എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കളമശ്ശേരി ബസ് കത്തിക്കൽ: 3 പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷ തിങ്കളാഴ്ച

Google Oneindia Malayalam News

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്നു പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി. തടിയന്റവിട നസീർ, സാബിർ ബുഹാരി, താജുദ്ദീൻ എന്നിവരാണ് കുറ്റക്കാർ. ശിക്ഷ തിങ്കളാഴ്ച വിധിക്കും.

പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ ജയിൽ മോചനം ആവശ്യപ്പെട്ടു തമിഴ്നാട് ബസ് തട്ടിയെടുത്തു കത്തിച്ച കേസിലെ പ്രതികളെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. നേരത്തെ കേസിലെ പ്രതി കെ.എ.അനൂപിന് ആറു വർഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

kalamassery

കുറച്ചുസമാധാനം തന്നൂടെ നിങ്ങള്‍ക്ക്; വിവാദങ്ങളോട് അര്‍പിതയുടെ അമ്മയുടെ പ്രതികരണം..കുറച്ചുസമാധാനം തന്നൂടെ നിങ്ങള്‍ക്ക്; വിവാദങ്ങളോട് അര്‍പിതയുടെ അമ്മയുടെ പ്രതികരണം..

സൂഫിയ മഅദനി, മജീദ് പറമ്പായി, അബ്ദുൽ ഹാലിം, മുഹമ്മദ് നവാസ്, ഇസ്മയിൽ, നാസർ, ഉമ്മർ ഫാറൂഖ് തുടങ്ങി 13 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. തടിയന്റവിട നസീർ കോഴിക്കോട് ഇരട്ട സ്ഫോടനം, എടയ്ക്കാട് തീവ്രവാദ റിക്രൂട്മെന്റ് കേസ് എന്നിവയിലെ മുഖ്യപ്രതി ആണ്.

ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് സ്വന്തമാക്കി ഇന്ത്യന്‍ നേവിആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് സ്വന്തമാക്കി ഇന്ത്യന്‍ നേവി

2005 സെപ്റ്റംബർ 9നാണ് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നി‌ന്നു സേലത്തേക്കുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് പ്രതികൾ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയത്.

മഞ്ഞയുടെ സ്പര്‍ശം എന്നെ മൃദുവാക്കുന്നു! മഞ്ഞയില്‍ തിളങ്ങി ലക്ഷ്മി നക്ഷത്ര...

കളമശ്ശേരി എച്ച്എംടി എസ്റ്റേറ്റിനു സമീപം യാത്രക്കാരെയും ജീവനക്കാരെയും ഇറക്കിയ ശേഷം പെട്രോൾ ഒഴിച്ചു തീകൊളുത്തുക ആയിരുന്നു. പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പിന്നീട് 2009 ൽ ആണ് എൻഐഎയ്ക്ക് കൈമാറിയത്. 2010 ലാണ് കുറ്റപത്രം നൽകിയത്. കേസിൽ പ്രതികൾക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

Ernakulam
English summary
Kalamassery bus case: 3 accused found guilty by court, verdict will be announced on monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X