സേലം-കൊച്ചി ദേശീയപാതയില്‍ മലയാളികളെ കാര്‍ തടഞ്ഞ് ആക്രമിച്ച് മുഖംമൂടി സംഘം; 4 പേര് അറസ്റ്റില്‍
കൊച്ചി: കോയമ്പത്തൂരില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. കൊച്ചി-സേലം ദേശീയ പാതയില്‍ വെച്ചാണ് നാല് മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. മൂന്ന് കാറുകളിലായി എത്തിയത് മുഖംമൂടി സംഘമാണ് കാര്‍ ആക്രമിച്ചത്. ഇവര്‍ കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. വെള്ളിയാ3ഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
നേരത്തെ എറണാകുളം റൂറന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വിഎസ് നവാസ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എറണാകുളത്തെ പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖ്, ചാള്‍സ് റെജി എന്നിവരെ കൂടാതെ രണ്ട് സഹപ്രവര്‍ത്തകരുമാണ് ആക്രമണത്തിന് ഇരയായത്.

കോയമ്പത്തൂര്‍ മധുക്കര സ്റ്റേഷന് പരിധിയിലെ എല്‍ആന്‍ടി ബൈപ്പാസിലായിരുന്നു സംഭവം നടന്നത്. അസ്ലം സിദ്ദിഖും ജീവനക്കാരും ബെംഗളൂരുില്‍ നിന്ന് മടങ്ങി വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മലയാളി സംഘം സഞ്ചരിച്ച കാറിനെ മൂന്ന് കാറുകള്‍ പിന്തുടരുകയായിരുന്നു.
കേരള അതിര്‍ത്തിക്ക് തൊട്ടുമുമ്പ് ഇവര്‍ ഈ കാറിനെ മറികടന്ന് മുന്നില്‍ കയറുകയായിരുന്നു. തുടര്‍ന്ന് മുന്നിലെയും പിന്നിലെയും വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങിയ അക്രമി സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. മാരകായുധങ്ങളുമായിട്ടാണ് അക്രമി സംഘം കാറുകളില്‍ നിന്ന് പുറത്തിറങ്ങിയത്. തുടര്‍ന്നാണ് കാര്‍ അടിച്ചുതകര്‍ത്തത്.
അതേസമയം പ്രകോപനത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ കാറിലുള്ളവര്‍ നിലവിളിക്കുന്നത് കാണാവുന്നതാണ്. മലയാളി സംഘം കാര്‍ മുന്നോട്ടെടുത്ത് ഇന്നോവയുടെ ഡോറുകള്‍ ഇടിച്ചുതെറിപ്പിച്ച ശേഷം അതിവേഗം വാഹനം ഓടിച്ച് പോവുകയായിരുന്നു.
രക്ഷപ്പെട്ടത് ഇങ്ങനെയാണെന്ന് മലയാളി സംഘം പറയുന്നു. അക്രമി സംഘം ടോള്‍ പ്ലാസ വരെ പിന്തുടര്ന്നതായും മലയാളി സംഘം പറഞ്ഞു. തുടര്‍ന്ന് ഇവര്‍ മധുക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ബെംഗളൂരുവില്‍ നിന്ന് കമ്പ്യൂട്ടരുകളും മറ്റും വാങ്ങി വരുന്നതിനിടെയാണ് അസ്ലം സിദ്ദിക്കും സംഘത്തിനുമെതിരെ ആക്രമണം ഉണ്ടായത്.
അക്രമി സംഘം വാളുകളുമായിട്ടാണ് ആക്രമണം നടത്തിയതെന്ന് മലയാളി സംഘം പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. നാലുപേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിറ്റൂര്‍ സ്വദേശികളായ ശിവദാസ്, രമേശ് ബാബു, വിഷ്ണു, അജയ് കുമാര്‍ എന്നിവരെയാണ് മധുക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പാലക്കാട്ട് നിന്നാണ് കഴിഞ്ഞ ദിവസം അറസ്ര്റ് ചെയ്തത്.
പ്രതികളെ റിമാന്‍ഡ് ചെയ്തു. ബാക്കിയുള്ളവര്‍ ഒളിവിലാണ്. പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റെജിമെന്റിലെ സൈനികനാണ്. ഇയാള്‍ ജൂണ്‍ നാലിനാണ് നാട്ടിലെത്തിയത്. എന്നാല്‍ പിന്നീട് തിരിച്ചുപോയിട്ടില്ല. കുഴല്‍പ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications