനമായ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്രവപരിശോധനയുടെ ഫലം പുറത്തുവരുന്നതോടെ മാത്രമേ രോഗം സംബന്ധിച്ച സ്ഥിരീകരണം ലഭിക്കുകയുള്ളൂ.

 corona15-1

Recommended Video

cmsvideo
Coronavirus may have been spreading in China since August 2019 | Oneindia Malayalam

ഒരേ പ്രദേശത്ത് നിന്ന് രണ്ട് പേർ ഒരേ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പനി, ശ്വാസതടസ്സം എന്നിവയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യവകുപ്പ് അധികൃതർ ശേഖരിച്ച് വരുന്നുണ്ട്. നേരത്തെ കളമശ്ശേരി സ്റ്റേഷനിൽ രോഗം ബാധിച്ച പോലീസ് ഉദ്യോഗസ്ഥന്റെ രോഗത്തിന്റെ ഉറവിടവും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ജൂൺ 11ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 28 കാരനായ ചെങ്ങമനാട് സ്വദേശി, ജൂൺ 14 ന് സൗദി-കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള മഴുവന്നൂർ സ്വദേശി, ജൂൺ 14 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ ഏലൂർ സ്വദേശിയായ 12 വയസുള്ള കുട്ടി, ജൂൺ 4 ന് ചെന്നൈയിൽ നിന്ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 21കാരനായ പച്ചാളം സ്വദേശിനിക്കും ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് 1043 പേരെ കൂടി ജില്ലയിൽ ഇന്ന് പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 828 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12852 ആണ്. ഇതിൽ 10336 പേർ വീടുകളിലും, 466 പേർ കോവിഡ് കെയർ സെന്ററുകളിലും, 2050 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

സാമൂഹികഅകലം പാലിക്കല്‍ കര്‍ശനമായി നടപ്പാക്കണം, ജില്ല പൊലീസ് മേധാവികള്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശംസാമൂഹികഅകലം പാലിക്കല്‍ കര്‍ശനമായി നടപ്പാക്കണം, ജില്ല പൊലീസ് മേധാവികള്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം

കോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്ക്: 5 പേര്‍ക്ക് രോഗമുക്തികോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്ക്: 5 പേര്‍ക്ക് രോഗമുക്തി

 തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, സംസ്ഥാനത്ത് ഇന്ന് 2532 പേര്‍ക്ക് രോഗം തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, സംസ്ഥാനത്ത് ഇന്ന് 2532 പേര്‍ക്ക് രോഗം

Ernakulam
English summary
Health deapartment seeks source of Coronavirus transmission of Nayarambalam native
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X