യുവതികളെ ഉപയോഗിച്ച് ലഹരി ഇടപാട്, നീലച്ചിത്രങ്ങള്‍, സൈജുവിന്റെ മൊബൈലില്‍ ഞെട്ടിച്ച വീഡിയോകള്‍
കൊച്ചി: മോഡലുകളുടെ മരണത്തില്‍ സൈജുവിന് കുരുക്ക് മുറുകുന്നു. സൈജുവും ഇടപാടുകാരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ചാറ്റുകള്‍ കുറ്റസമ്മതത്തിന് തുല്യമായിട്ടാണ് പോലീസ് കാണുന്നത്. ഇതാണ് കേസില്‍ വലിയ രീതിയിലുള്ള തെളിവായി പോലീസ് കാണുന്നത്. വളരെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഈ ചാറ്റുകളില്‍ നിന്നടക്കം പോലീസിന് ലഭിച്ചിരിക്കുന്നത്.
സൈജുവിന്റെ മൊബൈല്‍ ഫോണ്‍ ക്യാമറകളിലൂടെ കുറ്റകൃത്യങ്ങള്‍ പലതും വീഡിയോയായി ശേഖരിച്ച് വെച്ചിട്ടുണ്ട്. ഒപ്പം കാട്ടുപോത്തിനെ വെടിവെച്ച കേസ് അടക്കം വേറെയുണ്ട്. രാസലഹരി എംഡിഎംഎയാണെന്ന് സൈജു സമ്മതിച്ചിട്ടുണ്ട്. അങ്ങനെ ധാരാളം തെളിവുകളാണ് ഇയാള്‍ക്ക് നേരെയുള്ളത്.

ഷബീര്‍ പത്താനുമായുള്ള സംഭാഷണത്തില്‍ മാരാരിക്കുളം ബീച്ച് റിസോര്‍ട്ടില്‍ വെച്ച് പാര്‍ട്ടിയുണ്ടെന്നും, പോലീസിനെ ഭയക്കേണ്ടെന്നും, നമ്മുടെ ആളാണെന്നുമെല്ലാം രണ്ട് പേരും കൂടി പറയുന്നുണ്ട്. ഷബീര്‍ സൈജുവിനോട് ഗുളിക കിട്ടുമോ എന്ന് ചോദിക്കുന്നുണ്ട്. ഡീലാക്കാമെന്ന് സൈജു ഉറപ്പും കൊടുക്കുന്നുണ്ട്. അതേസമയം മോഡലുകള്‍ കൊല്ലപ്പെട്ടതിന് ശേഷം നവംബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ ഗോവയില്‍ സൈജു പതിനൊന്ന് ലഹരിപാര്‍ട്ടികളാണ് നടത്തിയത്. ഇതിന്റെ വീഡിയോ പോലീസിന്റെ കൈവശമെത്തി കഴിഞ്ഞു. ഗോവയില്‍ നിന്ന് ഇയാള്‍ ബെംഗളൂരുവിലാണ് എത്തിയത്. നമ്പര്‍ 18 ഹോട്ടലിന്റെ റൂഫ് ടോപ്പില്‍ നടത്തിയ നിശാപാര്‍ട്ടികളുടെ അഞ്ച് വീഡിയോ വേറെയുമുണ്ട്.

ഫെബി ജോണിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സൈജു പാര്‍ട്ടി നടത്തിയിരുന്നു. സൈജുവിന്റെ ഔഡി കാറിന്റെ രജിസ്‌ട്രേഡ് ഉടമയാണ് ഫെബി ജോണ്‍. ഇവിടേക്ക് ചാര കളര്‍ ധരിച്ച് കണ്ണട ഉപയോഗിക്കുന്ന സ്ത്രീ എത്തിയിരുന്നു. ഇവര്‍ ഡോക്ടറാണ്. സെപ്റ്റംബര്‍ ഏഴിന് അനു ഗോമസിനെ കമിഴ്ത്തികിടത്തി ശരീരത്തില്‍ നടുഭാഗത്തായി മയക്കുമരുന്നിട്ട് ഉപയോഗിക്കുന്നതുള്ളത്. ഇതില്‍ നിന്ന് കറന്‍സി നോട്ട് ചുരുട്ടി വലിക്കുന്നതുമുണ്ട്. ഹാഷിഷ് ഓഫില്‍ ഉപയോഗിക്കുന്നത് അടക്കമുള്ള വീഡിയോകളും ഇതിലുണ്ട്. കൈയ്യില്‍ കഞ്ചാബ് പിടിച്ചിരിക്കുന്നത്, മദ്യപിക്കുന്നത് എന്നിങ്ങനെ വീഡിയോ പലതരത്തിലുള്ളതാണ്. എടിഎം കാര്‍ഡ് ഉപയോഗിച്ച് സ്പ്ലിറ്റ് ചെയ്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നതും ഇക്കൂട്ടത്തിലുണ്ട്.

