നൈജീരിയയില്‍ കപ്പലില്‍ തടവിലായ നാവികര്‍ നാട്ടിലെത്തി; ' ദയനീയ സാഹചര്യമായിരുന്നുവെന്ന് നാവികര്‍'
കൊച്ചി: നൈജീരിയയില്‍ കപ്പലില്‍ തടവിലായ ക്രൂഡ് ഓയില്‍ ടാങ്കര്‍ ഹീറോയിക് ഐഡനിലെ ജീവനക്കാര്‍ നാട്ടില്‍ തിരിച്ചെത്തി. മുളവുകാട് സ്വദേശി മില്‍ട്ടന്‍ എളംകുളം, സനു ജോസ്, കൊല്ലം സ്വദേശി വിജിത്ത് എന്നിവരാണ് തിരിച്ചെത്തിയ മലയാളികള്‍. മൊത്തം 26 പേരാണ് തിരിച്ചെത്തിയത്.
കടുത്ത ടൈഫോയിഡ് അടക്കം പിടിപ്പെട്ടിരുന്നുവെന്ന് നാവികര്‍ വെളിപ്പെടുത്തി. ' മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്. അവിടത്തെ സാഹചര്യം ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ല. വെള്ളമൊക്കെ വളരെ മോശമായിരുന്നു. ഭക്ഷണോ വെള്ളമോ കിട്ടാത്ത അവസ്ഥയായിരുന്നു. അവര്‍ ഞങ്ങളോട് ടോയ്‌ലറ്റിലെ വെള്ളം കുടിച്ചോളാനാണ് പറഞ്ഞത്' എന്ന് നാവികര്‍ പറഞ്ഞു.

" ഞങ്ങളെ എല്ലാവരെയും ഒരു ചെറിയ മുറിയിലിട്ട് അവര്‍ പൂട്ടിയിരിക്കുകയായിരുന്നു. വല്ലാത്തൊരു അനുഭവമായിരുന്നു അത്. നമ്മള്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കിലും, ഇത്തരമൊരു അവസ്ഥ ഉണ്ടാവുന്നത് വല്ലാത്ത കാര്യമാണ്" എന്നും നാവികര്‍ പറഞ്ഞു.
അതേസമയം "നാവികരുടെ ബന്ധുക്കള്‍ കേന്ദ്ര സര്‍ക്കാരിനെയും, വിദേശ കാര്യ മന്ത്രാലയത്തെയും എല്ലാം നിരന്തരം ബന്ധപ്പെട്ടത് കൊണ്ടാണ് മോചനം സാധ്യമായത്. ഇന്ത്യയായത് കൊണ്ട് അവിടെ നയതന്ത്ര ഇടപാടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇവരെ തിരിച്ചെത്തിക്കാന്‍ സാധിച്ചത്. ഇവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. വീട്ടുകാര്‍ പറഞ്ഞത് ഇവരുടെ ജീവന് സുരക്ഷിത്വം വേണമെന്നായിരുന്നു" എന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു.
16 ഇന്ത്യക്കാര്‍, എട്ട് ശ്രീലങ്കക്കാര്‍, ഒരു ഫിലിപ്പിനോ, ഒരു പോളിഷ് പൗരന്‍ എന്നിങ്ങനെയാണ് കപ്പലിലുണ്ടായിരുന്നത്. 2022 ഓഗസ്റ്റ് 12 മുതല്‍ ഇക്വറ്റോറിയല്‍ ഗിനിയയിലെ നാവിയുടെ തടവിലായിരുന്നു. ഇവരെ പിന്നീട് നൈജീരിയന്‍ അധികൃതര്‍ക്ക്ക മൈറുകയും, നൈജീരിയന്‍ നാവി ഇവരെ കസ്റ്റഡയിലെടുക്കുകയുമായിരുന്നു.
കപ്പല്‍ ഉടമയായ ഐഡന്‍ മാരിടൈം നൈജീരിയന്‍ സര്‍ക്കാരിന് 15 ദശലക്ഷം ഡോളര്‍ നല്‍കി, ക്ഷമാപണം നടത്തിയ ശേഷമാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. ഇതോടൊപ്പം മറ്റൊരു കുറ്റം കമ്പനി സമ്മതിക്കുകയും, 11000 ഡോളര്‍ പിഴയായി നല്‍കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications