തൃക്കാക്കരയിലെ എൽഡിഎഫ് നീക്കം പാളി: അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല, എത്തിയത് 18 അംഗങ്ങൾ മാത്രം
കൊച്ചി: തൃക്കാക്കര നഗരസഭയിൽ അജിത തങ്കപ്പനെതിരായ എൽഡിഎഫിന്റെ അവിശ്വാസപ്രമേയത്തിന് തിരിച്ചടി. യുഡിഎഫ് അംഗങ്ങൾ വിട്ട് നിന്നതോടെ ക്വാറം തികയാത്തതിനാൽ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാതിരിക്കുകയായിരുന്നു. ക്വാറം തികയ്ക്കാൻ 22 അംഗങ്ങളായിരുന്നു യോഗത്തിന് എത്തേണ്ടിയിരുന്നത്. എന്നാൽ എൽഡിഎഫിന്റെ 18 അംഗങ്ങൾ മാത്രമാണ് യോഗത്തിൽ പങ്കെടുക്കാനെത്തിയത്. ഇതോടെ യോഗം പിരിച്ചുവിട്ടതായി വരണാധികാരിയാണ് അറിയിച്ചത്. 43 അംഗ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കാന്‍ 22 പേരുടെ പിന്തുണയായിരുന്നു വേണ്ടത്. സ്വതന്ത്രർ അടക്കം 25 പേരുടെ പിന്തുണയാണ് നിലവിൽ യുഡിഎഫിനുള്ളത്. തൃക്കാക്കരയിൽ കോൺഗ്രസിന് 16 കൌൺസിലർമാരും മുസ്ലിം ലീഗിന് അഞ്ച് കൌൺസിലർമാരുമാണുള്ളത്.
അജിത തങ്കപ്പനെതിരെ പണക്കിഴി വിവാദമുയർന്ന സാഹചര്യത്തിൽ ഏറെ പ്രതീക്ഷയോടെയായിരുന്നു എൽഡിഎഫ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ചില കോൺഗ്രസ് കൌൺസിലർമാരടക്കം അവിശ്വാസത്തിന് പിന്തുണ നൽകിയേക്കുമെന്നുള്ള സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ അവസാന നിമിഷം യോഗത്തിൽ നിന്ന് വിട്ടുനിന്ന് അവിശ്വാസം അവതരിപ്പിക്കാനാവാതെ എൽഡിഎഫ് നീക്കത്തെ പരാജയപ്പെടുത്താൻ യുഡിഎഫിന് കഴിഞ്ഞു.

കൊവിഡ് പോസിറ്റീവായ എൽഡിഎഫ് കൌൺസിലർ സുമ പിപിഇ കിറ്റ് അടക്കം യോഗത്തിനെത്തിയെങ്കിലും എൽഡിഎഫിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. എന്നാൽ ആറ് മാസക്കാലയളവിനുള്ളിൽ അജിത തങ്കപ്പനെ മാറ്റിയില്ലെങ്കിൽ വീണ്ടും അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നാണ് നഗരസഭാ പ്രതിപക്ഷ നേതാവായ എൽഡിഎഫിന്റെ ചന്ദ്രബാബു വ്യക്തമാക്കിയത്. വ്യക്തമാക്കിയിട്ടുള്ളത്.
അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
നാല് സ്വതന്ത്ര കൌൺസിലർമാരും യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാൽ പണക്കിഴി വിവാദത്തിൽപ്പെട്ട ചെയർപേഴ്സൺ അജിത തങ്കപ്പനെ മാറ്റാമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പുനൽകിയതിനെ തുടർന്നാണ് യുഡിഎഫ് കൌൺസിലർമാർ യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നാണ് എൽഡിഎഫിന്റെ വാദം.
Recommended Video
കൗണ്‍സിൽ യോഗം ബഹിഷ്ക്കരണിക്കണമെന്ന യുഡിഎഫിന്റെ വിപ്പ് വാങ്ങാന്‍ 4 കോണ്‍ഗ്രസ് കൗണ്‍സിലർമാര്‍ വിസമ്മതിച്ചെങ്കിലും ഒടുവിൽ പാര്‍ട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ട് ഡിസിസി അദ്ധ്യക്ഷന്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജനയോഗത്തിലാണ് ഇത് സംബന്ധിച്ച് ഒത്തുതീര്‍പ്പുണ്ടായത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications