Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്ടുപോത്തിനെ വെടിവെച്ച കേസ് ചോദിച്ച് കോടതി, മോഡലുടെ മരണത്തില്‍ സൈജുവിനെ പൂട്ടി പ്രോസിക്യൂഷന്‍

കൊച്ചി: ദേശീയപാതയില്‍ മോഡലുകളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ സൈജു തങ്കച്ചനെതിരെ കുരുക്ക് മുറുക്കി പോലീസ്. പ്രോസിക്യൂഷന്‍ കടുത്ത ആരോപണങ്ങളാണ് സൈജുവിനെതിരെ ഉന്നയിച്ചിരിക്കുന്നത്. മുമ്പുള്ള കേസുകളും അതുപോലെ മയക്കുമരുന്നിന്റെ വലിയൊരു ശൃംഖലയിലേക്കുമാണ് കേസ് നീങ്ങുന്നത്. സൈജു ലഹരിക്ക് അടിമയാണെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ മോഡലുകളുടെ മരണത്തിന് ഇയാളാണ് പ്രധാന കാരണക്കാരന്‍ എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കോടതി ഇയാളുടെ മുന്‍ കേസുകള്‍ അടക്കം പോലീസിനോട് ചോദിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് പോലീസ് പറയുന്നു.

1

സൈജുവിനെ മൂന്ന് ദിവസം കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഡിസംബര്‍ രണ്ട് വരെ ഇയാള്‍ കസ്റ്റഡിയില്‍ തുടരും. പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. സൈജു കാറില്‍ പിന്തുടര്‍ന്നതാണ് മുന്‍ മിസ് കേരള വിജയികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്. സൈജു ദുരുദേശ്യത്തോടെയാണ് മോഡലുകളെ പിന്തുടര്‍ന്നതെന്ന് സിറ്റി പോലീസ് കമ്മീഷണറും പറഞ്ഞിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് ലഹരി ഉപയോഗിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളും കണ്ടെത്തി. ഇതോടെ സൈജുവിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ടത്.

2

പെണ്‍കുട്ടികളെ ഇയാളില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് അബ്ദുള്‍ റഹ്മാന്‍ അതിവേഗത്തില്‍ വാഹനം ഓടിച്ചതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സൈജു വാഹനവുമായി പിന്തുടര്‍ന്നിരുന്നില്ലെങ്കില്‍ മൂന്ന് പേരും ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കേസില്‍ ഒന്നാം പ്രതിയാകേണ്ടത് സൈജു തങ്കച്ചനാണ് എന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. സൈജുവിനെതിരെ കോടതിയുടെ നിര്‍ണായക ചോദ്യങ്ങളും ഇതിന് പിന്നാലെ വന്നു. കാട്ടുപോത്തിനെ വെടിവെച്ചത് അടക്കമുള്ള കേസുകള്‍ ഇയാള്‍ക്കെതിരെ ഉള്ള കാര്യമാണ് കോടതി എടുത്ത് ചോദിച്ചത്. ഗുരുതര ആരോപണങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.

3

നേരത്തെ മൂന്ന് ദിവസത്തെ കസ്റ്റഡി കോടതി സൈജുവിന്റെ കാര്യത്തില്‍ അനുവദിച്ചിരുന്നു. ഈ ദിവസങ്ങളിലായിരുന്നു സൈജുവിനെയും കൊണ്ട് പോലീസ് തെളിവെടുപ്പ് നടത്തിയത്. പാര്‍ട്ടികളില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ ഇയാള്‍ ദുരുപയോഗം ചെയ്തത് അടക്കമുള്ള വിവരങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതിനൊപ്പമാണ് വന്യമൃഗ വേട്ട നടത്തിയതിന്റെ വിവരങ്ങളും ലഭിച്ചത്. ലഹരി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും ലഭിച്ചു. കഴിഞ്ഞ ദിവസം സൈജുവിന്റെ ആഢംബര കാര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇയാളുടെ ചൂഷണത്തിന് ഇരയായ പെണ്‍കുട്ടികള്‍ പരാതിപ്പെട്ടാല്‍ കൂടുതല്‍ കേസുകള്‍ സൈജുവിനെതിരെ രജിസ്റ്റര്‍ ചെയ്യും.

4

സൈജു ലഹരിക്ക് അടിമയാണെന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറയുന്നു. നിരവധി പേരെ ലഹരി ഉപയോഗത്തിലേക്ക് കൊണ്ടുവരുന്നതിന് പ്രേരിപ്പിച്ചിരുന്നു. നിരവധി കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടിരുന്നു. സൈജുവിന്റെ സ്വഭാവം സംബന്ധിച്ച അന്വേഷണത്തില്‍ നിയമവിരുദ്ധമായ ഒരുപാട് കാര്യങ്ങള്‍ കണ്ടെത്തിയിരുന്നു. സൈജുവിന്റെ ചൂഷണത്തിന് ഇരയായവര്‍ പരാതി നല്‍കിയാല്‍ കേസ് എടുക്കും. സ്വമേധയാ സൈജുവിനെതിരെ കേസ് എടുക്കുന്നതും പരിഗണനയിലുണ്ട്. സൈജുവിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ചാറ്റുകളും ഞെട്ടിക്കുന്നതാണ്.

5

ഇന്‍സ്റ്റഗ്രാമിലൂടെ ഇയാള്‍ നടത്തിയ ചാറ്റുകളുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴള്‍ ഗൗരവമായ കുറ്റകൃത്യങ്ങളുടെ വിവരങ്ങളാണ് ലഭിച്ചത്. നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഫോണ്‍ ഫൊറന്‍സിക പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസ് ഒരുങ്ങുന്നത്. നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടിക്ക് ശേഷം സൈജു മോഡലുകളായ യുവതികളെ പിന്തുടര്‍ന്നതും ദുരുദ്ദേശ്യത്തോടെയായിരുന്നു. സംഭവ ദിവസം രാത്രി മോഡലുകളെ കൊച്ചിയില്‍ തന്നെ നിര്‍ത്താനായിരുന്നു പ്ലാന്‍. എന്നാല്‍ യുവതികളും സുഹൃത്തുക്കളും ഇതിന് വിസമ്മതിച്ചു. തുടര്‍ന്നാണ് പിന്തുടര്‍ന്നത്. എന്നാല്‍ കാറോടിച്ചിരുന്ന അബ്ദുറഹ്മാന്‍ മദ്യലഹരിയിലായിരുന്നു. അതുകൊണ്ട് വാഹനവുമായി പോകേണ്ടെന്ന് പറയാനാണ് പിന്തുടര്‍ന്നതെന്നാണ് സൈജു മൊഴി നല്‍കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+