എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭര്‍തൃവീട്ടില്‍ മൊഫിയ അടിമ, ശരീരത്തില്‍ മുറുവേല്‍പ്പിച്ചു, ആരോപണങ്ങള്‍ ഉറപ്പിച്ച് റിപ്പോര്‍ട്ട്

Google Oneindia Malayalam News

കൊച്ചി: നിമയവിദ്യാര്‍ത്ഥിനി ആലുവില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ട്. ക്രൂരമായ പീഡനത്തിനാണ് മോഫിയ പര്‍വീണ്‍ ഭര്‍തൃവീട്ടില്‍ ഇരയായിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മോഫിയയുടെ പിതാവ് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പപിക്കുന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Recommended Video

cmsvideo
സുഹൈല്‍ ലൈംഗിക വൈകൃതമുള്ളയാള്‍, മാതാപിതാക്കളും ഉപദ്രവിച്ചെന്ന് പോലീസ്

ദുല്‍ഖറിന് നഷ്ടമുണ്ടാക്കി, കുറുപ്പിന്റെ കളക്ഷന്‍ കുറച്ചു, നടപടി വേണമെന്ന് ഫിലിം ചേംബര്‍ദുല്‍ഖറിന് നഷ്ടമുണ്ടാക്കി, കുറുപ്പിന്റെ കളക്ഷന്‍ കുറച്ചു, നടപടി വേണമെന്ന് ഫിലിം ചേംബര്‍

പുറത്തുപറയാന്‍ പറ്റാത്ത തരത്തിലുള്ള പീഡനങ്ങളാണ് മോഫിയ നേരിട്ടിരുന്നതെന്ന് പോലീസ് പറയുന്നു. അതേസമയം കടുത്ത നടപടി മുഖ്യമന്ത്രി അടക്കം ഉറപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സുഹൈലിനെതിരെ ശക്തമായ നടപടിക്കാണ് ഒരുങ്ങുന്നത്.

1

പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭര്‍തൃവീട്ടുകാരുടെ കൊടുംക്രൂരത മോഫിയ അനുഭവിച്ചതായി ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും അടിമയെ പോലെയാണ് മോഫിയയെ കൊണ്ട് ജോലി ചെയ്യിച്ചിരുന്നത്. ഭര്‍ത്താവിന്റെ മാതാവ് സ്ഥിരമായി മോഫിയയെ ഉപദ്രവിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. അതേസമയം മോഫിയയുടെ പിതാവ് ഉന്നയിച്ചത് പോലെ സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നുവെന്ന് ഉറപ്പിക്കുന്നതാണ് പോലീസ് റിപ്പോര്‍ട്ട്. പലതവണ ഇയാള്‍ മോഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

2

മോഫിയയെ മാനസിക രോഗിയാക്കി ചിത്രീകരിക്കാനാണ് ഭര്‍തൃവീട്ടുകാര്‍ ശ്രമിച്ചിരുന്നുവെന്നും, അത്തരത്തിലായിരുന്നു പെരുമാറ്റമെന്നും പോലീസ് പറയുന്നു. അതേസമയം 40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും മോഫിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് കടുത്ത പീഡനമാണ് മോഫിയക്ക് നേരിടേണി വന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മോഫിയയുടെ കുടുംബം ഉന്നയിച്ചത് പോലെ പുറത്ത് പറയാന്‍ പറ്റാത്ത രീതിയിലുള്ള പീഡനമാണ് നേരിട്ടിരുന്നതെന്ന് നേരത്തെ സുഹൃത്തുക്കളും പറഞ്ഞിരുന്നു. സ്വകാര്യ ഭാഗത്ത് പച്ചകുത്താന്‍ നിര്‍ബന്ധിക്കുകയും മറ്റും ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു. ഇതെല്ലാമാണ് ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നത്.