കൊച്ചി, മൂന്നാര്‍, ഗോവ എന്നിവിടങ്ങളില്‍ ലഹരി പാര്‍ട്ടികള്‍ നടക്കുന്നതിന്റെ വിവരങ്ങള്‍ സൈജുവിന്റെ ഫോണിലുണ്ട്. കഞ്ചാവും ലഹരി ഗുളികകളുമൊക്കെ സുലഭമായി ഇയാള്‍ ലഭ്യമാക്കിയിരുന്നു. നേരത്തെ നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവതീ യുവാക്കളെ വശത്താക്കി സൈജു ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നു. ലഹരി ഇടപാടുകളും ഇരകളുടെ ലഹരി ഉപയോഗവും ഫോണില്‍ റെക്കോര്‍ഡ് ചെയ്തായിരുന്നു ബ്ലാക്‌മെയില്‍. യുവതികളെ ഉപയോഗിച്ച് ഇയാള്‍ ലഹരി കടത്തുക വരെ ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതിനെല്ലാമാണ് വീഡിയോ ഉപയോഗിച്ചുള്ള ബ്ലാക് മെയിലിംഗ് നടത്തുക.

പ്രകൃതി വിരുദ്ധ പീഡനങ്ങളുടെയും ലൈംഗിക പീഡനങ്ങളുടെയും അന്‍പതിലധികം വീഡിയോകളാണ് ഇയാളുടെ ഫോണിലുള്ളത്. ഇതില്‍ 2020 മേയ് 26 എന്ന തിയതിയിലുള്ള രണ്ട് വീഡിയോകള്‍ നീലച്ചിത്രങ്ങളാണ്. ജെഫിന്‍ സിഗരറ്റ് മുറിച്ച് മാറ്റിയ ശേഷം ടേബിളിന്റെ അടുത്തുള്ള പച്ച അടപ്പുള്ള ഹാഷിഷ് ഓയില്‍ ഉപയോഗിക്കുന്ന വീഡിയോയാണ് ഉള്ളത്. പാര്‍ട്ടികളില്‍ ജെകെ, അനു ഗോമസ് എന്നിവര്‍ സ്ഥിരം സാന്നിധ്യമായിുന്നു. അതേസമയം പാര്‍ട്ടിയില്‍ പങ്കെടുത്ത വനിതാ ഡോക്ടര്‍ ആരാണെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. വീഡിയോയില്‍ കാണുന്നവരുടെ പേരുകളും ഫോണ്‍ നമ്പറും സൈജു അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇവരെ അടുത്ത ദിവസം തന്നെ ചോദ്യം.

സൈജുവിന് ചാറ്റുകളാണ് കേസിലെ കുരുക്കായി മാറിയത്. ഇതിന് പുറമേ ഹോട്ടല്‍ ഉടമ റോയിയും മാനേജര്‍ അനീഷും ഡിജെ പാര്‍ട്ടികളുടെ ഭാഗമാകാറുണ്ട്. അരൂര്‍ ഭാഗത്തുള്ള ഹോം സ്‌റ്റേയില്‍ എംഡിഎംഎ കാര്‍ഡ് ഉപയോഗിച്ച് വരയ്ക്കുന്നതിന്റെ വീഡിയോയുമുണ്ട്. ലഹരിഗുളികള്‍ കൈയ്യില്‍ പിടിച്ചിരിക്കുന്ന ചിത്രവും സൈജുവിന്റെ ഫോണില്‍ ഉണ്ട്. ഒപ്പം പ്ലേറ്റില്‍ കഞ്ചാവ് വെച്ച് എടുത്ത ഫോട്ടോയുമുണ്ട്. ഇതെല്ലാം സൈജു സമ്മതിച്ചിട്ടുണ്ട്. മോഡലുകളുടെ മരണത്തിലെ വിശദാന്വേഷണം സംസ്ഥാനത്തെ വലിയ ലഹരി ഇടപാടുകളിലേക്ക് നയിക്കുന്നത്. സൈജുവിനൊപ്പം പ്രമുഖര്‍ കൂടി അറസ്റ്റിലായാല്‍ കേസിന്റെ സ്വഭാവം തന്നെ മാറും. നമ്പര്‍ 18 ഹോട്ടല്‍ ഉടമയെയും പോലീസിന് ചോദ്യം ചെയ്യേണ്ടതുണ്ട്.












Click it and Unblock the Notifications