Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ അഭിഭാഷക സെസി സേവ്യർക്ക് ജാമ്യമില്ല: മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി, ഉടൻ കീഴടങ്ങണമെന്ന് കോടതി

കൊച്ചി: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന് മുൻകൂർ ജാമ്യം അനുവദിക്കാതെ കോടതി. സെസി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി കേരള ഹൈക്കോടതി തള്ളുകയായിരുന്നു. അഭിഭാഷയ്ക്ക് വേണ്ടി പോലീസ് തിരച്ചിൽ നടത്തി വരുന്നതിനിടെ എത്രയും പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ കീഴടങ്ങാൻ വിസമ്മതിക്കുന്ന പക്ഷം അറസ്റ്റ് ചെയ്യണമെന്നും കോടതി ഇതോടെ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരെത്തെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സെസി സേവ്യർ സമർപ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

വ്യാജ അഭിഭാഷക ബിരുദം ഉപയോഗിച്ച് കഴിഞ്ഞ രണ്ട് വർഷത്തോളം സെസി ജുഡീഷ്യറിയെ കബളിപ്പിച്ചതായി തെളിഞ്ഞിരുന്നു. എന്നാൽ തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നാണ് സെസി സേവ്യർ ജാമ്യാപേക്ഷയിൽ ഉന്നയിച്ച വാദം. താൻ മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും മറിച്ച് സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അവകാശപ്പെടുന്നത്.

 keralahc-1575

അഭിഭാഷകബിരുദം വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് നേരത്തെ സെസിക്കെതിരെ കേസെടുക്കുന്നത്. അന്വേഷണം നടക്കുന്നതിനിടെ തന്നെ പോലീസിന്റെ കണ്ണുവെട്ടിച്ച് സെസി കോടതിയിലെത്തിയെങ്കിലും ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇവിടെ നിന്നും മുങ്ങുകയായിരുന്നു. ആൾമാറാട്ടവും വഞ്ചനയും ഉൾപ്പെട ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിക്കൊണ്ട് നോർത്ത് പോലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. ഇക്കാര്യം അറിഞ്ഞതോടെയാണ് സെസി മുങ്ങിയത്. സെസിക്കെതിരെ ആലപ്പുഴ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ നോർത്ത് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്.

സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ

മതിയായ യോഗ്യത ഇല്ലാത്ത ഇവർ ന‌ൽകിയ റിപ്പോർട്ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ കേസുകൾ വലിയ നിയമപ്രശ്ങ്ങൾക്ക് കാരണമാകുമെന്നാണ് പോലീസിന്റെ വിലയിരുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വഴി പ്രത്യേകം നിയമനടപടിക്ക് ബാർ കൗൺസിൽ ഒരുങ്ങിയത്. സെസിസ് പുറമേ കേരളത്തിൽ കൂടുതൽ വ്യാജ അഭിഭാഷകർ പ്രാക്ടീസ് ചെയ്യുന്നുണ്ടോയെന്ന സംശയവും ഇതോടെ ഉയർന്നിട്ടുണ്ട്. സമഗ്ര പരിശോധന നടത്താനും കേരള ബാർ കൗൺസിൽ ആലോചന നടത്തിവരുന്നുണ്ട്.

സെസിയുടെ ബിരുദ സർട്ടിഫക്കറ്റുകൾ പരിശോധിക്കാതെ അംഗത്വം നൽകിയതിന്‍റെ പേരിൽ ആലപ്പുഴ ബാർ അസോസിയേഷനിലും ഭിന്നത തുടരുന്നുണ്ട്. അഭിഭാഷക സംഘടനകൾ തമ്മിൽ രാഷ്ട്രീയ പോരും ശക്തമായിട്ടുണ്ട്. ഇക്കഴിഞ്ഞ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച സെസി ലോയേഴ്സ് കോൺഗ്രസിന്‍റെ പിന്തുണയോടെ മത്സരിച്ച് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+