അഞ്ജനയുടെ പ്രണയബന്ധത്തെ കുറിച്ച് അറിയില്ല; 2 തവണ മദ്യം വാഗ്ദാനം ചെയ്തിട്ടും നിരസിച്ചു; വെളിപ്പെടുത്തല്‍
കൊച്ചി: കൊച്ചിയില്‍ മുന്‍ മിസ് കേരള വിജയികള്‍ അടക്കം മൂന്ന് പേരുടെ അപകട മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന ഹാര്‍ഡ് ഡിസ്‌കിനായി കൊച്ചി കായലില്‍ പൊലീസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുകയാണ്.
അപകടം നടക്കും മുമ്പ് അന്‍സി കബീറും സംഘവും പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക്കിന് വേണ്ടിയാണ് തെരച്ചില്‍ നടക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ അപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളില്‍ ഒരാളായ അഞ്ജന ഷാജന്റെ സഹോദരന്‍ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്...

ഹോട്ടലില്‍ വച്ച് അഞ്ജന ഷാജന് രണ്ട് തവണ മദ്യം വാഗ്ദാനം ചെയ്തിട്ടും നിരസിച്ചിരുന്നെന്ന് സഹോദരന്‍ അര്‍ജുന്‍ പറയുന്നു. ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്ക് ശേഷം രാത്രി 10.43നുള്ള സിസിടിവി ദൃശ്യങ്ങളി്‌ലാണ് അഞ്ജന മദ്യം നിരസിച്ച ദൃശ്യങ്ങളുള്ളത്. അന്വേഷണ സംഘം ഇത് തന്നെ കാണിച്ചിരുന്നെന്ന് സഹോദരന്‍ പറയുന്നു. അഞ്ജന നൃത്തച്ചുവടുകള്‍ ചെയ്യുന്നതും വീഡിയോയില്‍ കാണാന്‍ കഴിയുന്നുണ്ട്. പാര്‍ട്ടിക്ക് ശേഷം അഞ്ജന സന്തോഷത്തോട് പുറത്തേക്ക് ഇറങ്ങിവരുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് സഹോദരന്‍ പറയുന്നു.

ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയെന്ന് പറയുന്നു. എന്നാല്‍ ഹോട്ടലില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ നാല് പേരും കയ്യും വീശിയാണ് ഇറങ്ങിയത്. ഇക്കാര്യം ദൃശ്യങ്ങളിലുണ്ട്. ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോള്‍ അഞ്ജന മദ്യപിച്ചിരുന്നതിന് യാതൊരു ലക്ഷണങ്ങളുമില്ല. വീട്ടില്‍ മദ്യം കയറ്റുന്നതിനോട് തന്നെ അവള്‍ക്ക് വിയോജിപ്പുണ്ടായിരുന്നെന്ന് സഹോദരന്‍ വ്യക്തമാക്കുന്നു.

തന്റെ വിവാഹത്തിന് സുഹൃത്തുക്കള്‍ക്ക് മദ്യം നല്‍കുന്നതിനെ അഞ്ജന എതിര്‍ത്തിരുന്നു. മദ്യപിക്കുന്നവരുണ്ടെങ്കില്‍ വീട്ടില്‍ കയറ്റേണ്ടെന്നാണ് അവള്‍ പറയാറുള്ളത്. കാര്‍ ഓടിച്ച അബ്ദുള്‍ റഹ്മാന്‍ പൊലീസിന് നല്‍കിയ മൊഴി ശരിയാണോ എന്ന് അറിയില്ലെന്നും അര്‍ജുന്‍ വ്യക്തമാക്കുന്നു. അഞ്ജനയും അബുദുള്‍ റഹ്മാനും തമ്മില്‍ പ്രണയത്തിലാണെന്ന് സുഹൃത്ത് പറഞ്ഞതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും അര്‍ജുന്‍ പറയുന്നു.

ആ പയ്യനെ ആദ്യമായാണ് കാണുന്നത്. പ്രണയ ബന്ധത്തെ കുറിച്ച് തന്നോട് പറയാന്‍ പറ്റില്ലെങ്കിലും അമ്മയോട് പറയേണ്ടതാണ്. അവള്‍ക്ക് വേണ്ടി വിവാഹം ആലോചിക്കുന്നുണ്ടായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം വിവാഹം നടത്താന്‍ അവള്‍ സമ്മതിക്കുകയും ചെയ്തിരുന്നെന്ന് അര്‍ജുന്‍ പറയുന്നു. അവള്‍ക്ക് മറ്റ് എന്തെങ്കിലും ബന്ധമുള്ളതായി അറിയില്ല. സഹോദരിക്ക് വീട്ടില്‍ ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുത്തിരുന്നെന്നും അവളുടെ സ്വകാര്യതയില്‍ ഇടപെടാറില്ലായിരുന്നെന്നും അര്‍ജുന്‍ പറഞ്ഞു.

അപകടം നടന്ന രാത്രി അമ്മയ്ക്ക് വോയിസ് മെസേജ് അയച്ചിരുന്നു. പുറത്താണെന്നും ആന്‍സി കൂടെയുണ്ടെന്നുമായിരുന്നു സന്ദേശം. നാളെ വരാമെന്നായിരുന്നു അവസാനത്തെ വോയിസ് മെസേജ്. വരില്ലെന്നും പറഞ്ഞെങ്കിലും രാത്രി വരാന്‍ ഉദ്ദേശിച്ചായിരിക്കും ഹോട്ടലില്‍ നിന്ന് ഇറങ്ങിയത്. ആവശ്യമുള്ള ലഗേജ് കയ്യില്‍ കരുതിയിരുന്നെന്നും അര്‍ജുന്‍ പറഞ്ഞു.

പൊലീസ് വിളിപ്പിച്ച് കൊച്ചിയില്‍ എത്തിയതിന് ശേഷമാണ് ഹോട്ടല്‍ ഉടമ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്ന് അറിയുന്നത്. ഇതുവരെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഭയമുണ്ട്. അപരിചിതര്‍ വീട്ടിലേക്ക് എത്തുമ്പോള്‍ വിവരങ്ങള്‍ തിരക്കിയ ശേഷമാണ് സംസാരിക്കാറുള്ളത്. തന്റെയും കുടുംബത്തിന്റെയും സംശയങ്ങള്‍ക്ക് അന്വേഷണ സംഘം കൃത്യമായ മറുപടിയും വിവരങ്ങളും നല്‍കുന്നുണ്ട്. അവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അര്‍ജുന്‍ വ്യക്തമാക്കി.

അതേസമയം, കാണാതായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അന്‍സി കബീറിന്റെ കുടുംബത്തിന്റെ നിലപാട്. ഇതിനിടെ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ വാഹനത്തെ മുന്‍പും അരെങ്കിലും പിന്തുടര്‍ന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ലഭിച്ചാല്‍ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായിരിക്കും.












Click it and Unblock the Notifications