നമ്പര്‍ 18 ഹോട്ടലില്‍ മദ്യം വിറ്റതിലും ക്രമക്കേട്, കൊച്ചിയിലെ ലഹരി ഇടപാടുകളും അന്വേഷിക്കാന്‍ പോലീസ്
കൊച്ചി:മോഡലുകള്‍ കൊല്ലപ്പെട്ട വാഹനാപകടവുമായി ബന്ധപ്പെട്ട് സൈജു തങ്കച്ചനെതിരെ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍. കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ആഫ്റ്റര്‍ പാര്‍ട്ടിയെ കുറിച്ചുള്ള അന്വേഷണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സൈജുവിനെതിരെ ലഹരിമരുന്ന് നിരോധന നിയമപ്രകാരമുള്ള 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലേക്ക് സംസ്ഥാനത്തിന് പുറത്ത് നിന്ന് ലഹരി കൊണ്ടുവരുന്നതായി വിവരമുണ്ട്. ഈ ലഹരി കടത്തുകാരുടെ വിവരങ്ങളും പോലീസിന് സൈജുവിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചിട്ടുണ്ട്.

അതേസമയം എക്സൈസിന്റെ കേസ് വേറെയും നിശാപാര്‍ട്ടി നടത്തിയ നമ്പര്‍ 18 ഹോട്ടലിനെതിരെ എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റെന്ന കുറ്റത്തിനാണ് കേസ്. നമ്പര്‍ 18 ഹോട്ടലില്‍ രാത്രി ഒന്‍പത് മണി കഴിഞ്ഞും മദ്യം വിറ്റതിന്റെ തെളിവുകളും ദൃശ്യങ്ങളും എക്സൈസിന് ലഭിച്ചിരുന്നു. ബില്ലിങ് മെഷീനുകള്‍ പരിശോധിച്ചും തെളിവുകള്‍ കണ്ടെത്തിയതായി എക്സൈസ് പറഞ്ഞു. നേരത്തെ അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റതിനെ തുടര്‍ന്ന് ബാര്‍ ലൈസന്‍സ് ഇതേ ഹോട്ടലിന്റേത് മുമ്പ് എക്സൈസ് റദ്ദാക്കിയിരുന്നു. സൈജുവിനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരെ പോലീസ് നേരത്തെ തിരിച്ചറിഞ്ഞു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടു.
ഏഴ് യുവതികള്‍ ഇക്കൂട്ടത്തിലുണ്ട്. മൊത്തം 17 പേരാണ് ഉള്ളതെന്ന് പോലീസ് പറയുന്നു. സൈജുവിന്റെ മൊബൈല്‍ ദൃശ്യങ്ങളില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. പോണ് വീഡിയോയും പ്രകൃതി വിരുദ്ധ പീഡനങ്ങളുടെ ദൃശ്യങ്ങളും അടക്കം ഇയാളുടെ ഫോണിലുണ്ട്. ഇതേ മൊബൈല്‍ ഫോണില്‍ നിന്നാണ് പാര്‍ട്ടികളില്‍ പങ്കെടുത്തവരെയും തിരിച്ചറിഞ്ഞത്. വീഡിയോയില്‍ കാണുന്നവരുടെ വിവരങ്ങള്‍ അടക്കം പോലീസ് ചോദിച്ചപ്പോള്‍ സൈജു പറഞ്ഞ് കൊടുത്തു. സൈജുവിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറിലായിരുന്നു ദൃശ്യങ്ങള്‍. പലരുടെയും മൊബൈല്‍ സ്വിച്ച് ഓഫ് ആണെന്ന് പോലീസ് പറഞ്ഞു.
കേസിന്റെ അന്വേഷണം കൊച്ചിയിലെ ലഹരി ഇരുന്ന് ഇടപാടുകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. പല ഉന്നതര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സൈജുവിന്റെ പാര്‍ട്ടിയില്‍ സ്ഥിരം സാന്നിധ്യമായവരെയാണ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. വനിതാ ഡോക്ടര്‍ അടക്കം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ ഉപയോഗിച്ച് ലഹരികടത്തിയെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് കമ്മിഷണര്‍ നാഗരാജു അറിയിച്ചു. ഫോണ്‍ സംഭാഷണങ്ങല്‍ പുറമേ കൂടുതല്‍ തെളിവുകളും ലഭിച്ചിട്ടുണ്ട്.
സൈജുവിനെ കുറിച്ചുള്ള പോലീസിന്റെ അന്വേഷണമാണ് ഇത്രയും വലിയ കാര്യങ്ങളിലേക്ക് എത്തിച്ചത്. ലഹരിപ്പാര്ട്ടികളെ കുറിച്ച് വിശദമായി പോലീസ് അന്വേഷിക്കും. സൈജുവിന്റെ ഫോണില്‍ തന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്ന വീഡിയോകളുണ്ട്. ഇതും കുരുക്കായി മാറും. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവരെല്ലാം ഇവരില്‍ ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടിരിക്കുകയാണ്. സൈജുവിന്റെ വാട്സ്ആപ്പ്-ഫേസ്ബുക്ക്-ഇന്‍സ്റ്റഗ്രാം എന്നീ അക്കൗണ്ടുകളിലും പരിശോധന നടത്തും. ഇതിലൂടെ ലഹരി ചാറ്റുകള്‍ സൈജു നടത്തിയിരുന്നുവെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
രാസലഹരിയും കഞ്ചാവും സൈജു സുലഭമായി കേരളത്തിലേക്ക് ഒഴുക്കിയിരുന്നുവെന്നാണ് വ്യക്തമകുന്നത്. പാര്‍ട്ടികള്‍ നടന്ന സ്ഥലത്തെ കുറിച്ചും പങ്കെടുത്തവരെ കുറിച്ചും സൈജു തന്നെ പറഞ്ഞത് പോലീസിന്റെ പണി എളുപ്പമാക്കുകയായിരുന്നു. പ്രതികള്‍ ഇനിയും ഹാജരായില്ലെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം നോട്ടീസ് നല്‍കാനാണ് പോലീസ് തീരുമാനം. ഫെബി ജോണ്‍, ഷബീര്‍ പത്താന് എന്നിവരുമായുള്ള ചാറ്റുകള്‍ കേസില്‍ വളരെ നിര്‍ണായകമായിരുന്നു. സ്ത്രീകളുടെ ശരീരത്തില്‍ മയക്കുമരുന്ന് അടക്കം വിതറി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ഇയാളുടെ ഫോണിലുണ്ടായിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവതികളെ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്മെയിലും ചെയ്യാറുണ്ടായിരുന്നു സൈജു.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം












Click it and Unblock the Notifications