എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോഡലുകളുടെ മരണം: ഉന്നതർ കുടുങ്ങുമോയെന്ന് ഭയം; ഹാർഡ് ഡിസ്ക് എവിടെ പോയി? അന്വേഷണം നിലച്ച മട്ടിൽ

Google Oneindia Malayalam News

കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നിർണായകമായ ഹാർഡ് ഡിസ്ക് അന്വേഷണം നിലച്ചു. ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നടന്ന സംഭവങ്ങളുടെ വിശദാംശങ്ങൾ സംബന്ധിച്ച് കേസ് നിലനിൽക്കണമെങ്കിൽ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കുകൾ ലഭിക്കേണ്ടിവരും. എന്നാൽ ഇതിൽ പൊലീസ് അന്വേഷണം സ്തംഭിച്ചതോടെ ഹോട്ടലിൽ നിന്നുള്ള നിർണായക വിവരങ്ങളും നഷ്ടമായേക്കും. മോഡലുകൾ വാഹനാപകടത്തിൽ മരിച്ച ദിവസം ഹോട്ടലിൽ നിരവധി ഉന്നതർ ഡി.ജെ പാർട്ടിയിൽ പങ്കെടുക്കുകയും ഹോട്ടൽ സന്ദർശിക്കുകയും ചെയ്തിരുന്നു.

1

ഉന്നത പൊലീസ് ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് രൂക്ഷ വിമര്‍ശനം വന്നതോടെയാണ് ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങുന്ന ഹാര്‍ഡ് ഡിസ്‌കിനായി ദിവസങ്ങള്‍ക്ക് ശേഷം പരിശോധന പോലും തുടങ്ങിയത്. ഇപ്പോള്‍ അന്വേഷണം മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചനില്‍ കേന്ദ്രീകരിച്ചു മാത്രമാണ് നടക്കുന്നത്. ഹോട്ടലും ഹോട്ടലുടമയും മറ്റ് ഉന്നതരും ഒഴിവായിക്കഴിഞ്ഞു. സൈജു നടത്തിയ ലഹരി പാര്‍ട്ടികളെ കുറിച്ചും ഇയാളുടെ ഇടപാടുകളെ കുറിച്ചുമുള്ള അന്വേഷണത്തിലേക്ക് നീങ്ങിയതോടെ നമ്പര്‍ 18 ഹോട്ടലിലെ സംഭവങ്ങളെ സംബന്ധിച്ചുള്ള അന്വേഷണം ഏതാണ്ട് അവസാനിച്ചു.

അലീന പടിക്കൽ സിമ്പിൾ ആണ്, ബട്ട് ബ്യൂട്ടിഫുൾ ടൂ... നടിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2

ഹോട്ടലുടമ റോയി വയലാട്ടിനെയും ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞെന്ന ഇവരുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുക്കുകയും മൂന്നു ദിവസം തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല എന്ന് രേഖപ്പെടുത്തി ആ വിഷയം അവിടെ അവസാനിപ്പിക്കുകയും ചെയ്തു. ഇതിനിടെ ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ചത് കായലില്‍ തന്നെയാണെന്നും ഇത് ഒഴുക്കില്‍പ്പെട്ടു പോയെന്നും തെളിയിക്കും വിധം ഒരു കഥയും പൊലീസ് കെട്ടിചമച്ചിരുന്നു. മത്സ്യത്തൊഴിലാളിക്ക് ഹാര്‍ഡ് ഡിസ്‌ക് വലയില്‍ കുരുങ്ങി കിട്ടിയതാണെന്നും ഇത് ഇവിടെത്തന്നെ ഉപേക്ഷിച്ചുവെന്നുമായിരുന്നു ഈ കഥ. ഹാര്‍ഡ് ഡിസ്‌ക് പിന്നീടുള്ള തിരച്ചിലില്‍ കിട്ടാതെയായതോടെ ഇത് നഷ്ടമായി എന്ന നിഗമനത്തില്‍ പരിശോധന അവസാനിപ്പിച്ച് പൊലീസ് മടങ്ങി. ഇതോടെ ഹാര്‍ഡ് ഡിസ്‌കിലെ ഉന്നതര്‍ സുരക്ഷിതരായി.

3

ഹാര്‍ഡ് ഡിസ്‌ക് മറ്റെവിടെയെങ്കിലും ഒളിപ്പിച്ചുവോ എന്ന തലത്തില്‍ പോലും അന്വേഷണം നടക്കുന്നില്ല. സൈജുവിന്റെ സാന്നിധ്യമുള്ള മറ്റ് ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും ഫ്ലാറ്റുകളിലെയും എല്ലാം പാര്‍ട്ടികളില്‍ പങ്കെടുത്തവരെക്കുറിച്ച് പൊലീസ് പേര് സഹിതം കസ്റ്റഡി അപേക്ഷയില്‍ വിവരിക്കുന്നുണ്ട്. മാത്രമല്ല, നമ്പര്‍ 18 ഹോട്ടലില്‍ മുമ്പ് നടന്ന പാര്‍ട്ടിയില്‍ ആരെല്ലാം പങ്കെടുത്തു എന്നുമൊക്കെ എന്നാല്‍, അപകടം നടന്ന ഒക്ടോബര്‍ 31ന് രാത്രി നമ്പര്‍ 18 ഹോട്ടലില്‍ സംഭവിച്ചതിനെ കുറിച്ച് സൈജു, റോയി വയലാട്ട് എന്നിവര്‍ക്ക് അപ്പുറത്തേക്ക് മറ്റൊരാളിലേക്കും അന്വേഷണം നടക്കുന്നില്ല.

