എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കളമശേരിയിൽ പോളിങ് ബൂത്താകുന്നത് ചെരുപ്പ് കട

കളമശേരി നഗരസഭാ പരിധിയിൽ വരുന്ന 40-ാം വാർഡ് വട്ടേകുന്നത്തെ 142-ാം നമ്പർ പോളിങ് ബൂത്തിൽ ഇത്തവണയും രണ്ട് പോളിങ് സ്റ്റേഷനുകളുണ്ടാകും

Google Oneindia Malayalam News

കളമശേരി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ഏറെ പ്രധാനപ്പെട്ടതാണ് വോട്ടെടുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മികപ്പോഴും ഇത്തരത്തിൽ വോട്ടെടുപ്പിനായുള്ള പോളിങ് ബൂത്തുകളായി മാറാറുള്ളത്. എന്നാൽ ഇത്തവണ കളമശേരി നിയമസഭാ മണ്ഡലത്തിൽ പോളിങ് സ്റ്റേഷനുകളിൽ ഒന്ന് ഒരു ചെരുപ്പ് കടയാണ്. 647 വോട്ടർമാർക്കാണ് ചെരുപ്പ് കടയിൽ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നത്.

മമതയുടെ തട്ടകത്തില്‍ അമിത് ഷായുടെ റോഡ് ഷോ; നന്ദിഗ്രാമിലെ ബിജെപി പ്രചാരണ ചിത്രങ്ങള്‍

Kalamassery

കളമശേരി നഗരസഭാ പരിധിയിൽ വരുന്ന 40-ാം വാർഡ് വട്ടേകുന്നത്തെ 142-ാം നമ്പർ പോളിങ് ബൂത്തിൽ ഇത്തവണയും രണ്ട് പോളിങ് സ്റ്റേഷനുകളുണ്ടാകും. ഒന്ന് കാലങ്ങളായി പോളിങ് സ്റ്റേഷനായി ഉപയോഗിച്ചുവരുന്ന വായനശാലയ്ക്ക് പുറമെ സമീപത്തെ ചെരുപ്പ് കടയും പോളിങ് സ്റ്റേഷനാകും. സൗകര്യ കുറവുമൂലമാണ് ഇത്തരമൊരു നീക്കത്തിലേക്ക് അധികൃതർ എത്തിയത്.

പ്രദേശത്തെ വായനശാലയാണ് ബൂത്തായി ഉപയോഗിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ നിര കൂടിയതോടെ റോഡില്‍ ഗതാഗത തടസം ഉണ്ടാവുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതോടെയാണ് ബൂത്ത് അവിടെ നിന്നും മാറ്റണമെന്ന നിര്‍ദേശം നല്‍കിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പകരം സംവിധാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് തിരക്കൊഴിവാക്കാൻ സമീപത്തെ ചെരുപ്പ് കട ബൂത്തായി ഉപയോഗിക്കാൻ തീരുമാനിച്ചത്. 1296 വോട്ടർമാരുള്ള പോളിങ് ബൂത്തിൽ 645 പേക്ക് വായൻശാലയിലും 647 പേർക്ക് ചെരുപ്പ് കടയിലുമാണ് വോട്ട്.

സംസ്ഥാനത്ത് വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നുകൂടിയാണ് കളമശേരി. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാൻ മുതിർന്ന നേതാവ് പി.രാജീവിനെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. പാലാരിവട്ടം അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട വി.കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂറാണ് യുഡിഎഫ് സ്ഥാനാർഥി. പാലാരവട്ടം പാലം തന്നെ മുഖ്യ പ്രചരണായുധമാക്കിയാണ് എൽഡിഎഫ് പ്രചരണം. ഒപ്പം മുസ്ലിം ലീഗിലെ ഭിന്നതയും കളമശേരിയിൽ മത്സരം കടുപ്പിക്കും.

Recommended Video

cmsvideo
പൈനാപ്പിൾ ചിഹ്നത്തിന് വ്യക്തത പോരാ,പിന്നിൽ ഉദ്യോഗസ്ഥരുടെ ചതി; കളക്ടർക്ക് പരാതി നൽകി ട്വന്റി 20

Ernakulam
English summary
Kalamassery Vattekunnu footwear shop as poling station in Assembly Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X