35 ദിവസം മുമ്പ് മരിച്ച ഭർത്താവ് ജീവിച്ചിരിക്കുന്നുവെന്ന് ഫോൺകോൾ: സത്യമറിഞ്ഞപ്പോൾ ഞെട്ടി
കൊച്ചി: കൊവിഡ് ബാധിതനായി മരിച്ച ഭർത്താവ് ജീവിച്ചിരിക്കുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? മരിച്ച ഭർത്താവ് ജീവിച്ചിരിക്കുന്നുവെന്ന് പറഞ്ഞാണ് ഭാര്യ ഗീതയ്ക്ക് കൊച്ചിയിലെ ഫോൺ ലഭിച്ചത്. മാലിപ്പുറം ആശാരിപ്പറമ്പ് ചുള്ളിക്കൽ ഫ്രാൻസിസാണ് 35 ദിവസം മുമ്പ് കൊവിഡ് ബാധിച്ചതിനെ തുടർന്ന് മരണമടഞ്ഞത്.
എന്നാൽ ഭർത്താവ് ജീവനോടെയുണ്ടെന്ന് അവകാശപ്പെട്ട് ഫോൺ വന്നതോടെ ഗീതയും കുടുംബാംഗങ്ങളും ഞെട്ടി. ഭർത്താവ് മരിച്ചതായി പറഞ്ഞെങ്കിലും ആശുപത്രിയിൽ നിന്ന് വിളിച്ചർ അത് സമ്മതിക്കാൻ തയ്യാറായില്ല. സോഡിയം കുറഞ്ഞതിനാൽ ഇത് ക്രമീകരിക്കാൻ ചികിത്സ നൽകിവരികയാണെന്നും ആശുപത്രിയിൽ നിന്ന് ഗീതയെ അറിയിച്ചിരുന്നു. കൊവിഡ് ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ജൂൺ മൂന്നിനാണ് ഫ്രാൻസിന്റെ മരണം. പിപിഇ കിറ്റ് ധരിച്ച് ആശുപത്രിക്കുള്ളിൽ നിൽക്കുന്ന നഴ്സ് ഫോൺ ഫ്രാൻസിസിന് നൽകാമെന്ന് പറഞ്ഞ് ഒരാൾക്ക് ഫോൺ നൽകുകയായിരുന്നു. വീഡിയോ കോളിലാണ് ഗീതയെ വിളിച്ചത്.
സീരിയൽ നടി മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരായി, ചിത്രങ്ങള്‍ കാണാം

എന്നാൽ വീഡിയോ കോൾ ഇടയ്ക്ക് വെച്ച് കട്ടാകുകയും ചെയ്തു. ഇതോടെ സത്യമറിയാൻ തനിക്ക് രോഗിയെ കാണണമെന്നാവശ്യപ്പെട്ട് ഡോക്ടറെ വിളിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് വരുമെന്നും പറഞ്ഞ് ഗീത വിളിക്കുകയായിരുന്നു. ഇതോടെ മാനേജ്മെന്റുമായി ആലോചിച്ച ശേഷം വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ടാക്കുകയായിരുന്നു. എന്നാൽ കുറച്ച് സമയത്തിന് ശേഷം വീഡിയോ കോളിലൂടെ തന്നെ രോഗിയെ കാണിച്ചുകൊടുക്കുകയും ചെയ്തു. പള്ളുരുത്തി സ്വദേശിയായ ഫ്രാൻസിസ് എന്നയാളായിരുന്നു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇദ്ദേഹം ഗീതയുമായി നേരിട്ട് സംസാരിക്കുകയായിരുന്നു. ഇതോടെ പുതിയതായി ജോലിയിൽ പ്രവേശിച്ച ജീവനക്കാരിക്ക് അബദ്ധം സംഭവിച്ചതാണെന്ന് അധികൃതർ വിശദീകരണം നൽകിയിട്ടുണ്ട്.
നവ വധുവായി ഒരുങ്ങി റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ...












Click it and Unblock the Notifications