ചരിത്ര തീരുമാനവുമായി മധ്യപ്രദേശ് സർക്കാർ; വനിതാ പൊലീസിന് ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതിചരിത്ര തീരുമാനവുമായി മധ്യപ്രദേശ് സർക്കാർ; വനിതാ പൊലീസിന് ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി

4

മോഡലുകൾ സഞ്ചരിച്ചിരുന്ന കാർ സൈജു കൊച്ചിയിലെ അന്നത്തെ രാത്രിയിൽ പലതവണ പിന്തുടർന്നിരുന്നു. ദുരുദ്ദേശത്തോടെയാണ് സൈജു കാർ പിന്തുടർന്നത് എന്നതിന് കൃത്യമായ സൂചനകളുള്ള വാട്‌സാപ്പ് സന്ദേശങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് നിർണായകമായ നിരവധി വിവരങ്ങൾ ലഭിച്ചത്. ഡി.ജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് അൻസി കബീറും അഞ്ജന ഷാജനും അടക്കമുള്ളവരുമായി സൈജു വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ യുവതികളെ സൈജു കാറിൽ പിന്തുടർന്നു. കൊച്ചി കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തി.അവിടെ വച്ചും തർക്കം തുടർന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നപ്പോഴാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

5

അതിനിടെ, സൈജുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പതിനെട്ടര ലക്ഷം രൂപയുടെ തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹീര കണ്‍സ്ട്രക്ഷന്‍ കമ്പനിയെ വഞ്ചിച്ച് പണം തട്ടിയതായാണ് കേസ്. ഇന്റീരിയര്‍ ഡിസൈനറായ സൈജു, ഹീര കണ്‍സ്ട്രക്ഷന്റെ രണ്ട് അപ്പാര്‍ട്ട്മെന്റിലേക്ക് ഇന്റീരിയര്‍ വസ്തുക്കള്‍ വാങ്ങി നല്‍കാമെന്നു പറഞ്ഞാണ് പണം തട്ടിയത്. 2016-ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം കവടിയാറില്‍ പണിയുന്ന അപ്പാര്‍ട്ട്മെന്റ് നിര്‍മാണത്തിന്റെ കാര്യം പറഞ്ഞാണ് പണം വാങ്ങിയത്. ഇന്റീരിയര്‍ വസ്തുക്കള്‍ തന്റെ വര്‍ക് ഷോപ്പില്‍ നിര്‍മിക്കുന്നതിന്റെ ചിത്രവും ഇയാള്‍ വിശ്വാസ്യത നേടിയെടുക്കാന്‍ അയച്ചു നല്‍കി. ഇതോടെ സൈജുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു നല്‍കുകയായിരുന്നു.

രാജ്യത്തെ സ്‌നേഹിക്കുന്ന മുഴുവൻ പേരുടെയും കഥ; പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് ഐഷ സുൽത്താനരാജ്യത്തെ സ്‌നേഹിക്കുന്ന മുഴുവൻ പേരുടെയും കഥ; പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് ഐഷ സുൽത്താന

6

പറഞ്ഞ തീയതി കഴിഞ്ഞും സാധനങ്ങള്‍ കൈമാറാതെ വന്നതോടെ തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തില്‍ വര്‍ക് ഷോപ്പില്‍ നിന്നെന്നു പറഞ്ഞ് അയച്ചു നല്‍കിയ ചിത്രങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തി. കാക്കനാട്ടെ അപ്പാര്‍ട്ട്മെന്റുകളിലേക്ക് ഇന്റീരിയര്‍ വസ്തുക്കള്‍ വാങ്ങി നല്‍കാമെന്നു പറഞ്ഞ് ഇയാള്‍ പലരെയും വഞ്ചിച്ചിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും വിശദമായ അന്വേഷണം നടക്കും. സൈജു നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിവരം പൊലീസിന് നേരത്തേ ലഭിച്ചിരുന്നു. സൈജു ഉൾപ്പട്ടെ കേസിലടക്കം പഴുതടച്ച അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

Recommended Video

cmsvideo
സിനിമാ നടന്മാരും ഹോട്ടലിൽ ഉണ്ടായിരുന്നു..മോഡലുകളുടെ മരണത്തിൽ അടിമുടി ദുരൂഹത | Oneindia Malayalam

Ernakulam
English summary
The crucial hard disk investigation into the incident in which the models died in a car accident has stalled.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X