എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവോണം ബംപര്‍: 12 കോടിയുടെ ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയില്‍, ഭാഗ്യ ഏജന്‍സിയാണെന്ന് ഉടമ

Google Oneindia Malayalam News

കൊച്ചി: ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ വിജയി ആരാകും എന്ന കാത്തിരിപ്പിലാണ് മലയാളികള്‍. 12 കോടി രൂപയുടെ ഒന്നാം സമ്മാനം TE 645465 എന്ന നമ്പറിനാണ് അടിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാര്‍ഹമായ ഈ ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറി ഏജന്‍സീസ് ആണ്. കൗണ്ടറില്‍ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇത് വിറ്റു പോയതെന്ന് ഏജന്റ് മുരുകന്‍ തേവര്‍ പറഞ്ഞു.

ഞങ്ങള്‍ വിറ്റ ടിക്കറ്റില്‍ ഒന്നാം സമ്മാനം ലഭിച്ചതില്‍ വളരെയധികം സന്തോഷത്തിലാണ്. ടിവിയില്‍ ഫലം നോക്കിയിരിക്കെ ഓഫീസില്‍ വിളിച്ചു. അപ്പോഴാണ് നമ്മുടെ റീറ്റേല്‍ കൗണ്ടറില്‍ നിന്നാണ് ടിക്കറ്റ് വിറ്റ് പോയതെന്ന് അറിഞ്ഞത്. കേട്ടപ്പോള്‍ സന്തോഷമായി. സമ്മാനത്തുകയില്‍ നിന്നും പത്ത് ശതമാനം കമ്മീഷനാകും ലഭിക്കുകയെന്ന് മുരുകന്‍ പറഞ്ഞു.

kerala

മാസത്തില്‍ ഒന്ന് രണ്ട് ഒന്നാം സമ്മാനങ്ങള്‍ ഞങ്ങള്‍ വിറ്റ ടിക്കറ്റുകള്‍ക്ക് ലഭിക്കാറുണ്ട്. ഞങ്ങളുടേതൊരു ഭാഗ്യ ഏജന്‍സിയാമെന്നും ഈ കൊവിഡ് കാലത്ത് ഒരു ഭാഗ്യവാനെ ഞങ്ങള്‍ മുഖേന ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
Thiruvonam Bumper lottery results announced; Rs 12 cr for first prize winner

എന്നാല്‍ ആരാണ് ടിക്കറ്റ് വാങ്ങിയത് എന്ന് സംബന്ധിച്ച വിവരം അറിയില്ല. നിരവധി കസ്റ്റമര്‍ ഇവിടുന്ന് ടിക്കറ്റ് വാങ്ങാറുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബംപറിന്റെ രണ്ടാം സമ്മാനം ഞങ്ങള്‍ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. അന്ന് ഒരു കോടി രൂപയായിരുന്നു അടിച്ചത്. ഇത്തവണ നല്ല രീതിയിലുള്ള വില്‍പ്പനയാണ് ബംപര്‍ ടിക്കറ്റുകള്‍ക്ക് നടന്നത്. ഭാഗ്യ ഏജന്‍സിയായത് കൊണ്ട് അത്യാവശ്യം നല്ല രീതിയിലുള്ള സെയില്‍സ് നടക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ തിരുവോണം ബംപര്‍ 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ തവണത്തേക്കാള്‍ പത്ത് ലക്ഷം ടിക്കറ്റുകള്‍ ഇത്തവണ വിറ്റു. രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഒരു കോടി രൂപ വീതമാണ് ലഭിക്കുക. മൂന്നാം സമ്മാനം 12 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതം ലഭിക്കും. നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 12 പേര്‍ക്ക് ഒരു ലക്ഷം വീതം ലഭിക്കും. അഞ്ചാം സമ്മാനമായ ഒരു ലക്ഷം രൂപ 108 പേര്‍ക്കാണ് ലഭിക്കുക. ആകെ 54 കോടി ഏഴ് ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്.

Ernakulam
English summary
Kerala Thiruvonam Bumper 2021 BR-81: Ticket worth Rs 12 crore sold in Tripunithura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X