സുധീറിനെതിരെ നടപടിയില്ലെങ്കില്‍ നിരാഹാരത്തിലേക്ക് പോകുമായിരുന്നു, വെളിപ്പെടുത്തി അന്‍വര്‍ സാദത്ത്
കൊച്ചി: മോഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ സമരം കോണ്‍ഗ്രസിനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശക്തമായി തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്. സമരത്തിന് തുടക്കമിട്ട് അത് വിജയിപ്പിച്ചത് അന്‍വര്‍ സാദത്ത് എംഎല്‍എയാണ്. കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു പോലീസ് സ്റ്റേഷന് മുന്നില്‍ എംപിയും എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ 50 മണിക്കൂര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതെന്നും അന്‍വര്‍ പറയുന്നു. ഡിസിസി ഇത് ജനകീയ പ്രക്ഷോഭമായി ഉയര്‍ത്തി കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരിനും പോലീസിനുമെതിരെയുള്ള ജനവികാരമായി അത് മാറി. ഇതോടെയാണ് മുഖ്യമന്ത്രി മോഫിയയുടെ പിതാവിനെ വിളിക്കുന്നത്.

സിഐയുടെ സസ്പെന്ഷന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വന്നുവെന്നും അന്‍വര്‍ പറയുന്നു. തനിക്കൊപ്പം പിന്തുണയുമായി ബെന്നി ബെഹനാന് എംപിയും റോജി ജോണ്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസുമെല്ലാം പോലീസ് സ്റ്റേഷന് മുന്നിലെത്തി കുത്തിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. റൂറം എസ്പി കാര്‍ത്തിക് വിളിച്ചറിയിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. അതേസമയം നടപടി ഉണ്ടായില്ലെങ്കില്‍ എന്ത് ചെയ്യണമെന്നും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നുവെന്ന് അന്‍വര്‍ സാദത്ത് പറയുന്നു. നിരാഹാര സമരത്തിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്.
സസ്പെന്ഷന് വന്നത് കൊണ്ട് മാത്രമാണ് അതില്‍ നിന്നെല്ലാം പിന്മാറിയത്. സര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് മാത്രമാണ് ഡിവൈഎസ്പി ഇന്‍സ്പെക്ടറെ പിന്തുണച്ച് റിപ്പോര്‍ട്ട് നല്‍കിയത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അല്ലെങ്കില്‍ അദ്ദേഹത്തിന് കുറ്റക്കാരനായ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താമായിരുന്നു. സമരം ശക്തമായതോടെ ജനവികാരം എതിരാണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ട് മാത്രമാണ് സുധീറിന്റെ സസ്പെന്ഷന് ഉണ്ടായതെന്നും അന്‍വര്‍ സാദത്ത് വ്യക്തമാക്കി. കോണ്‍ഗ്രസ് സമരത്തെ താറടിച്ച് കാണിക്കാനായിരുന്നു ഒരു വിഭാഗത്തിന്റെ സമരം. പഴം പൊരി സമരമെന്നെല്ലാം വിളിച്ചിരുന്നു.
കോണ്‍ഗ്രസ് സമരം തുടങ്ങുമ്പോള്‍ അത് നിരാഹാര സമരമായിരുന്നില്ല. വിശന്നപ്പോള്‍ സമരക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്തിരുന്നു. അതാരോ ക്യാമറയില്‍ പകര്‍ത്തി. അത് വെച്ചായിരുന്നു പ്രചാരണം. യഥാര്‍ത്ഥത്തില്‍ പഴം പൊരിയല്ല, റൗണ്ട് പത്തിരിയാണ് എല്ലാവര്ക്കും നല്‍കിയതെന്നും എംഎല്‍എ വ്യക്തമാക്കി. സമരത്തിനെത്തിയ കെഎസ്യു വിദ്യാര്‍ത്ഥികളോട് ആലുവയിലെ ഹോട്ടലില്‍ എത്തിയപ്പോള്‍ ഹോട്ടലുകാര്‍ പണം പോലും വാങ്ങാതെ ഭക്ഷണം നല്കി. കാരണം അവര്‍ സമരത്തിന് വന്നതാണോ എന്ന് ഹോട്ടലുകാര്‍ ചോദിച്ചിരുന്നു. നാട്ടുകാരും മനസ്സ് കൊണ്ട് ഈ സമരത്തിനൊപ്പമായിരുന്നുവെന്ന് വ്യക്തമാണ്.
പരിക്ക് പറ്റിയവര്‍ക്ക് വീട്ടില്‍ നിന്ന് ചീത്ത കേള്‍ക്കുമോ എന്ന ഭയമുണ്ടായിരുന്നു. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് നല്ല കാര്യത്തിനല്ലേ എന്നാണ് ഒരു പ്രവര്‍ത്തകന്റെ ഉമ്മ ചോദിച്ചത്. ജനങ്ങള്‍ ഈ വിഷയത്തിന്റെ തീവ്രത തിരിച്ചറിയുന്നുണ്ട്. അതാണ് കോണ്‍ഗ്രസിന് ഗുണകരമായത്. ഡിവൈഎഫ്ഐക്കാരും സിപിഎമ്മുകാര്‍ പോലും മോഫിയക്ക് നീതി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. സിപിഎമ്മില്‍ നിന്ന് പോലും പലരും ഈ സമരത്തെ പിന്തുണച്ചിരുന്നുവെന്നും അന്‍വര്‍ സാദത്ത് വ്യക്തമാക്കി. അതേസമയം മോഫിയ ക്രൂര പീഡനത്തിന് ഇരയാകുന്ന വിവരം സഹപാഠികളില്‍ അടുപ്പമുള്ളവരോട് വെളിപ്പെടുത്തിയിരുന്നു. കൂടുതല്‍ വെളുപ്പ് നിറമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനാണ് സുഹൈല്‍ തന്നെ മൊഴി ചൊല്ലുന്നത് എന്നാണ് മോഫിയ പറഞ്ഞത്.
ലൈംഗിക വൈകൃതങ്ങള്‍ക്ക് വഴങ്ങി കൊടുക്കാതിരുന്നതും സുഹൈല്‍ ഉപദ്രവിക്കുന്നതിന് കാരണമായിട്ടുണ്ട്. തനിക്ക് മൈലാഞ്ചി ഉപയോഗിക്കുന്നത് ഇഷ്ടമാണെങ്കിലും പച്ച കുത്തുന്നതിനോട് യോജിപ്പില്ലായിരുന്നു.സ്വകാര്യ ഭാഗത്ത് പച്ച് കുത്തണമെന്നായിരുന്നു സുഹൈലിന്റെ ആവശ്യം. അതിന് ഒരിക്കലും മോഫിയ വഴങ്ങിയിരുന്നില്ല. ഇതിന്റെ പേരിലാണ് ക്രൂര പീഡനം മോഫിയ ഏറ്റുവാങ്ങിയത്. ഭര്‍ത്താവിന്റെ മാതാവ് സ്ഥിരമായി മോഫിയയെ ഉപദ്രവിക്കാറുണ്ടായിരുന്നു. സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് മോഫിയയെ ഇരയാക്കിയിട്ടുണ്ട്. ഭര്‍തൃ വീട്ടില്‍ മോഫിയ അടിമയെ പോലെയായിരുന്നുവെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടും പറയുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications