Get Updates
Get notified of breaking news, exclusive insights, and must-see stories!

കളമശ്ശേരിയിൽ അപ്രതീക്ഷിത കരുനീക്കവുമായി കോൺഗ്രസ്; പി രാജീവിനെതിരെ കെഎം ഷാജി മത്സരിക്കും? പോരാട്ടം കനക്കും

എറണാകുളം; ലീഗിന്റെ സിറ്റിംഗ് മണ്ഡലത്തിൽ ഇക്കുറി പോരാട്ടം കടുക്കും. എന്തുവിലകൊടുത്തും മണ്ഡലം പിടിച്ചെടുക്കാനുറച്ച് മുൻ എംപി പി രാജീവിനെയാണ് സിപിഎം ഇക്കുറി മണ്ഡലത്തിൽ മത്സരിപ്പിക്കുന്നത്. കളമശേരി സ്വദേശിയായ പി രാജീവ് മത്സരിച്ചാൽ മണ്ഡലത്തിൽ അട്ടിമറി ജയം നേടാനാകുമെന്ന വിലയിരുത്തലിലാണ് സിപിഎം. മാത്രമല്ല പാലാരിവട്ടം പാലം അഴിമതി ചർച്ചയാകുന്നതോടെ മുസ്ലീം ലീഗ് കോട്ട തകർക്കാനാകുമെന്നും നേതൃത്വം കരുതുന്നു.
അതിനിടെ മണ്ഡലം നിലനിർത്താൻ കെഎം ഷാജിയെ മത്സരിപ്പിക്കാനാണ് യുഡിഎഫ് നീക്കം.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

മത്സരിക്കണമെന്ന്

മത്സരിക്കണമെന്ന്

ഇത്തവണയും കളമശേരിയിൽ മത്സരിക്കണമെന്ന താത്പര്യത്തിലായിരുന്നു സിറ്റിംഗ് എംഎൽഎ കൂടിയായ ഇബ്രാഹിം കുഞ്ഞ്. അദ്ദേഹം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പാലാരിവട്ടം പാലം അഴിമതി കേസിൽ ജയിലിലായ ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കുന്നതിനെതിരെ ലീഗ് പ്രാദേശിക നേതൃത്വം രംഗത്തെത്തി.

തിരിച്ചടിയെന്ന്

തിരിച്ചടിയെന്ന്

ഇതോടെ തനിക്ക് പകരക്കാരനായി മകൻ അബ്ദുൾ ഗഫൂറിനെ മത്സരിപ്പിക്കാനുള്ള ശ്രമവും ഇബ്രാഹിം കുഞ്ഞ് ശക്തമാക്കി. മുസ്ലീം ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയാണ് അബ്ദുൾ ഗഫൂർ. എന്നാൽ ഇതിനെതിരെ കോൺഗ്രസിലും ലീഗിലും എതിർപ്പുയർന്നു. ഇബ്രാഹിം കുഞ്ഞിനേയും മകനേയും മത്സരിപ്പിച്ചാൽ അത് തിരഞ്ഞെടുപ്പിൽ ഇടതമുന്നണി ശക്തമായ പ്രചരണവിഷയമാക്കുമെന്നായിരുന്നു നേതാക്കൾ ചൂണ്ടിക്കാട്ടിയത്.

ദുർബലപ്പെടുത്തും

ദുർബലപ്പെടുത്തും

മാത്രമല്ല അഴിമതി മുക്ത സംശയുദ്ധ ഭരണമെന്ന യുഡിഎഫ് മുദ്രാവാക്യത്തെ ദുർബലപ്പെടുത്തുമെന്നും കോൺഗ്രസ് നിലപാടറിയിച്ചു.ഇതോടെ കളമശേരിയിലെ സ്ഥാനാർത്ഥിത്വം കീറാമുട്ടിയായി നിൽക്കുന്ന സാഹചര്യത്തിലാണ് കെഎം ഷാജിയെ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന നിർദ്ദേശം കോൺഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്നത്.

പാർട്ടി ആവശ്യപ്പെട്ടാൽ

പാർട്ടി ആവശ്യപ്പെട്ടാൽ

ജില്ലാ നേതൃത്വം ഇക്കാര്യം മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഷാജിയുമായും നേതാക്കൾ ആശയ വിനിമയം നടത്തിയെന്നാണ് റിപ്പോർട്ട്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന നിലപാടാണ് കെഎം ഷാജി അറിയിച്ചിരിക്കുന്നതത്രേ.

അഴിക്കോട് എതിർപ്പ്

അഴിക്കോട് എതിർപ്പ്

ഇത്തവണ സിറ്റിംഗ് മണ്ഡലമായ അഴീക്കോട് ഷാജിക്ക് സീറ്റ് നൽകുന്നതിനെതിരെ പ്രാദേശിക തലത്തിൽ ഉൾപ്പെടെ ശക്തമായ എതിർപ്പാണ് ഉയരുന്നത്. വിജിലൻസ് കേസിൽ അന്വേഷണം നേരിടുന്ന ഷാജിക്കെതിരെ ഇഡിയും അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്തിരുന്നു.
വിവാദങ്ങൾക്കിടെ മത്സരിപ്പിച്ചാൽ സംസ്ഥാന തലത്തിൽ തന്നെ ലീഗിന് തിരിച്ചടിയാകുമെന്നായിരുന്നു നേതാക്കൾ ചൂണ്ടിക്കാട്ടിയത്.

കാസർഗോഡും എതിർപ്പ്

കാസർഗോഡും എതിർപ്പ്

ഇതോടെ അഴീക്കോടിന് പകരം സുരക്ഷിത മണ്ഡലം എന്ന നിലയിൽ കാസർഗോഡ് നൽകണമെന്ന ആവശ്യം കെഎം ഷാജി ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചു. കണ്ണൂരോ കാസർഗോഡോ അല്ലാതെ മറ്റൊരു മണ്ഡലത്തിലേക്ക് ഇല്ലെന്നും ഷാജി വ്യക്തമാക്കിയിരുന്നു. എന്നാൽ കാസർഗോഡും ഷാജിക്കെതിരെ എതിർപ്പ് ശക്തമായി.

ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട

ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട

കാസർഗോഡേയ്ക്ക് ഇറക്കുമതി സ്ഥാനാര്‍ഥികളെ വേണ്ടെന്നായിരുന്നു ജില്ലാ നേതാക്കൾ വ്യക്തമാക്കിയത്. ഇക്കാര്യം വ്യക്തമാക്കി പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളേയും നേതാക്കൾ കണ്ടു.ഷാജിയുടെ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് കോൺഗ്രസിന്റെ പുതിയ നീക്കം.

തിരുമാനമെടുക്കേണ്ടത്

തിരുമാനമെടുക്കേണ്ടത്

അതേസമയം ഇബ്രാഹിം കുഞ്ഞും പാർട്ടിയുമാണ് ഇക്കാര്യത്തിൽ തിരുമാനം എടുക്കേണ്ടതെന്നാണ് ഷാജി കോൺഗ്രസിനെ അറിയിച്ചിരിക്കുന്നത്. മാത്രമല്ല ഇബ്രാഹിം കുഞ്ഞിന്റെ പൂർണപിന്തപണ ഇല്ലാതെ കളമേശിയിൽ മത്സരിക്കാൻ സാധിക്കില്ലെന്നും ഷാജി വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
    സർവേകൾ എല്ലാം പറയുന്നു..പിണറായി തന്നെ മുഖ്യമന്ത്രി | Oneindia Malayalam

    ഹോട്ട് ലുക്കിൽ രഷാമി ദേശായി- ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+