3

സുഹൈല്‍ പള്ളി വഴി വിവാഹ മോചനത്തിന് കത്ത് നല്‍കി. വേറെ കല്യാണം കഴിക്കുമെന്ന് സുഹൈല്‍ ഭീഷണിപ്പെടുത്തി. ഈ കാര്യങ്ങളിലുണ്ടായ മനോവിഷമമാണ് മോഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മോഫിയയെ മരുമകളെ പോലെയല്ല വേലക്കാരിയെ പോലെയാണ് പ്രതികള്‍ കണക്കായിരുന്നതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മോഫിയയുടെ വീട് വ്യവസായ മന്ത്രി പി രാജീവ് സന്ദര്‍ശിച്ചു. മോഫിയ കേസില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ആരോപണ വിധേയനായ സിഐ സുധീറിനെ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും രാജീവ് പറഞ്ഞു.

4

സുധീറിനെ നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് സ്ഥലമാറ്റിയത്. മോഫിയയുടെ കുടുംബത്തിനുണ്ടായ അനുഭവം കേരളത്തിലെ ആര്‍ക്കും ഉണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. അതേസമയം മോഫിയയുടെ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്. ഡിവൈഎസ്പി രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സിഐ സുധീറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പരാതി ലഭിച്ച് 25 ദിവസം കഴിഞ്ഞ് ആത്മഹത്യക്ക് ശേഷമാണ് പോലീസ് കേസെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവ് അടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്തു. മോഫിയയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സുധീര്‍ ഗുരുതരമായ വീഴ്ച്ചയാണ് വരുത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

5

സുധീര്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം റിപ്പോര്‍ട്ട് നിഷേധിക്കുന്നുണ്ട്. പെണ്‍കുട്ടിയോട് സിഐ മോശമായി സംസാരിച്ചിട്ടില്ലെന്നാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ സുധീറിനെതിരെ നിരവധി പരാതികളാണ് വന്നിരിക്കുന്നത്. പരാതിയുമായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കൊല്ലം അഞ്ചലിലുള്ള അധ്യാപിക പരാതിപ്പെടുന്നു. രാഷ്ട്രീയ പിന്തുണയോടെ കേസ് ഒത്തുതീര്‍പ്പിന് സമ്മര്‍ദപ്പെടുത്തുന്നതാണ് സുധീറിന്റെ രീതി. ഓട്ടോറിക്ഷാ ഡ്രൈവറിന്റെ അശ്രദ്ധ കാരണം ഉണ്ടായ അപകടത്തെ കുറിച്ച് അഞ്ചല്‍ സ്റ്റേഷനില്‍ മൊഴി നല്‍കാന്‍ എത്തിയപ്പോഴാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.

6

പരാതിയില്ലാതാക്കാന്‍ സുധീര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. വഴങ്ങാത്തപ്പോള്‍ പ്രതിയുടെ മുന്നില്‍ വെച്ചായിരുന്നു ആക്ഷേപണം. ഭര്‍ത്താവിനെ അസഭ്യം പറഞ്ഞു. ചില സഖാക്കളും അന്ന് സ്റ്റേഷനിലുണ്ടായിരുന്നു. സുധീര്‍ അഞ്ചല്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നപ്പോള്‍ പരാതിക്കാര്‍ പ്രതികളായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. അതേസമയം സിഐക്കെതിരെ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് മോഫിയയുടെ പിതാവും പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് മോഫിയയുടെ കുടുംബവുമായി സംസാരിച്ചെന്ന് മന്ത്രി രാജീവ് പറഞ്ഞു. അതേസമയം മോഫിയയുടെ പരാതിയില്‍ സ്റ്റേഷനിലെത്തിയ ഭര്‍ത്താവ് സുഹൈലിനൊപ്പം എത്തിയത് കോണ്‍ഗ്രസുകാരാണ്. കളമശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് ഭാരവാഹികളാണ് എത്തിയത്. സുഹൈലിന്റെ ബന്ധുവായ ബൂത്ത് പ്രസിഡന്റാണ് ഇതിന് നേതൃത്വം നല്‍കിയത്.

കശ്മീരില്‍ ഗുലാം നബി വരണം, 23 നേതാക്കളുടെ രാജി, സോണിയാ ഗ്രൂപ്പിനെതിരെ പടയൊരുക്കംകശ്മീരില്‍ ഗുലാം നബി വരണം, 23 നേതാക്കളുടെ രാജി, സോണിയാ ഗ്രൂപ്പിനെതിരെ പടയൊരുക്കം

Ernakulam
English summary
llb student mofie parveen's suicide: police says mofia's husband and inlaws treated her as a slave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X